ഓഫീസിലെത്താന്‍ ടൈം ഇപ്പൊഴേ അരമണിക്കൂര്‍ വൈകി. ഇനി കുളിയും ഡ്രസ്സ് ചെയ്‌ഞ്ചിംഗും മറ്റു ഒരുക്കങ്ങളുമൊക്കെ കഴിയുമ്പോഴേക്ക് സമയം ഒത്തിരിയാകുമല്ലോ ദൈവമേ... അയാള്‍ ധൃതികൂട്ടി.
പെട്ടെന്നൊരു കാക്കക്കുളി പാസാക്കി. ഭാര്യ കൃത്യസമയത്തു തന്നെ ഇറങ്ങി. താനും അവളും ഒരു സ്ഥാപനത്തിലാണെന്ന വിചാരം പോലും അവള്‍ക്കില്ല. എന്താ ഒപ്പം പോയ...ാല്‍...! ഇത്തിരി നേരം കാത്തുനിന്നാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? എന്തിനാ റിസ്‌കെടുത്ത് ബസ്സില്‍ പോകുന്നത്? ഒരു പത്തുമിനിറ്റ് കൂടി നിന്നാല്‍ ഒരുമിച്ച് കാറില്‍ പോകാമല്ലോ. ഈ തലനരച്ചവന്റെ കൂടെ യാത്ര ചെയ്യാന്‍ അവളുടെ "സ്റ്റാറ്റസ്" അനുവദിക്കുന്നുണ്ടാവില്ല. പോട്ടെ... ഒക്കെ ഇഷ്ടം പോലെ ചെയ്യട്ടെ.!
മോനൊരുത്തനുണ്ടായിട്ടെന്താ...! അവനും അമ്മേടെ സ്വഭാവം തന്നെ വരദാനമായി കിട്ടിയിട്ടുണ്ടല്ലോ. ബൈക്കുമെടുത്ത് അടിച്ചുപൊളിക്കലാണല്ലോ ഇഷ്ടവിനോദം. അതിനു പറ്റിയ കുട്ടിക്കുരങ്ങന്‍ കമ്പനികളുമുണ്ടല്ലോ. എന്താന്ന്വച്ചാല്‍ ആവട്ടെ...അയാള്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. അതിനിടയില്‍ വസ്‌ത്രങ്ങള്‍ അലമാരയില്‍ നിന്നു വലിച്ചെടുത്ത് അയേണ്‍ ചെയ്‌തെന്നു വരുത്തി അണിഞ്ഞു. വാതിലുപൂട്ടി കാര്‍പോര്‍ച്ചിലേക്കോടി.കാറില്‍ കയറിയിരുന്ന് ലക്ഷ്യസ്ഥാനത്തേക്ക് കാറിനെ തിരിച്ചു. ഗ്രാമാന്തരീക്ഷവും കഴിഞ്ഞ് പട്ടണത്തിലൂടെ വാഹനം കുതിച്ചു. വലിയ കെട്ടിടങ്ങളെയും ഫ്‌ളാറ്റ് സമുച്ചയങ്ങളെയും പിന്നിലാക്കി അതിവേഗം നീങ്ങി. ഓഫീസിലെത്തിയാല്‍ ഇനി ആ മാനേജര്‍ കൊരങ്ങന്റെ കടന്നല്‍ കുത്തിയ മോന്തയും കാണേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ ആക്‌സിലേറ്ററിനോടയാള്‍ ദേഷ്യം തീര്‍ത്തു.
തൈക്കാട് ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപമെത്തി. തന്റെ മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന മരം കയറ്റിയ ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ അയാള്‍ പലവുരു ശ്രമിച്ചു ശ്രമം പരാജയപ്പെട്ടു. മനസ്സില്‍ എല്ലാവരോടും ദേഷ്യം. ദേഷ്യം അയാള്‍ കടിച്ചമര്‍ത്തി.
