റിയാസ് ടി. അലി
സൗമ്യേ... പ്രിയ പെങ്ങളേ...
സൗമ്യസുസ്‌മേരം പൊഴിച്ച പൂവേ...
നിന്നെക്കുറിച്ചോര്‍ത്ത് വിലപിച്ചു ഞങ്ങള്‍
നിനക്കായ് കരഞ്ഞെത്ര രാപകലുകള്‍
തീവണ്ടിയാത്രയില്‍ കഴുകവേഷംകെട്ടി-
യാടി നരാധമന്‍ നിന്റെ മുമ്പില്‍...
കാരിരുമ്പിന്‍ പാളപോളയില്‍ നിന്‍ജീവു
തല്ലിക്കെടുത്തി മദിച്ചു ക്രൂരന്‍
നിന്നാര്‍ത്തനാദം അലിഞ്ഞുപോയ് വായുവില്‍
നിന്‍സ്വരം പിന്നെ നിലച്ചുപോയി...
ഒത്തിരി വീണപൂക്കള്‍ പോലെ നീയുമീ
ധരണിയില്‍ മണ്ണോടലിഞ്ഞു പോയീ...
ഏറെ കരഞ്ഞുഖേദം പങ്കുവെച്ചും
നാളുകള്‍ പലതും കൊഴിഞ്ഞുവീണു..
പിന്നെയും സൗമ്യമാര്‍ വാടിക്കരിഞ്ഞല്ലോ
കേരളം ലജ്ജിച്ചുതലതാഴ്‌ത്തിയേ...
ദുഃഖത്തിനല്‍പം സമാശ്വാസമേകുന്ന
വിധി വന്നിടട്ടെയെന്നാത്മാര്ത്ഥ
കേഴുന്നു സന്മനസ്സുള്ള നിന്‍സോദരര്‍
സര്‍വ്വശക്തന്റെ സമക്ഷമൊന്നില്‍....
No comments:
Post a Comment