കഴിഞ്ഞ
ഞായറാഴ്ച വീട്ടിലായിരുന്നു. രാവിലെ പ്രാതലൊക്കെ കഴിച്ച് വെറുതെ മൊബൈലില്‍
ഞെക്കിക്കുത്തി അങ്ങനെ കിടന്നതാണ്. ചെറുതായി ഉറക്കം പിടിച്ചുകാണും.
രണ്ടാമത്തെ സന്തതിയായ അഞ്ചാം ക്ലാസ്സുകാരി, ഇവള് റസ്മിയ (കുഞ്ഞോള്) എന്തോ
പറയാന്‍ വേണ്ടി മെല്ലെ അടുത്തു വന്നതാണ്. എന്റെ കിടത്തം കണ്ടപ്പോള്‍
'ഞാന്‍ ഉറങ്ങിക്കാണും, ശല്യപ്പെടുത്തേണ്ട എന്നു കരുതിയിട്ടാവണം വന്നപോലെ
പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തുവന്നു. ഇപ്പോള്‍ ഞാന്‍
മൊബൈലില്‍ തന്നെ. അവള് അടുത്തുവന്നിരുന്നു ചോദിച്ചു:
"ഉപ്പച്ചി ബിസി യാണോ..?"
(ആളുടെ മുഖം കണ്ടാലറിയാം, എന്തോ ഗൗരവത്തിലുള്ള കാര്യം പറയാനുണ്ടെന്ന്.
ചോദ്യത്തിന്റെ ഭാവവും ശൈലിയുമൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടു.
ബിസിയല്ലെങ്കില്‍ മാത്രമേ അവള് എന്നോടു പറയാനുള്ളത് പറയൂ എന്ന ഭാവം വല്ലാതെ ആശ്ചര്യപ്പെടുത്തി.,) എന്താ മോളേ...? ബിസി അല്ലല്ലോ... പറയൂ.. (ഞാന്‍ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.)
അവള് എന്റെ കൈത്തണ്ടയില്‍ തലചായ്ച്ചു. കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. കൈയിലൊരു ചുരുട്ടിയ കടലാസുമുണ്ട്. പിന്നെ പറഞ്ഞു തുടങ്ങി: "ഉപ്പച്ചീ, ഈ വൃക്കകള്‍ നമ്മുടെ പ്രധാനപ്പെട്ട ഒരവയവമാണല്ലേ...?"
"അതേ,എന്താ കാര്യം..."
"അത് വീക്കായാല്‍ മാറ്റിവെക്കേണ്ടിവരും അല്ലേ...?"
"ഉം. മാറ്റിവെയ്ക്കണം. "
"അതിനു ഒരുപാട് കാശ് ആവും അല്ലേ...?"
"അതേ, എന്തേ....?"
"അല്ലാ, എനിക്കൊക്കെ അങ്ങനെ വന്നാല്‍ വാപ്പച്ചിക്ക് ആകെ സങ്കടാവൂലേ...?" ഞാനവളുടെ വായ പൊത്തി.
"ഉപ്പച്ചീ, ഞങ്ങളുടെ സ്കൂളിലെ ഒരു കുട്ടിക്ക് ഈ പ്രശ്നം ഉണ്ട്. കൂട്ടീടെ വാപ്പച്ചിയൊരു പച്ചപ്പാവാണ്. പൈസയൊന്നും ഇല്ലാന്ന്. ഇതിനാണെങ്കി ഒരുപാട് പൈസയാകുകയും ചെയ്യും. ഞങ്ങളൊക്കെ ആ കുട്ടിക്കുവേണ്ടി പൈസ പിരിക്കുകയാണ്. വാപ്പച്ചീടെ വക എത്രയെഴുതണം...?"
ഇതുപറഞ്ഞുകൊണ്ടാണ് നേരത്തെ കൈയിലിരുന്ന ആ കടലാസ് നിവര്‍ത്തി എനിക്കു
കാണിച്ചുതരുന്നത്. അതില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. ഒപ്പം സംഭാവന
നല്‍കിയവരുടെ ലിസ്റ്റും. അവളും അവളുടെ കൂട്ടുകാരിയും അയല്പക്കത്തെ
വീടുകളിലും കടകളിലുമൊക്കെ കയറി കാശ് കളക്ട് ചെയ്തതിന്റെ ലിസ്റ്റ്...!