പെട്ടെന്നെന്തോ വലിയ ശബ്ദം കേട്ടു. ആക്‌സിഡെന്റു തന്നെ..! അതീ റോഡില്‍ വര്‍വ്വ സാധാരണയാണല്ലോ. തന്റെ മുമ്പിലുള്ള ലോറി ഒരു ബൈക്കുയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ലോറി നിര്‍ത്താതെ പാഞ്ഞു പോയി. അതും സര്‍വ്വസാധാരണ തന്നെ. അയാള്‍ ഒന്നു വേഗത കുറച്ചു. ബൈക്ക് റോഡരികിലെ ഓടയിലേക്ക് തൂങ്ങിനില്‍ക്കുന്നു. അതൊരു ബൈക്കായിരുന്നുവെന്നു തോന്നാത്തവിധം തകര്‍ന്നിരിക്കുന്നു. രക്തത്തില്‍ കുളിച്ച ഒരു മനുഷ്യശരീരം ഇത്തിരി രക്ഷക്കായി രക്തം പുരണ്ട കരങ്ങള്‍ നീട്ടി ആരോടെന്നില്ലാതെ യാചിക്കുന്നു. അപ്പോഴേക്കും ആളുകള്‍ എവിടെനിന്നൊക്കെയോ ഓടിക്കൂടുന്നുണ്ട്. അയാളുടെ ധൃതി കൂടി; ഹൃദയതാളമിടിപ്പും. അവിടെ ഇനിയും നിന്നാല്‍ ഇയാളെ തന്റെ വണ്ടിയില്‍ ഹോസ്‌പിറ്റലിലേക്കെടുക്കേണ്ടിവരും. ഉത്തരവാദിത്തങ്ങള്‍ തന്റെ തലയിലാവും. മിനക്കേട്..! എന്തിനാ വെറുതെ! എന്തിനാ എന്റെ ഡ്യൂട്ടി സമയം ഇനിയും വൈകിച്ച് ആ മാനേജറെക്കൊണ്ടു പറയിപ്പിക്കുന്നത്.? അയാളുടെ മനസ്സിലപ്പോള്‍ പിശാച് ധൃതി യുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അയാളുടെ കാലുകള്‍ ആക്‌സിലേറ്ററില്‍ ശക്തിയായി അമര്‍ന്നു. വണ്ടി മുന്നോട്ടു നീങ്ങി.
************************************
"ഓഫീസില്‍ ഒരാഴ്‌ചയായി ഒത്തിരി വര്‍ക്കുകളുണ്ടെന്നറിയില്ലേ.... അശോകിനിതൊരു സ്ഥിരം ഏര്‍പ്പാടായിട്ടുണ്ട്. ഞാനിതൊന്നും അറിയാഞ്ഞിട്ടില്ല. നിങ്ങളുടെ വീട്ടീന്നു തന്നെയല്ലേ മിസ്റ്റര്‍ നിങ്ങളുടെ വൈഫ് മാലിനിയും വരുന്നത്? അവര്‍ നേരത്തെയെത്തുന്നുണ്ടല്ലോ... നിങ്ങളെന്താ ഇങ്ങനെ? പറയിപ്പിക്കാന്‍... ങൂം.... തത്‌കാലം ഒപ്പിട്ടു പൊയ്‌ക്കോ.. ഡോണ്ട് റിപ്പീറ്റ്...!"
മാനേജറുടെ കാബിനില്‍ നിന്ന് തലതാഴ്‌ത്തിയാണ് ഇറങ്ങിവന്നത്. ചുറ്റുപാടുമുള്ള കൗണ്ടറുകളില്‍ ഇരിക്കുന്ന സ്‌ത്രീപുരുഷ സജ്ജനങ്ങളുടെ പരിഹാസമുഖവും കൂര്‍ത്തനോട്ടവും തന്നിലേക്കാണെന്നയാള്‍ക്കറിയാം. മുഖമുയര്‍ത്താതെ സീറ്റില്‍ വന്നിരുന്നു. മുന്‍വശത്തിരിക്കുന്ന മാലിനിയെ കൂര്‍പ്പിച്ചൊന്നു നോക്കി. മാലിനിയും വിട്ടുകൊടുത്തില്ല. തിരിച്ചും ഘനം കൂട്ടിയ നോട്ടം തന്നെയെയ്‌തു.
എല്ലാം കഴിഞ്ഞ ആശ്വാസത്തില്‍ ഒന്ന് നെടുവീര്‍പ്പിട്ട് അയാള്‍ തന്റെ മുമ്പിലിരുന്ന ഫയല്‍ തുറക്കുമ്പോള്‍ മൊബൈല്‍ റിംഗിംഗ്...! പോക്കറ്റില്‍ നിന്നെടുത്ത് അയാള്‍ അറ്റന്‍ഡ് ചെയ്‌തു.
