കെ.ആര്‍ ഇന്ദിരയുടെ സ്‌ത്രൈണകാമസൂത്രം എന്ന പുസ്‌തകം പുറത്തിറങ്ങാനിരിക്കുന്നു. ലൈംഗികതയില്‍ സ്‌ത്രീകളുടെ മാറിയ അഭിരുചികളും കാഴ്‌ചപ്പാടുകളുമാണ് ഇന്ദിര പുസ്‌തകത്തിലൂടെ പറയുന്നത്.
പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരിക്കുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നു കാണിക്കാനാണത്രേ ഇന്ദിരയുടെ ശ്രമം. വിവിധ തലങ്ങളിലുള്ള സ്‌ത്രീകളെ ഗവേഷണം ചെയ്‌തും സര്‍വേ നടത്തിയും നാലുവര്‍ഷം കൊണ്ടാണ് പുസ്‌തകം പൂര്‍ത്തിയാക്കിയതെന്ന് ഇന്ദിര പറയുന്നു.രണ്ടായിരം വര്‍ഷം മുമ്പുള്ള വ്യവസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് എഴുതപ്പെട്ട വാത്സ്യായനന്റെ 'കാമസൂത്ര'ത്തെ പൊളിച്ചെഴുതുകയാണത്രേ ഇന്ദിര.
"ലൈംഗികാവയവങ്ങളുടെ പേരുപോലും അശ്ലീലമായി കരുതുന്ന സമൂഹത്തിലേക്കാണ് രതിയെക്കുറിച്ച് എഴുതാന്‍ താങ്കള്‍ തയ്യാറാവുന്നത്. കേരളത്തിലെ സ്‌ത്രീകള്‍ എങ്ങനെ ഇതിനെ സ്വീകരിക്കുമെന്ന കാര്യമോര്‍ത്തു പേടിയില്ലേ" എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ദിരയുടെ ഉത്തരം ഇങ്ങനെ: അവര്‍ ഒന്നും പറയില്ല. മിണ്ടാതെ പതുങ്ങിയിരുന്ന് ഇതൊക്ക വായിക്കും. പിന്നെ ഈ പെണ്ണ് എഴുതിവെച്ചിരിക്കുന്നത് കണ്ടില്ലെ എന്നും പറഞ്ഞ് അവരുടെ വഴിക്കു പോകും. കുറച്ചു സ്‌ത്രീകളൊക്കെ ചര്‍ച്ച ചെയ്യുമായിരിക്കും. അല്ലാതെ ഒരു വിഷയത്തെക്കുറിച്ചും കേരളത്തിലെ സ്‌ത്രീകളില്‍ നിന്ന് ഒരു തരത്തിലുള്ള ചലനങ്ങളും ഉണ്ടാവില്ല. അങ്ങനെ മോള്‍ഡ് ചെയ്യപ്പെട്ട ഒരു വര്‍ഗമാണ് കേരള സ്‌ത്രീകള്‍.
ജാള്യത കൊണ്ടും സമൂഹത്തെ ഭയന്നതു കൊണ്ടുമാണ് കേരളത്തിലെ ഒരു സ്‌ത്രീയും ഇക്കാലം വരെ ഇത്തരം കാര്യങ്ങളൊന്നും തുറന്നെഴുതാതിരുന്നതെന്നാണ് ഇന്ദിരയുടെ പക്ഷം. നൂറുശതമാനം താനൊരു ഫെമിനിസ്റ്റാണെന്ന് പറയുന്ന ഇന്ദിര വിവാഹംകഴിഞ്ഞ് കുറച്ചുകാലം ഭര്‍ത്താവിനോടൊപ്പം ജീവിച്ചു. മകന് ആറുമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെയും തോളിലിട്ട് ഭര്‍തൃഗൃഹം വിട്ടിറങ്ങി. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഇറങ്ങിപ്പോരേണ്ടതായിരുന്നു; നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുമെന്നു കരുതിയാണ് ഇത്രകാലമെങ്കിലും പിടിച്ചുനിന്നതെന്ന് ഇന്ദിര പറയുന്നു.
ഭര്‍ത്താവ് പരസ്‌ത്രീയുമായി ബന്ധപ്പെട്ടാല്‍ ഭാര്യയും അതുതന്നെ സ്വീകരിക്കണമെന്നു പറയുന്ന ഇന്ദിരയുടെ പുസ്‌തകത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആശങ്കയോടെ ചോദിച്ചു: മാഡം, ഇതു കേരളത്തിലെ കുടുംബവ്യവസ്ഥിതിയെ അപ്പാടെ താളം തെറ്റിക്കില്ലേ...?
