ബ്ലോഗര്‍ : സിയാഫ് അബ്ദുല്‍ഖാദര്‍
29.8.13
22.8.13
ഇ - ലോകം Epi: 37 (22.08.2013)
ബ്ലോഗര്‍ : ശ്രീ ഫൈസല്‍ ബാബു
21.8.13
അമ്മേ...!
അമ്മേ...., അമ്മ
നിര്‍വചിക്കാനാവാത്ത
രണ്ടക്ഷരങ്ങളില്‍
മിന്നിത്തിളങ്ങുന്നു...!
അമ്മ,
ഉദരത്തില്‍ താലോലിച്ച്
അധരങ്ങളില്‍ ചുംബിച്ച്
പാദങ്ങളെ പിച്ച വയ്പിച്ച്
ഉയരത്തിലേക്കാനയിച്ചു,
മക്കളെ...!
എന്നിട്ടും...
അമ്മ മരിച്ചതറിയാന്‍
ഇ-യുഗത്തിലും ഹോ..!
നാല്പത്തിയഞ്ച്
രാപ്പകലുകള്‍..!
അഴുകിയുണങ്ങിയ അമ്മയുടെ
എല്ലിന്‍കഷ്ണങ്ങള്‍
ചിതയിലേക്കെടുക്കുമ്പോഴും
നിങ്ങളെ ചുംബിച്ചുണര്‍ത്തിയ
ചുണ്ടിന്റെ സ്ഥാനത്തു നിന്ന്
ഒരു മന്ത്രം കേട്ടിരിക്കും,
'സുഖമല്ലേ മക്കളേ...!!!'
<<<<<<<<< FB >>>>>>>>
18.8.13
നഷ്ടസ്മരണകള്‍
ചില യാഥാര്‍ത്ഥ്യങ്ങളെ നാം
ഓര്‍മയില്‍ നിന്നകറ്റിനിര്‍ത്തുമ്പോള്‍
നമ്മിലെ നന്മയുടെ അസ്തമയമാണത്..
പച്ചപ്പാടവും പുല്‍ത്തകിടിയും
ഓവുപാലവും മൈതാനവും
വെറും കാഴ്ചകളല്ല;
മലയാണ്മയ്ക്കു മനോഹാരിതയേകിയ
തിലകക്കുറികളാണ്...
അവയ്ക്കുമേല്‍ മറവിയുടെ
കരിമ്പടം ചാര്‍ത്തുന്നതെത്ര കഷ്ടം!
വേപ്പും ചെമ്പരത്തിയും
തുളസിയും മുക്കുറ്റിയും
വെറും കാഴ്ചകളല്ല;
പൂര്‍വീകരുടെ ആര്‍ജ്ജവത്തിന്
ഊര്‍ജ്ജം പകര്‍ന്ന അടയാളങ്ങളാണ്...
അവയ്ക്കുമേല്‍ അവഗണനയുടെ
കൊടുവാള് വെയ്ക്കുന്നതെത്ര കഷ്ടം!
മറവിയും അവഗണനയും
പുതുമയുടെ അടയാളങ്ങളത്രേ...!
സ്മരണകളെ ചുരുട്ടി മടക്കി
കുപ്പത്തൊട്ടിയിലേക്കിട്ട്
കാലിന്മേല് കാലെറിഞ്ഞ്
ആര്‍ക്കോ വേണ്ടി ചിരിക്കുന്ന
കാഞ്ഞിരക്കുരുവിനു മേല്‍
തേന്‍പുരട്ടിയ സംസ്കാരം...!
<<<<<<<< FB >>>>>>>>>>
15.8.13
ഇ - ലോകം Epi: 36 (15.08.2013)
ബ്ലോഗര്‍ : ശ്രീ.അബ്സാര്‍ മുഹമ്മദ്
13.8.13
റേഡിയോ കാലം...
