5.7.12

ചെന്താരകം


ചുവന്ന നക്ഷത്രമായ്‌ നീ
വിണ്ണില്‍ ചിരിക്കുകയാണോ
അതോ നിന്‍ കുലത്തെക്കണ്ട്
കണ്ണീര്‍ വാര്‍ക്കുകയാണോ
എന്തായാലും നിന്‍ ചുങ്കിയിലൊരു
തിളക്കമുള്ള ചെങ്കൊടി പാറിടുന്നിപ്പോഴും
എന്തായാലും നിന്‍ ചങ്കിലൊരു
ഇന്‍ഖ്വിലാബിന്‍ സ്വരം മുഴങ്ങുന്നിപ്പോഴും
ആ മുഴക്കമാണിന്നീ കൈരളിയില്‍
ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നത്
നിന്റെ ഓര്‍മ്മകള്‍ പോലുമിന്നു
നിന്‍ കുലത്തെ വേട്ടയാടുകയാണ്
അമ്പതിലധികം വെട്ടുകള്‍ കൊണ്ട്
ചെറുത്തു തോല്പ്പിക്കാനായില്ല നിന്നെ
നീ വീണ്ടും ജയിച്ചു, നിന്‍ വിപ്ലവം ജയിച്ചു,
ജയിച്ചുകൊണ്ടെയിരിക്കുന്നു നിത്യവും
നിന്‍ നിണത്തില്‍ നിന്നും ജനിയ്ക്കുന്നു
പുത്തന്‍ ചെന്താരകങ്ങള്‍ നിത്യവും ..
-റിയാസ് ടി. അലി

2 comments:

  1. ..തലകുനിക്കാതെ,
    ധീരതയോടെ,
    തനിയെ നടന്നുപോയവന്‍...........

    ReplyDelete