പടച്ചവനേ, ഈ ചെറുപ്രായത്തില്‍ ഇത്രയും ശുഷ്കാന്തിയോ...! ഞാന്‍ നാഥനെ സ്തുതിച്ചു. എല്ലാം വായിച്ച് ഒടുവില്‍ ഞാനുമൊരു ചെറിയസംഖ്യയെഴുതിയപ്പോള്‍ അവളുടെ മുഖത്ത് സംതൃപ്തിയൂടെ പുഞ്ചിരി.
എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയത് ഇക്കാര്യം അവതരിപ്പിക്കാന്‍ അവള്
തെരഞ്ഞെടുത്ത വഴിയാണ്. പഴയ കാലത്തെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ
കുട്ടികളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ കാണുന്നു. നമ്മുടെ മക്കള്‍ നന്മയുടെ
മൊട്ടുകളാവട്ടെ....! ശിശുദിനാശംസകള്‍...!
പുതിയ തലമുറ മിടുക്കരാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈയിടെ ചാനലുകളില്‍ കാണുന്ന കുട്ടികളുടെ ഷോ ഒക്കെ കാണുമ്പോള്‍ ശെരിക്കും അത്ഭുതമാണ്! വര്ണ്ണവര്ഗ്ഗജാതിമതഭാഷദേശവിവേചനങ്ങള് ഒന്നുമില്ലാതെ ഒരു നല്ല തലമുറ വളര്‍ന്നുവരട്ടെ! ഈ കുഞ്ഞുമോള്‍ക്ക് ആയിരം കയ്യടി :-)
കുട്ടികളില്‍ ,കരുണ, ദയ,അനുകമ്പ,സ്നേഹം തുടങ്ങിയ മാനുഷീക വികാരങ്ങള്‍ വള൪ത്തിയെടുക്കാ൯ പോന്ന പ്രത്യേക വിദ്യാഭ്യാസ പാഠ്യപദ്ധതി ഉണ്ടായിരുന്നെങ്കില്‍ ഇപ്രകാരം നല്ല മനസ്സിനുടമയായ ഒരു സമൂഹം നമുക്കുണ്ടായേനെ എന്നാശിക്കുന്നു.
അയ്യോ ഞാനിതു വായിച്ചു ഒരു കമന്ടും ഇട്ടിരുന്നു ഇപ്പോൾ നോക്കിയപ്പോൾ കാണാനില്ല. അപ്പോഴല്ലേ പിടി കിട്ടിയത് അതിവിടല്ല അവിടാനിട്ടതെന്നു. അതവിടെയിപ്പോൾ മുങ്ങിത്താണ് അടിയിലേക്ക് പോയിക്കാണും. എങ്കിലും അന്ന് കുറിച്ചവ ഏതാണ്ട് ഓർമ്മ നിൽക്കുന്നു. അതെ നമ്മുടെ പുതിയ തലമുറയിൽ നമുക്ക് അഭിമാനിക്കാൻ ധാരാളം വകകൾ ഉണ്ട് റസ്മിയ മോൾ അതിനൊരു നല്ല ഉദാഹരണം, അവളുടെ പിതാവിനോടുള്ള അപ്പ്രോച് അവർണനീയം തന്നെ. നമ്മുടെ കുഞ്ഞുങ്ങൾ നാളയുടെ വാഗ്ദാനങ്ങൾ ആയി വളരട്ടെ എന്ന് ആഗ്രഹിക്കുന്നു. കുഞ്ഞോൾക്ക് എല്ലാ നന്മകളും നേരുന്നു, ഒപ്പം പിതാവിന്റെ ഈ അവതരണത്തിനും നന്ദി
നമ്മുടെ മക്കൾ നന്മയുടെ മൊട്ടുകളാവട്ടെ...
ReplyDeleteഇന്നത്തെ സ്ക്കൂള് കുട്ടോളെല്ലാം പിരിവുകാരാ...വീട് വെയ്ക്കാനും, വൈദ്യസഹായത്തിനും, കുളം കുഴിക്കാനും എന്നിങ്ങനെ..മോളൊരു കൊച്ച് സുന്ദരിയാണല്ലോ!
ReplyDeleteനന്മകൾ വിരിയട്ടെ ഇക്കാ.. കോരിതരിപ്പോടെ വായിച്ചു .. നന്മകൾ വിരിയട്ടെ.. ആ കുട്ടിക്ക് അല്ലാഹു രോഗശമനം നല്കട്ടെ.. :)
ReplyDeleteരോഗികള്‍, അതും ഗുരുതരാവസ്ഥയിലായ രോഗികള്‍ അധികമാകുന്നു
ReplyDeleteനന്മയുള്ള മാനസങ്ങള്‍ വര്‍ദ്ധിക്കട്ടെ
കുഞ്ഞോള്‍ക്ക് സ്നേഹാശംസകള്‍!