മറുപടി പെട്ടെന്നു വന്നു. "കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്ന നയമാണിത്. പുരുഷന്‍ റോഡുവക്കില്‍ മൂത്രമൊഴിച്ചാല്‍ ഞാനും ഒഴിക്കും എന്ന നയം...! ഭാര്യ പരപുരുഷബന്ധം സ്ഥാപിച്ചാല്‍ മാത്രം കേരളത്തിലെ കുടുംബാന്തരീക്ഷം തകരുമെന്നു പറയുന്നതില്‍ എന്തു ന്യായം? സ്‌ത്രീയുടെ സഹനത്തിലും റിസികിലും ശുദ്ധിയിലും മാത്രം നിലനിന്നു പോവേണ്ടതല്ല ഭാര്യാഭര്‍തൃബന്ധം. ഭര്‍ത്താവിന് എന്തും കാണിച്ച് വീട്ടില്‍ വന്ന് മര്യാദരാമനായി ഇരിക്കാം. അങ്ങനെ സൗകര്യപൂര്‍വം ആണുങ്ങള്‍ നടക്കണ്ട. പാഠം പഠിപ്പിക്കും, ഞങ്ങള്‍ കാട്ടിത്തരാം എന്ന വെല്ലുവിളിയാണിത്."
എന്തായാലും ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം വിപണിയില്‍ സജീവമാവുമെന്നതിനു പുറമേ വാര്‍ത്തകളും മാധ്യമങ്ങളും വിവാദങ്ങളും നിറം പിടിപ്പിച്ചും പൊടിപ്പും തൊങ്ങലും വെച്ചും ഇനി കുറേക്കാലം അതിന്റെ പുറകേ തന്നെയായിരിക്കും.
എനിക്കും വാങ്ങണം ഒരു കോപ്പി. എന്നിട്ട് അതൊന്നു വായിക്കണം. പിന്നെ വിമര്‍ശിക്കും ഞാന്‍ . ശക്ക്തി യുക്ക്തം വിമര്‍ശിക്കും. കാരണം, എന്റെ സദാചാരബോധം ഞാന്‍ നാലാളെ അറിയിക്കണമല്ലോ .. ഹല്ല പിന്നെ..!

പുസ്തകം വായിക്കാതെ എന്ത് പറയാന്‍...?
ReplyDeleteഭര്‍ത്താവ് പരസ്‌ത്രീയുമായി ബന്ധപ്പെട്ടാല്‍ ഭാര്യയും അതുതന്നെ സ്വീകരിക്കണമെന്നു പറയുന്ന, തെറ്റിനെ തെറ്റ് കൊണ്ടു നേരിടുന്ന പ്രവൃത്തി ഒരിക്കലും വിജയം കാണുമെന്ന് തോന്നുന്നില്ല.പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇവര്‍ പറയുന്നതില്‍ കുറച്ചു കാര്യമെങ്കിലും കാണും എന്ന് തോന്നുന്നു.ബാക്കി പുസ്തകം വായിച്ചിട്ട് പറയാം
അതേ, കാത്തിരുന്നു കാണാം, എന്തൊക്കെ സംഭവിക്കുമെന്ന്.
Deleteനന്ദി ചേച്ചീ, ഇവിടെയെത്തിയതിനും ഇതിലൊരു കമന്റിട്ടതിനും...
' ചോറ്റു പാത്രം മറന്നല്ലൊ ' എന്ന് ആവലാതിപ്പെട്ട് ഭർത്താവിന്റേയും മകന്റേയും പിന്നാലെ ഓടുന്ന പെണ്മനസ്സിനെ ആദരിക്കുന്നു..
ReplyDeleteവാതിൽ വലിച്ചടക്കപ്പെടുന്നിടത്ത് കർമ്മ ദോഷങ്ങളുടെ സ്പർശമേൽക്കാതെ അവൾ ജ്വലിക്കട്ടെ..
സുപ്രഭാതം...!
ഒരു മുറിവരി കൊണ്ട് ഒരുപാട് പറഞ്ഞു. നന്ദി വര്‍ഷിണി ഇവിടെയെത്തിനോക്കിയതിന് ..
Deleteആണ് ആണും പെണ്ണ് പെണ്ണും ആയിരിക്കേണ്ടത് പ്രകൃതി നിയമം.. ആരും ആര്‍ക്കും മുകളിലല്ല. താഴെയും. അനുകരണങ്ങളും ആകരുത് ജീവിതം. ബുക്ക് വായിക്കട്ടെ എന്നിട്ടാവാം ബാക്കി
ReplyDeleteഉം.. ഞമ്മക്കൊരു കലക്കു കലക്കണം ല്ലേ നിസാറ്വോ...?
Deleteഇങ്ങനെ പലരും വരും എഴുതും. ഇത്തരം രചനകള്‍ക്കൊന്നും കേരള സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ല. ഉറച്ച ദൈവവിശ്വാസം അതില്ലെങ്കില്‍ പരസ്ത്രീ ബന്ധവും, പരപുരുഷ ബന്ധവും പിന്നെ ഇത് പോലെ ഇന്ദിരമാരും തലപൊക്കും..ഹല്ല പിന്നെ..!
