12.2.14

കരിങ്ങനാട്ടേക്കുള്ള യാത്രയില്‍

പെരിന്തൽമണ്ണയിൽ നിന്നു പട്ടാമ്പി ബസ്സിൽ കയറി. കരിങ്ങനാട്ട്‌ പോവുകയാണ്. അടുത്തു വന്നൊരാൾ ഇരുന്നു. അങ്ങോട്ടൊന്നും ചോദിച്ചില്ല. ഇങ്ങോട്ടു കയറി പരിചയപ്പെട്ടു. ഒരു ചാനലിൽ ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാവം മാറി. സാമാന്യം നല്ല ഉച്ചത്തിൽ മാദ്ധ്യമങ്ങളെ മുഴുവൻ നല്ല തെറിയായിരുന്നു. ആളുകളൊക്കെ എന്നെ നോക്കുന്നു.  ഞാൻ അങ്ങോട്ടൊന്നും പ്രതികരിക്കുന്നില്ല. എന്നിട്ടും കാക്ക നിർത്തുന്ന മട്ടില്ല. ടീപിയും രമയും ആര്യാടനും തരൂരും എന്തിനേറെ ജോർജ്ജ്‌ ബുഷും സദ്ദാംഹുസൈനുമടക്കം സംസാരത്തിലുണ്ട്‌. പറയുന്നതൊക്കെ കാര്യമാണുതാനും. ഞാൻ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ മൂപ്പർ എന്റെ ചെവിയിൽ വന്നു പുച്ഛഭാവത്തിൽ ചിറി കോട്ടിപ്പറഞ്ഞു:
'പാടത്തു കിളക്കാൻ പൊയ്ക്കൂടെ ചെക്കാ...'ന്ന്!
ഹെന്റമ്മോ! നിർത്തീന്നു തോന്നുന്നു ! 

<<<<<<<<<<<<<<<<<<<<Facebook>>>>>>>>>>>>>>>>>>>>>>>>

No comments:

Post a Comment