പുതിയ തലമുറ നല്ല കുട്ടികളാണ് .കുഞ്ഞുങ്ങള്‍ നന്മയുടെ മൊട്ടുകളാകട്ടെ
ReplyDeleteനന്മയുടെ പൂക്കള്‍ എങ്ങും വിരിയട്ടെ!
ReplyDeleteകുഞ്ഞോള്‍ക്ക് സ്നേഹാശംസകള്‍!!!
നന്മയുടെ പൂക്കള്‍ കുടുതല്‍ വിരിയട്ടെ.
ReplyDeleteഹൃദ്യമായ കഥ. നല്ല പാഠങ്ങള്‍ മക്കളില്‍നിന്നും പഠിക്കാം....
ReplyDeleteനമ്മുടെ കുഞ്ഞോള് :) എന്നുമെന്നും അവള്‍ക്കീ മനസുണ്ടാകട്ടെ.... സ്നേഹം :)
ReplyDeleteനന്മ നിറഞ്ഞ കുട്ടി , ഉപ്പയെ പോലെ
ReplyDeleteകുഞ്ഞു മോളെ പോലെയുല്ലവരെയാണ് നമുക്ക് വേണ്ടത്...
ReplyDeleteനമ്മുടെ മക്കളല്ലാം ഇത് പോലെ നല്ല വഴി തെരഞ്ഞടുക്കട്ടെ.....മാതാപിതാക്കളെയും നിരാംബരെയും...മോള്‍ക്ക്..ആശംസകള്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമറ്റുള്ളവരുടെ വേദനയെയും സങ്കടത്തെയും സ്വന്തം വേദനയെപോലെ കണ്ട ഈ കുരുന്നു മനസ്സ ് നമുക്കും മാദൃകയാവട്ടെ...........,
ReplyDeleteനന്മ നിറഞ്ഞ പോസ്റ്റ്..!!
ReplyDeleteനന്മമുകുളങ്ങള് വിരിയട്ടെ.. വാനോളം...
അവതരിപ്പിക്കാനുള്ള ഭംഗി കൊള്ളാട്ടാ ,, കൊച്ചിന് നാടകം ഒക്കെ അറിയാം .. എന്തായാലും സംഗതിക്ക് നമ്മടെ ഒരു ലൈക് ഉണ്ട്.
ReplyDeleteകുഞ്ഞോളുടെ നല്ല മനസ്സ്... :)
ReplyDeleteകുട്ടികള്‍ വളരട്ടെ നന്മ നിറഞ്ഞവരായി ......
ReplyDeleteകുട്ടികളെ കണ്ടു അല്പം നന്മ നമ്മളും പഠിക്കട്ടെ.. മോള്‍ക്ക് എന്റെ സ്നേഹം...
ReplyDeleteസന്തോഷം.. നമ്മുടെ മക്കൾ നന്മയുടെ മൊട്ടുകളാവട്ടെ..
ReplyDeletegod bless .
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ReplyDeleteമാഷാഅല്ലാഹ്.... വീട്ടിനും,നാട്ടിനും ഉപകാരപ്പെടുന്ന നല്ല ഒരു പറ്റം കുരുന്നുകല്ക്കായ് നമുക്ക് പ്രാര്‍ഥിക്കാം
ReplyDeleteകുട്ടികള്‍ ....പൂമൊട്ടുകൾ ..
ReplyDeleteനാളെ വിടർന്നു സ്നേഹത്തിന്റെ സുഗന്ധം പരത്തേണ്ടവർ.....
കുട്ടികള്‍ ....പൂമൊട്ടുകൾ ..
ReplyDeleteനാളെ വിടർന്നു സ്നേഹത്തിന്റെ സുഗന്ധം പരത്തേണ്ടവർ.....
നന്മയുടെ തിരിനാളം എന്നും വെളിച്ചം പകരട്ടെ...
ReplyDeletegood :)
ReplyDeletereal observations thank you for this type of a positive message.......
ReplyDeleteകുഞ്ഞോൾക്ക് ന്റേം സ്നേഹം..
ReplyDelete
ReplyDeleteകുഞ്ഞൊൽക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ
ഒന്നുമാവേണ്ട യെന്‍ മക്കളെന്‍ കണ്ണുനീര്
ReplyDeleteകാണാന്‍ കനിവുള്ള മക്കളായാല്‍ മതി !
പിഞ്ച് മനസ്സില്‍ നന്മയുടെ ഒരുനൂര്‍ പൂക്കള്‍ വിയിപ്പിച്ച പിതാവിന് ആശംസകള്‍ ...