എന്റെ സ്കൂള്‍ കാലത്ത് ഉപ്പയ്ക്ക് ചെറിയൊരു ചായക്കച്ചവടമായിരുന്നു-നാട്ടില്‍ത്തന്നെ. കിഴക്കരുണനുണരും മുമ്പേ ഉമ്മ വീട്ടില്‍ പാകം ചെയ്യുന്ന വെള്ളപ്പവുമായി കടയിലേക്കെത്തുന്നത് എന്റെ ജോലി. വെട്ടം പരന്നുതുടങ്ങും മുമ്പേ നല്ല തിരക്കായിരുന്നു കടയില്‍. സുബ്ഹ് നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുന്നവര്‍ നേരെ ഉപ്പയുടെ ചായക്കടയിലേക്കാണെത്തുക. തലേന്നു രാത്രി വയലില്‍ പന്നിക്കൂട്ടമിറങ്ങിയതും ആനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചതും പാടത്തേക്കു വെള്ളം തിരിച്ചതുമൊക്കെയാവും ചൂടുപിടിച്ച ചര്‍ച്ചാ വിഷയങ്ങള്‍. ഇടക്കിടെ നിരുപദ്രവകരമായ ചില രാഷ്ട്രീയ ചര്‍ച്ചകളും കടന്നുവരും. ഒരിക്കലും അതൊന്നും അവരുടെ സുഹൃദ്ബന്ധങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തരത്തിലാകുമായിരുന്നില്ല. എപ്പോഴും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു അവര്‍.
രാവിലെ കടയിലെത്തുമ്പോള്‍ ഉറക്കെ വെച്ച റേഡിയോ പരിപാടികള്‍ കേള്‍ക്കാം. വന്ദേമാതരം കൊണ്ട് സ്റ്റേഷന് തുറക്കുന്നതുമുതലുള്ള പരിപാടികള്‍ രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. ഉച്ചയ്ക്കും മറ്റും ആളൊഴിയുമ്പോള്‍ മാത്രമായിരിക്കും ഒന്ന് ഓഫാക്കുന്നത്. പ്രഭാത ഭേരിയും അതു കഴിഞ്ഞ് 6.45 നുള്ള പ്രാദേശിക വാര്‍ത്തയും അതിനൊപ്പമുള്ള ഉജാലപ്പരസ്യവുമൊക്കെ ഇന്നലെ കേട്ടതുപോലെ...!
"തൂവെള്ളപ്പൂക്കള്‍ തന് പുഞ്ചിരി പോല്‍
വെള്ളയുടുപ്പിന്നുജാല തന്നെ...
പാലൊളിയേകും ഉജാലയിപ്പോള്‍
നാട്ടിലും വീട്ടിലും പേരുകേട്ടു..
വീട്ടിലും നാട്ടിലും പേരു കേട്ടു..."
ഉച്ഛൈശ്രവസ്സേ നാണിച്ചുകൊള്‍ക എന്നാരംഭിക്കുന്ന പരസ്യവും ഉജാലയെക്കുറിച്ചുണ്ടായിരുന്നുവെന്നു എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്. ഹൈന്ദവപുരാണത്തിലെ ധവളവര്‍ണ്ണത്തിന്റെ അവസാന വാക്കായ ദേവേന്ദ്രന്റെ കുതിര, ഉച്ഛൈശ്രവസ്സും നാണിച്ചുപോകുന്ന വെണ്മ എന്നായിരിക്കണം പരസ്യക്കാര് ഉദ്ദേശിച്ചിരിക്കുക...!
'രാധേ, അതിമനോഹരമായിരിക്കുന്നു...'