"ഹലോ"
"ഹലോ" മറുതലക്കല്‍ ഒരു ഭയം കലര്‍ന്ന വിറയല്‍ സ്വരം.
``അശോക് സര്‍ അല്ലേ.... നിങ്ങള്‍ പെട്ടെന്ന് ജില്ലാ ഹോസ്പിറ്റലില്‍ എത്തണം ."
"എന്താ കാര്യം"
"പ്രത്യേകിച്ചൊന്നുമില്ല സര്‍... നിങ്ങളുടെ മോന്‍ ദീപുവിനൊരു ആക്‌സിഡെന്റ് . നമ്മുടെ തൈക്കാട് ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപത്തു നിന്ന്. കുഴപ്പമൊന്നുമില്ല സര്‍..."
അയാളുടെ തടി തളരുന്ന പോലെ....
***********************************************
ഹോസ്‌പിറ്റലില്‍ വന്‍ ജനക്കൂട്ടം.
ഐ.സി.യു വിനു മുമ്പില്‍ ജനം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുന്നു.
മാലിനിയും അശോകുമെത്തുമ്പോള്‍ ഡോക്ടര്‍ ഐ.സി.യുവില്‍ നിന്നും മ്ലാനമുഖവുമായി പുറത്തേക്കു വരുന്നു.
ആളുകളെ നോക്കി ഡോക്ടര്‍ കൈ മലര്‍ത്തി.
"സോറി.... വൈകിപ്പോയി. സംഭവം നടന്ന് ഇരുപതു മിനിട്ടിനുള്ളില്‍ എത്തിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. റിയലി സോറി..."
ഡോക്ടര്‍ ഒന്നു കുരിശുവരച്ചു.
മാലിനിയുടെ തളര്‍ന്ന ശരീരം അശോകിന്റെ കൈകളിലേക്ക്...
കുറ്റബോധവും ദുഃഖവും താങ്ങാനാവാത്ത അയാളുടെ മനസ്സിനും ശരീരത്തിനും മാലിനിയുടെ ഭാരംകൂടി താങ്ങാന്‍ ശേഷിയില്ലായിരുന്നു.
പെട്ടെന്നൊരു കാക്കക്കുളി പാസാക്കി. ഭാര്യ കൃത്യസമയത്തു തന്നെ ഇറങ്ങി. താനും അവളും ഒരു സ്ഥാപനത്തിലാണെന്ന വിചാരം പോലും അവള്‍ക്കില്ല. എന്താ ഒപ്പം പോയ...ാല്‍...! ഇത്തിരി നേരം കാത്തുനിന്നാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? എന്തിനാ റിസ്‌കെടുത്ത് ബസ്സില്‍ പോകുന്നത്? ഒരു പത്തുമിനിറ്റ് കൂടി നിന്നാല്‍ ഒരുമിച്ച് കാറില്‍ പോകാമല്ലോ. ഈ തലനരച്ചവന്റെ കൂടെ യാത്ര ചെയ്യാന്‍ അവളുടെ "സ്റ്റാറ്റസ്" അനുവദിക്കുന്നുണ്ടാവില്ല. പോട്ടെ... ഒക്കെ ഇഷ്ടം പോലെ ചെയ്യട്ടെ.!
മോനൊരുത്തനുണ്ടായിട്ടെന്താ.
തൈക്കാട് ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപമെത്തി. തന്റെ മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന മരം കയറ്റിയ ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ അയാള്‍ പലവുരു ശ്രമിച്ചു ശ്രമം പരാജയപ്പെട്ടു. മനസ്സില്‍ എല്ലാവരോടും ദേഷ്യം. ദേഷ്യം അയാള്‍ കടിച്ചമര്‍ത്തി.
