റിയാസ് ടി. അലി
ചുമരിലെ ഘടികാരം
നമ്മെ നോക്കി പരിഹസിക്കുന്നില്ലേ ...?
രാവും പകലും നമ്മുടെ
അപഥ സഞ്ചാരത്തില്‍
നമ്മെ കളിയാക്കുന്നില്ലേ ?
ഘടികാരം പറയുന്നു;
മനുഷ്യാ..., നിന്റെ സെക്കന്റുകളെ
ഞാന്‍ വഹിക്കുകയാണെന്ന്
രാവു പകലിനോട് പറയുന്നു;
ഇന്ന് കൂടി നീ അവന്റെ കൂടെ നടക്കുക
പകല്‍ രാവിനോട് പറയുന്നു ;
ഇന്ന് കൂടി നീ അവന്റെ പുതപ്പാകുക...
സെക്കന്റുകള്‍ മിനിട്ടുകളും
മണിക്കൂറുകളും ആവുന്നു ....
ദിവസവും മാസവും വര്‍ഷവും
പെട്ടെന്ന് കൊഴിഞ്ഞു വീഴുന്നു ....
നമുക്കും വിട പറഞ്ഞു
യാത്രയാകാന്‍ സമയമായി .....
എല്ലാം വിട്ടേച്ചു പോകുന്ന
ഒരു യാത്ര .....
മടക്കമില്ലാത്ത യാത്ര.....
അതേ കൊഴിയുന്ന ഓരോ നിമിഷവും നമുക്കന്യം ആകുന്നു...
ReplyDeleteThirichu varaatha Nimishangal ...
Delete