'എന്നെയാണോ ഉദ്ദേശിച്ചത്'
'അല്ല, നിന്റെ പാചകം'
ഇപ്പോഴും ഓര്‍മയില്‍ വരുന്ന ഒരു പരസ്യമാണിത്. ഇതിലെ 'പാചകം' എന്നതു മാറ്റി 'വാചകം' എന്നാക്കി ചിലര്‍ കളിയാക്കാന്‍ വേണ്ടി പ്രയോഗിക്കുമായിരുന്നു. അങ്ങനെയെത്രയെത്ര പരസ്യങ്ങള്‍...!!
സംസ്കൃത വാര്‍ത്ത തുടങ്ങുന്ന സമയത്ത് അതിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അടുത്ത് പോയി ഇരിക്കുമായിരുന്നു. ''ഇയം ആകാശവാണി....സംപ്രതി വാര്‍ത്താ ഹ ശ്രൂയന്താം.. പ്രവാചക ഹ ബാലദേവാനന്ദ സാഗര ഹ..! '' അതു കേട്ടാല്‍ അതിന്റൊപ്പം അതൊന്നു പറഞ്ഞു നോക്കും. ശരിയാണോ എന്നൊന്നുമറിയില്ല. എന്നാലും..! (ഇപ്പൊഴും ഇപ്പറഞ്ഞത് ശരിയാണോ എന്നറിയില്ലാട്ടോ... :P ) പിന്നെയുള്ള വാര്‍ത്തകള്‍ക്കൊന്നും ചെവികൊടുക്കില്ല. സമയം അവസാനിക്കാന്‍ നേരം 'ഇതി വാര്‍ത്താ:' കേള്‍ക്കാനായി ഒന്നുകൂടി അടുത്തു ചെല്ലുന്നത് പതിവായിരുന്നു...! അതൊക്കെ ഒരു കാലം...! ഇന്നിപ്പോള്‍ ഇതൊക്കെ ഉണ്ടോ ആവോ...! ഉണ്ടെങ്കില്‍ത്തന്നെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ ആവോ..!!
റേഡിയോ യുഗം ടേപ്റിക്കോര്‍ഡറിലേക്കും അവിടെ നിന്ന് പെട്ടെന്നു സി.ഡി-ഡിവിഡി പ്ലയറിലേക്കും ടെലിവിഷനിലേക്കും കംപ്യൂട്ടറിലേക്കും എത്തിനില്‍ക്കുമ്പോഴും പഴമയുടെ ഓര്‍മകള്‍ക്കെന്തൊരു പുതുമ !
<<<<<<<<<<< @ Face book >>>>>>>>>>>>

11.8.13
അസ്രൂസ്...
അസ്രൂസ് വേള്‍ഡിലൂടെ
ചിത്രങ്ങളും കാര്‍ട്ടൂണുകളും മറ്റു നിരവധി വിഭവങ്ങളുമായിബൂലോകത്ത് നിറഞ്ഞു നില്ക്കുന്ന പ്രിയ സ്നേഹിതന്
അസ്രൂസ് ഇരുമ്പുഴി എന്ന അഷ്റഫ് പി.ടി
8.8.13
ഡീസന്റ്
"അമ്മുക്കുട്ട്യാമേ......"
"........................"
"ദേ, 'അമ്മൂട്ട്യാ....മേ......യ്!"
"ഇബടാരും ല്യേ ദൈവേ... അമ്മുക്കുട്ട്യമ്മേ... ആം....കുട്ട്യമ്മ്യേ...."
"ങേ... ന്താ ലക്ഷ്മ്യേ...ന്താ യ്യ് കെടന്ന് കാറ്ണ്...."
"ഹൊ.. ങ്ങളെബ്ടേന്റെ അമ്മൂട്ട്യമ്മേ....!"
"ഞാബടെണ്ട് ലക്ഷ്മ്യേ...അപ്പറത്ത് കോഴിക്കുട്ട്യോള്‍ക്ക് തീറ്റ കൊടുക്ക്വാര്ന്നു..."
"ഹല്ലാ, ഇങ്ങളിതൊന്നും അറീണില്യാന്നുണ്ടോ...?"