ReplyDeleteഉം.. അഭിപ്രായത്തിനു നന്ദി..
Deleteഇതൊക്കെ ചര്‍ച്ചയാക്കി ബുക്ക് കച്ചോടം നടത്താന്‍ ഉള്ള ഓരോ ഗിമിക്കുകളാണ്. സാഹിത്യത്തിലെ സന്തോഷ് പണ്ടിട്ടുമാര്‍ എന്ന് ഇത്തരക്കാരെ വിശേഷിപ്പിക്കാം.
ReplyDeleteഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ ഓരോ നമ്പരുകള്‍...
"ലെസ്ബിയന്‍ പശുവിന്റെ" കൃമികടി പോലെ ഇത് മറ്റൊരു നമ്പര്‍ ഇറക്കിയതാ ഈ കൂ... ന്ദിര ..
നാവേ അടങ്ങ് അടങ്ങ്..:)
കാമം പറഞ്ഞും കായി ഉണ്ടാക്കണം എന്ന് സിദ്ധാന്തം .. അല്ലാതെന്ത് പറയാന്‍
ഹഹ.. ഡാക്കിട്ടറേ നാവടക്കാനുള്ള വല്ല ഒറ്റമൂലീം കജ്ജില്ണ്ടാ....?
Deleteഇന്റർവ്യൂ വായിച്ചതാ... ഓരോരോ കച്ചോടങ്ങൾ അല്ലാണ്ടെന്ത്
ReplyDeleteഅല്ലാണ്ടെ പിന്നെ..!
Deleteഅവര്‍ ഒന്നും പറയില്ല. മിണ്ടാതെ പതുങ്ങിയിരുന്ന് ഇതൊക്ക വായിക്കും. പിന്നെ ഈ പെണ്ണ് എഴുതിവെച്ചിരിക്കുന്നത് കണ്ടില്ലെ എന്നും പറഞ്ഞ് അവരുടെ വഴിക്കു പോകും. കുറച്ചു സ്‌ത്രീകളൊക്കെ ചര്‍ച്ച ചെയ്യുമായിരിക്കും. അല്ലാതെ ഒരു വിഷയത്തെക്കുറിച്ചും കേരളത്തിലെ സ്‌ത്രീകളില്‍ നിന്ന് ഒരു തരത്തിലുള്ള ചലനങ്ങളും ഉണ്ടാവില്ല. അങ്ങനെ മോള്‍ഡ് ചെയ്യപ്പെട്ട ഒരു വര്‍ഗമാണ് കേരള സ്‌ത്രീകൾ.
ReplyDeleteനമ്മുടെ മനസ്സൊക്കെ എന്ത്രയധികം മനസ്സിലാക്കിയിരിക്കുന്നു ഇവർ ? അപാരം. ഇത്രയധികം ആണുങ്ങളുടെ മനസ്സ് മനസ്സിലാക്കിയ ഒരു സ്ത്രീയുടെ പുസ്തകം വായിച്ചില്ലാ ന്ന് പറഞ്ഞാ ന്റെ കുടുംബതിനു തന്നെ അത് നാണക്കേടാ.!
എനിക്കും വാങ്ങണം ഒരു കോപ്പി. എന്നിട്ട് അതൊന്നു വായിക്കണം. പിന്നെ വിമര്‍ശിക്കും ഞാന്‍ . ശക്ക്തി യുക്ക്തം വിമര്‍ശിക്കും. കാരണം, എന്റെ സദാചാരബോധം ഞാന്‍ നാലാളെ അറിയിക്കണമല്ലോ .. ഹല്ല പിന്നെ..!
അല്ല പിന്നെ, ആശംസകൾ.
ഹഹഹ..! ശരിയാ മനൂ... പുരുഷമനസ്സിനെ തൊട്ടറിഞ്ഞ ആനന്ദ കഞ്ചുക കുഞ്ചിക ചുഞ്ചികമണിയിച്ച എഴുത്തുകാരി..! അപാരം, അപൂര്‍വം, അഭൂതം, എല്ലാറ്റിലുമുപരി മലയാളികള്‍ നേരിടേണ്ടിവന്നൊരു അഭീലം..! :)
Deleteസ്ത്രൈണസൂത്രമല്ലേ
ReplyDeleteവിറ്റുപോകും
ഉം.. അതെയതേ... പോകും. പോകുമല്ലോ. പോകണമല്ലോ. പോയിട്ടുണ്ടല്ലോ.
Delete:))))
സ്വയം മാര്‍ക്കറ്റ് ചെയ്യുക എന്നാ ബുദ്ധിയാകണം ഒരു പക്ഷെ ഇതിനു പിന്നില്‍.എന്തായാലും വായിക്കാതെ എങ്ങിനെ അഭിപ്രായം പറയും .
ReplyDeleteum... atheyathe ...
Delete