മഴയേ നീയെന്റെ പ്രണയിനി ....
നീ കുളിരായ് പെയ്യുവോളം
മഴക്കാറുകള്‍ നോക്കി
നെടുവീര്‍പ്പിടാം ഞാന്‍ ....
ഉഷ്ണം കത്തുന്ന ഹൃത്തില്‍
ആലിപ്പഴം പെയ്യിക്കുമെന്ന്
ആശിക്കാം ഞാന്‍ ....
ഇനിയും പെയ്യാതിരുന്നാല്‍
എന്‍ ഹൃദയ വസന്തം
തളിര്‍ക്കില്ലൊരിക്കലും ....
മഴ മുത്തുകള്‍ പൊഴിയുമൊരു
പുലര്‍കാലം
കൊതിച്ചിരുന്നു ഞാന്‍ ...
നട്ടുച്ചക്കെങ്കിലും
തിമര്‍ത്തു പെയ്യുമെന്ന്
വൃഥാ മോഹിച്ചു ഞാന്‍ ....
ഒടുവിലീ ഇരുളുള്ള രാത്രിയില്‍
ആര്‍ക്കോ വേണ്ടിയോന്നു
ചാറിപ്പോയ് നീ ...
നീ കുളിരായ് പെയ്യുവോളം
മഴക്കാറുകള്‍ നോക്കി
നെടുവീര്‍പ്പിടാം ഞാന്‍ ....
ഉഷ്ണം കത്തുന്ന ഹൃത്തില്‍
ആലിപ്പഴം പെയ്യിക്കുമെന്ന്
ആശിക്കാം ഞാന്‍ ....
ഇനിയും പെയ്യാതിരുന്നാല്‍
എന്‍ ഹൃദയ വസന്തം
തളിര്‍ക്കില്ലൊരിക്കലും ....
മഴ മുത്തുകള്‍ പൊഴിയുമൊരു
പുലര്‍കാലം
കൊതിച്ചിരുന്നു ഞാന്‍ ...
നട്ടുച്ചക്കെങ്കിലും
തിമര്‍ത്തു പെയ്യുമെന്ന്
വൃഥാ മോഹിച്ചു ഞാന്‍ ....
ഒടുവിലീ ഇരുളുള്ള രാത്രിയില്‍
ആര്‍ക്കോ വേണ്ടിയോന്നു
ചാറിപ്പോയ് നീ ...
No comments:
Post a Comment