"ന്താട്യേ..."
"ഇങ്ങടെ മോന് വിനൂനെ ഒര് പെണ്ണിന്റൊപ്പം കോയിക്കോട് ബീച്ചീന്ന് ന്റെ മിനീടച്ഛന്‍ കണ്ടൂത്രേ...!
"ഇന്നലെ രാവിലെ 11 മണിക്കാണെങ്കി അത് വടക്കേലെ രാധ്യാവും.. അതോ ഉച്ചയ്ക്കായിരുന്നോ...?"
"അതെന്ത്യേ..?"
"ഹല്ല, ഉച്ചയ്ക്ക് രാമേട്ടന്റെ ഭാര്യ ജാനക്യാവും. അന്തിക്ക് പിന്നെ അന്തോണ്യേട്ടന്റെ മൂത്ത മോള് ജിന്‍സ്യോ അല്ലേല്‍ മില്ല് നടത്ത്ണ പപ്പേട്ടന്റെ പുഷ്പേ ണ്ടായ്ക്കൂടാണ്ടല്ല..! എപ്പളാണാവോ ല്യേ....? ന്റെ കുട്ടിക്ക് അങ്ങനെ പക്ഷഭേദ്വൊന്നൂല്യാ.....! ഡീസന്റാ ഡീസന്റ്....!"
" ഒരിച്ചിരി പഞ്ചാര ങ്ങ്ട് തരീം അമ്മ്വേടത്തീ... മിനീടച്ഛന്‍ പണിമാറ്റി വരുമ്പം കൊണ്ട്വരും. അപ്പങ്ങ്ട് തിരിച്ച്ട്ക്കാം..."
" ഏയ് ..! അതൊന്നും സാരല്യാന്നേ... ഇച്ചിരി പഞ്ചാരല്യേ...! അത് വിനൂന്റച്ഛന്‍ വരുമ്പളും കൊണ്ട്വരും... ! മിനീടച്ഛനും വിനൂന്റച്ഛനൂന്നൊന്നും പക്ഷഭേദം ന്റെ മോനെപ്പോലെത്തന്നെ നിക്കൂല്യാ...! ഡീസന്റാ ഡീസന്റ്...!!"
" അമ്മേ...."
" ട്യേ ലക്ഷ്മ്യേ.. നെന്റെ കുട്ട്യതാ വിള്‍ക്ക്ണ്..."
" ദൈവേ, ഓള് അംഗനവാടീന്ന് വന്നോ...? ന്താ മിന്യേ..."
" മ്മടെ കട്ടിലിന്റടീല് വിന്വേട്ടന്റെ അച്ഛന് കെടക്ക്ണ്....!"
" മൂപ്പര്ക്കൊരു കട്ടന്‍ ചായക്ക് വേണ്ട്യാ ഞാനിത്തിരി പഞ്ചാരീം എരന്നോണ്ട് ങ്ങ്ട് വന്നെ..! എന്‍കങ്ങനെ മിനീടച്ഛനും വിനൂന്റച്ഛനൂന്നൊന്നും പക്ഷഭേദല്യാ....! ഡീസന്റാ ഡീസന്റ്...!! "

3.8.13
എച്ച്മുക്കുട്ടി
ബ്ലോഗെഴുത്തിലൂടെ ഉയരങ്ങള്‍ കീഴടക്കി,
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
ബ്ലോഗര്‍മാരുടെ ശബ്ദമായി മാറി,
എച്ച്മുക്കുട്ടി എന്ന തൂലികാനാമത്തിലൂടെ
ശ്രദ്ധേയയായ കല. സി
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
ബ്ലോഗര്‍മാരുടെ ശബ്ദമായി മാറി,
എച്ച്മുക്കുട്ടി എന്ന തൂലികാനാമത്തിലൂടെ
ശ്രദ്ധേയയായ കല. സി
Subscribe to:
Posts (Atom)