അറിയുന്തോറും അറിവില്ലായ്‌മകള്‍
പെരുകിപ്പെരുകും കാഴ്‌ചകളായി...
അറിവില്ലായ്‌മയില്‍ കഴിയും ജനത-
ക്കറിയുന്നവന്‍ഞാനെന്നൊരഹന്ത..!
അറിവുള്ളവരും അറിവില്ലായ്‌മയില്‍
മുങ്ങാംകുഴിയിട്ടുഴലും കാഴ്‌ച...
അറിവില്ലാത്തവരറിവാളന്മാരായൊരു
വല്ലാത്തത്ഭുത കാഴ്‌ച..!
അക്ഷയഖനിയായക്ഷരജ്വാല-
യൊരഗ്നിയിലൂട്ടിയ ഖഡ്‌ഗസമാനം...
അറിവിന്നുറവയുമക്ഷരശ്വാസവും
വറ്റി,നിലച്ചാല്‍ ദുഃഖക്കാഴ്‌ച....
പെരുകിപ്പെരുകും കാഴ്‌ചകളായി...
അറിവില്ലായ്‌മയില്‍ കഴിയും ജനത-
ക്കറിയുന്നവന്‍ഞാനെന്നൊരഹന്ത..!
അറിവുള്ളവരും അറിവില്ലായ്‌മയില്‍
മുങ്ങാംകുഴിയിട്ടുഴലും കാഴ്‌ച...
അറിവില്ലാത്തവരറിവാളന്മാരായൊരു
വല്ലാത്തത്ഭുത കാഴ്‌ച..!
അക്ഷയഖനിയായക്ഷരജ്വാല-
യൊരഗ്നിയിലൂട്ടിയ ഖഡ്‌ഗസമാനം...
അറിവിന്നുറവയുമക്ഷരശ്വാസവും
വറ്റി,നിലച്ചാല്‍ ദുഃഖക്കാഴ്‌ച....
വളരെ മനോഹരമായി.. അക്ഷരഹാരം കൊരുത്തിരിക്കുന്നു...
ReplyDeleteനല്ല വരികള്‍.
ReplyDeleteനാലാം വരിയില്‍ പക്ഷെ ഈണം മുറിഞ്ഞുപോയി