പെട്ടെന്നെന്തോ വലിയ ശബ്ദം കേട്ടു. ആക്‌സിഡെന്റു തന്നെ..! അതീ റോഡില്‍ വര്‍വ്വ സാധാരണയാണല്ലോ. തന്റെ മുമ്പിലുള്ള ലോറി ഒരു ബൈക്കുയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ലോറി നിര്‍ത്താതെ പാഞ്ഞു പോയി. അതും സര്‍വ്വസാധാരണ തന്നെ. അയാള്‍ ഒന്നു വേഗത കുറച്ചു. ബൈക്ക് റോഡരികിലെ ഓടയിലേക്ക് തൂങ്ങിനില്‍ക്കുന്നു. അതൊരു ബൈക്കായിരുന്നുവെന്നു തോന്നാത്തവിധം തകര്‍ന്നിരിക്കുന്നു. രക്തത്തില്‍ കുളിച്ച ഒരു മനുഷ്യശരീരം ഇത്തിരി രക്ഷക്കായി രക്തം പുരണ്ട കരങ്ങള്‍ നീട്ടി ആരോടെന്നില്ലാതെ യാചിക്കുന്നു. അപ്പോഴേക്കും ആളുകള്‍ എവിടെനിന്നൊക്കെയോ ഓടിക്കൂടുന്നുണ്ട്. അയാളുടെ ധൃതി കൂടി; ഹൃദയതാളമിടിപ്പും. അവിടെ ഇനിയും നിന്നാല്‍ ഇയാളെ തന്റെ വണ്ടിയില്‍ ഹോസ്പിറ്റലിലേക്കെടുക്കേണ്
**************************
"ഓഫീസില്‍ ഒരാഴ്‌ചയായി ഒത്തിരി വര്‍ക്കുകളുണ്ടെന്നറിയില്ലേ
മാനേജറുടെ കാബിനില്‍ നിന്ന് തലതാഴ്‌ത്തിയാണ് ഇറങ്ങിവന്നത്. ചുറ്റുപാടുമുള്ള കൗണ്ടറുകളില്‍ ഇരിക്കുന്ന സ്‌ത്രീപുരുഷ സജ്ജനങ്ങളുടെ പരിഹാസമുഖവും കൂര്‍ത്തനോട്ടവും തന്നിലേക്കാണെന്നയാള്ക്കറി
എല്ലാം കഴിഞ്ഞ ആശ്വാസത്തില്‍ ഒന്ന് നെടുവീര്‍പ്പിട്ട് അയാള്‍ തന്റെ മുമ്പിലിരുന്ന ഫയല്‍ തുറക്കുമ്പോള്‍ മൊബൈല്‍ റിംഗിംഗ്...! പോക്കറ്റില്‍ നിന്നെടുത്ത് അയാള്‍ അറ്റന്‍ഡ് ചെയ്‌തു.
"ഹലോ"
"ഹലോ" മറുതലക്കല്‍ ഒരു ഭയം കലര്‍ന്ന വിറയല്‍ സ്വരം.
``അശോക് സര്‍ അല്ലേ.... നിങ്ങള്‍ പെട്ടെന്ന് ജില്ലാ ഹോസ്പിറ്റലില്‍ എത്തണം ."
"എന്താ കാര്യം"
"പ്രത്യേകിച്ചൊന്നുമില്ല സര്‍... നിങ്ങളുടെ മോന്‍ ദീപുവിനൊരു ആക്‌സിഡെന്റ് . നമ്മുടെ തൈക്കാട് ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപത്തു നിന്ന്. കുഴപ്പമൊന്നുമില്ല സര്‍..."
അയാളുടെ തടി തളരുന്ന പോലെ....
**************************
ഹോസ്‌പിറ്റലില്‍ വന്‍ ജനക്കൂട്ടം.
ഐ.സി.യു വിനു മുമ്പില്‍ ജനം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുന്നു.
മാലിനിയും അശോകുമെത്തുമ്പോള്‍ ഡോക്ടര്‍ ഐ.സി.യുവില്‍ നിന്നും മ്ലാനമുഖവുമായി പുറത്തേക്കു വരുന്നു.
ആളുകളെ നോക്കി ഡോക്ടര്‍ കൈ മലര്‍ത്തി.
"സോറി.... വൈകിപ്പോയി. സംഭവം നടന്ന് ഇരുപതു മിനിട്ടിനുള്ളില്‍ എത്തിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. റിയലി സോറി..."
ഡോക്ടര്‍ ഒന്നു കുരിശുവരച്ചു.