ReplyDeleteപുതിയ തലമുറ മിടുക്കരാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈയിടെ ചാനലുകളില്‍ കാണുന്ന കുട്ടികളുടെ ഷോ ഒക്കെ കാണുമ്പോള്‍ ശെരിക്കും അത്ഭുതമാണ്! വര്ണ്ണവര്ഗ്ഗജാതിമതഭാഷദേശവിവേചനങ്ങള് ഒന്നുമില്ലാതെ ഒരു നല്ല തലമുറ വളര്‍ന്നുവരട്ടെ! ഈ കുഞ്ഞുമോള്‍ക്ക് ആയിരം കയ്യടി :-)
ReplyDelete(Y)
DeleteThis comment has been removed by the author.
Deleteകുട്ടികളില്‍ ,കരുണ, ദയ,അനുകമ്പ,സ്നേഹം തുടങ്ങിയ മാനുഷീക വികാരങ്ങള്‍ വള൪ത്തിയെടുക്കാ൯ പോന്ന പ്രത്യേക വിദ്യാഭ്യാസ പാഠ്യപദ്ധതി ഉണ്ടായിരുന്നെങ്കില്‍ ഇപ്രകാരം നല്ല മനസ്സിനുടമയായ ഒരു സമൂഹം നമുക്കുണ്ടായേനെ എന്നാശിക്കുന്നു.
ReplyDeleteTyped with Panini Keypad
കുട്ടികള്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്.കാരണം,അവരുടെ മനസ്സില്‍ ദയയും കാരുണ്യവും ഉണ്ട്.
ReplyDeleteനമ്മുടെ കുട്ടികള്‍ നന്മയുടെ പൂക്കള്‍ ആകട്ടെ...ആമീന്‍
ReplyDeleteThis comment has been removed by the author.
ReplyDelete
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
അയ്യോ ഞാനിതു വായിച്ചു ഒരു കമന്ടും ഇട്ടിരുന്നു
ReplyDeleteഇപ്പോൾ നോക്കിയപ്പോൾ കാണാനില്ല.
അപ്പോഴല്ലേ പിടി കിട്ടിയത് അതിവിടല്ല അവിടാനിട്ടതെന്നു.
അതവിടെയിപ്പോൾ മുങ്ങിത്താണ്
അടിയിലേക്ക് പോയിക്കാണും. എങ്കിലും
അന്ന് കുറിച്ചവ ഏതാണ്ട് ഓർമ്മ നിൽക്കുന്നു.
അതെ നമ്മുടെ പുതിയ തലമുറയിൽ നമുക്ക്
അഭിമാനിക്കാൻ ധാരാളം വകകൾ ഉണ്ട്
റസ്മിയ മോൾ അതിനൊരു നല്ല ഉദാഹരണം,
അവളുടെ പിതാവിനോടുള്ള അപ്പ്രോച്
അവർണനീയം തന്നെ. നമ്മുടെ കുഞ്ഞുങ്ങൾ
നാളയുടെ വാഗ്ദാനങ്ങൾ ആയി വളരട്ടെ എന്ന്
ആഗ്രഹിക്കുന്നു. കുഞ്ഞോൾക്ക് എല്ലാ നന്മകളും നേരുന്നു,
ഒപ്പം പിതാവിന്റെ ഈ അവതരണത്തിനും നന്ദി
മനസ്സിൽ തട്ടുന്ന അവതരണം. അഭിനന്ദനങ്ങൾ രണ്ടുപേർക്കും
ReplyDeleteഈ നന്മ തൈ വളര്‍ന്നു പന്തലിച്ചു വന്‍ വൃക്ഷമായി എവിടെയും തണല്‍ പരത്തട്ടെ ..
ReplyDelete:)
ReplyDeleteഭാവിയുടെ വാഗ്ദാനങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ..
ReplyDeleteഈ പോസ്റ്റ് ഈ ശിശുദിനത്തില്‍ തന്നെ കാണാനും അഭിപ്രായം കുറിക്കാനും കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteനന്മയുടെ കുഞ്ഞുങ്ങൾക്ക് നല്ലതുവരട്ടെ!
നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ നേരുകളായി വിരിഞ്ഞു നില്ക്കും ....ഈ നന്മയുടെ പൂമൊട്ടുകൾ ഒരിക്കലും വാടാതെ നിലനില്ക്കട്ടെ ...
ReplyDeleteനന്മ മരങ്ങള്‍ വളര്‍ന്നു പന്തലിക്കട്ടെ അതിനു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം,
ReplyDeleteചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ. :)