രാവിലെ ഇറങ്ങിയത് കറണ്ട് ചാര്‍ജ്ജ് അടക്കാനാണ്...
ഹോ! പോക്കറ്റ് കരണ്ടുതിന്നുന്ന കറണ്ട് ബില്ല് തന്നെ..!
പോകും വഴി പത്രക്കാരനെ കണ്ടു. അവനൊരു ചോദ്യം:
"സാറേ, രണ്ടുമാസായി..! ഇനിയെന്നാ...?"
അവനെ പിരിച്ചുവിട്ടപ്പോള്‍ കീശയുടെ ഭാരമല്‍പം കുറഞ്ഞു.
തിരിച്ചു വരുന്ന വഴിയിലാണ് പാല്‍ക്കാരന്‍ കുറുകെ ചാടിയത്..
അയാള്‍ക്കും കൊടുക്കേണ്ടിവന്നു ഒന്നരമാസത്തെ ദുട്ട്!
വീടെത്തിയപ്പോള്‍ പച്ചക്കറിക്കാരന്‍ ഗേറ്റിനുമുന്നില്‍ സമരമാണ്.
ഇന്ന് കാശ് കിട്ടിയില്ലെങ്കില്‍ അയാള്‍ ഒച്ചവെച്ച് ആളെക്കൂട്ടി നാറ്റിക്കുമെന്ന്...!
അവന് കെട്ട്യോളുടെ കൈയിലുള്ള നൂറ്റമ്പത് ഉലുവ പറിച്ചെടുത്തു കൊടുത്തു...!
ഇറച്ചിവെട്ടുകാരന്‍ അബുവും കോഴിക്കാരന്‍ ഹംസുവും വന്നത് ഒരുമിച്ച്..
'ഇവരെന്താ യൂണിയനോ...!' എന്നു ചിന്തിക്കുന്നതിനു മുമ്പേ അബുവിന്റെ
ചോരക്കണ്ണുകള്‍ ദയയില്ലാതെ നോക്കി...!
അയല്‍പക്കത്തുനിന്ന് വായ്പ വാങ്ങി അവരെയും പിരിച്ചുവിട്ടപ്പോഴാണ്
ശ്വാസം നേരെ വീണത്...!
ഇനി കേബിളുകാരന്‍ വരുമ്പോഴേക്കും ഒന്നു വിശ്രമിക്കട്ടെ...!
മയക്കം കണ്ണുകളെ തഴുകുമ്പോള്‍ വീണ്ടുമൊരാള്‍ വാതിലില്‍ മുട്ടി...!
അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ അരികിലെത്തി
അപരിചിതനെ കണ്ടിട്ടും കിടന്നകിടപ്പില്‍ നിന്നെണീക്കാതെ ചോദിച്ചു:
"ഉം..? എന്തു വേണം...?"
അയാള്‍ ഒന്നും മിണ്ടാതെ ഒരു കുറിപ്പ് നീട്ടി.
അതിലിങ്ങനെ എഴുതിയിരുന്നു:
'ഇത് ഇതുവരെ ശ്വസിച്ച വായുവിന്റെ ബില്ലാണ്.'
ഒരു ശ്വാസം തൊണ്ടയില്‍ കുരുങ്ങി.
ചുറ്റും ഇരുള്‍ പരന്നു...!
തീരില്ല ..അവസാനം വരെ ഈ മനുഷ്യന്റെ ഓട്ടം ! പക്ഷെ ആരും അറിയുന്നില്ല !!
ReplyDeleteഅസ്രൂസാശംസകള്‍ :)
ഹ്മ്മം.. വരും അങ്ങനെയും ഒരു കാലം!
ReplyDeleteഅധികം വൈകാതെ അതും.
ReplyDeleteഇടത്തട്ടുക്കാരന്‍റെ ദുര്‍വ്വിധി!
ReplyDeleteഇനിയും എന്തെന്തു മാരണങ്ങള്‍......?!!
ആശംസകള്‍
യ്യോ...വായുവിനുമോ?
ReplyDeleteഇനി അതിനു കൂടിയേ വരനുള്ളൂ..കാത്തിരിക്കാം..
ReplyDeleteകാലം വിദൂരമല്ല വായുവിനും ബില്ലു വരും
ReplyDelete