26.8.12

മരണമേ, ഇവിടെ വരൂ ..!



റമ്മിന്റെ ഗുണനചിഹ്നങ്ങളില്‍
അയാള്‍ മരണത്തെ
ആവാഹിച്ചെടുക്കുന്നു
ചുണ്ടിലെരിയുന്ന സിഗരറ്റ്
അയാളുടെ അമൂല്യമായ ജീവനെ
കോളറില്‍ തൂക്കി
പുകയായ് ബഹിര്‍ഗമിക്കുന്നു
അന്യരുടെ
വേര്‍പ്പുകണങ്ങളവഗണിച്ച്
വികാരവേലിയേറ്റത്തിലയാള്‍
മുല്ലപ്പൂഗന്ധമുള്ള അഴുക്കു ചാലില്‍
നീന്തിത്തുടിച്ചു.
അയാളുടെ നിണത്തിന്റെ
ഓരോ അണുവിലും
രോഗാണു
ആക്രമണം നടത്തുമ്പോഴും
വിരലുകള്‍ക്കിടയില്‍
അബോധത്തിന്റെ സിറിഞ്ച്
പിടഞ്ഞു വിറച്ചുകൊണ്ടിരുന്നു...

8 comments:

  1. xxx
    ആശംസകൾ

    വിരലുകള്‍ക്കിടയില്‍
    അബോധത്തിന്റെ സിറിഞ്ച്
    പിടഞ്ഞു വിറച്ചുകൊണ്ടിരുന്നു.

    ReplyDelete
  2. ഒരു തെമ്മാടിയുടെ ജീവിതത്തെ വരികള്‍ കൊണ്ട് വരഞ്ഞെടുത്തു
    പക്ഷെ എനിക്ക് തെമ്മാടിയെ യും തെമ്മാടിത്തരങ്ങളെയും ഞാന്‍ ഇഷ്ടപെടുന്നു

    ReplyDelete
  3. വരകള്‍ക്ക്ടയിലൂടെയുള്ള വായന ഇഷ്ടപ്പെട്ടു .തിരയുടെ ആശംസകള്‍

    ReplyDelete