മാലിനിയുടെ തളര്‍ന്ന ശരീരം അശോകിന്റെ കൈകളിലേക്ക്...
കുറ്റബോധവും ദുഃഖവും താങ്ങാനാവാത്ത അയാളുടെ മനസ്സിനും ശരീരത്തിനും മാലിനിയുടെ ഭാരംകൂടി താങ്ങാന്‍ ശേഷിയില്ലായിരുന്നു.
:) എഴുതി തെളിയട്ടെ .
ReplyDeleteNandi ...
Deleteനന്നായിടുണ്ട് ....GOD BLESS U
ReplyDeleteNandi ....
Deleteറിയാസ്ക്കാ ....കഥ കൊള്ളാം .....
ReplyDeleteNandi Habeeb ...
Deleteനന്നായി എഴുതി.
ReplyDeleteഅടുത്ത പോസ്റ്റുകളില്‍ പ്രമേയത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. നന്നായി പ്രൂഫ് റീഡ് ചെയ്താല്‍ ഇനിയും നന്നാക്കാം. തുടര്‍ന്നെഴുതൂ........
ആശംസകള്‍,!!
നന്ദി സ്നേഹിതാ ..
Deleteഅധികം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു ...വായനയുടെ കുറവ് എഴുത്തില്‍ കാണാനുണ്ട് ..നിരന്തര വായന രചനകള്‍ക്ക് കൂടുതല്‍ അര്തബോധം ഉളവാക്കാന്‍ സഹായിക്കും ..ഭാവുകങ്ങള്‍ ....
ReplyDeleteനന്ദി മാവൂര്ജീ ...
Deleteകൂടുതല്‍ എഴുതൂ ,വൈവിധ്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കൂ
ReplyDeleteഉം. ഇന്‍ശാ അല്ലാഹ്.. നന്ദി സിയാഫ് ജീ..
Deleteതിരക്കുകളില്‍ ഒടുങ്ങുന്ന ...തിരക്കില്ലാത്തിടത്തെക്ക് പോകുന്ന ജീവിതങ്ങള്‍.......,....നന്നായി പറഞ്ഞു ...
ReplyDeleteനന്ദി ആചാര്യന്‍ ജീ ...
Deleteഇനിയും എഴുതൂ .ആശംസകള്‍
ReplyDeleteനന്ദി ചേച്ചീ..
Deleteഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ച.... തന്റേതെന്ന ഒരു ബോധമുണ്ടെങ്കിൽ എത്രയൊ ജീവിതങ്ങൾ നഷ്ടപ്പെടാതിരുന്നേനെ. നന്നായി എഴുതി തുടരൂ... അഭിനന്ദനങ്ങൾ.
ReplyDeleteനന്ദി ജന്മസുകൃതം
Deleteഎഴുത്ത് നന്നായി. ആക്സിഡന്റിനെക്കുറിച്ച് പറഞ്ഞപ്പൊള്‍ തന്നെ മകനായിരിക്കുമകടത്തില്‍ പെട്ടതെന്ന്‍ വ്യക്തമായിരുന്നു. നല്ല നല്ല എഴുത്തുകളുമായി ഇനിയും വരിക..ആശംസകള്‍..
ReplyDeleteനന്ദി Sree ....
Deletekollaam...ashamsakal..
ReplyDeleteനന്ദി ... Razla Sahir
Deleteകഥ കൊള്ളാം...തിരക്ക് കൂട്ടുന്നു....ഞാനും!!
ReplyDeleteനന്ദി ... Shabeer jee
Deleteവരികളുടെയും വരകളുടെയും ലോകത്തേക്ക് നീ വീണ്ടും മടങ്ങുന്നു........... സന്തോഷമായി......... ഭാവുകങ്ങള്‍............
ReplyDeletenandi dear frnd
Deleteഈ തിരക്കില്‍ രണ്ടു വരി ഞാനും ഇട്ടിരിക്കുന്നു ..ആശംസകള്‍ ...
ReplyDeleteതിരക്കോട് തിരക്ക്...
ReplyDeleteവരീ .. വരീ...
ReplyDeleteവരിയും വരയും
വരിയും വിരിയും
വിരിയും വരെയും
വരീ വരീ ...
ആ ..... നടക്കട്ടെ ....