വിശന്നുവലഞ്ഞ് അയാളെത്തിയത് കല്യാണവീട്ടിലെ പാചകപ്പുരയില്‍.
കുറച്ചു ഭക്ഷണം ചോദിച്ചപ്പോള്‍ പാചകക്കാരനും ശിങ്കിടികള്‍ക്കും മുറുമുറുപ്പ്..!
സമയമായില്ല പോലും...!
"ഇതിപ്പോ തന്നാ ഞാന്‍ മുയ്മനും തിന്നും!"
വലിയ ബിരിയാണിച്ചെമ്പിലേക്കു നോക്കി അയാള്‍ പറഞ്ഞു.
വിശപ്പിന്റെ കാഠിന്യം അയാളെ അങ്ങനെ പറയിപ്പിച്ചുവെന്നതാവും കൂടുതല്‍ ശരി.
കേട്ടപ്പോള്‍ ചുറ്റുമുള്ളവര്‍ പറഞ്ഞു:
"നീയൊന്നു ഒലത്തും...!"
അയാള്‍ വീണ്ടും പറഞ്ഞു
"അല്ല! ഞാന്‍ തിന്നും, മുയ്മനും തിന്നും...!"
"ഇത് മുയ്മനും ഇജ്ജ് തിന്നൂല സൈതാല്യേ..."
"തിന്നും.. ഞാന്‍ തിന്നും....!"
"ന്നാ ജ്ജങ്ങ്ട് തിന്നാ..."
അനുവാദം കിട്ടിയയുടന്‍ അയാള്‍ കഴിക്കാന്‍ തുടങ്ങി...
ഒരു പാത്രം...
രണ്ടുപാത്രം..
മതിയായി...!
മൂന്ന് ...
വയറു നിറഞ്ഞു...!
നാല്....
വെല്ലുവിളിയോര്‍ത്ത് വീണ്ടും...!
ഇപ്പോള്‍ ശരിക്കും 'തിന്ന്' തളര്‍ന്നു..!
ഒടുവില്‍ പാചകക്കാരന്റെ മുഖത്തുനോക്കി സൈദാലി പറഞ്ഞു:
"ശര്യാ... ഇങ്ങള് പറഞ്ഞത് ശര്യാ... ഞാന്‍ മുയ്മനും തിന്നൂലാ...!":P :D
<<<<<<<<<<<<<<< facebook >>>>>>>>>>>>>>>
സമയമായില്ല പോലും.....
ReplyDeleteപാവം സൈദാലി......
വയറൊന്നേയുള്ളു എല്ലാര്‍ക്കും!
ReplyDeleteവിശപ്പിന്റെ വിളി
ReplyDeleteപാവം സൈദാലി.. വിശപ്പിന്‍റെ കാഠിന്യമായിരിക്കും അയാളെ കൊണ്ട് അങ്ങിനെ പറയിച്ചത്.
ReplyDeleteഇമ്മടെ പഴേ റപ്പായേട്ടനാണേൽ മുയ്മനും തിന്നേനെ...
ReplyDeleteആരാണാവോ ഈ സൈതാലി..?
ReplyDeleteവെല്ലുവിളിച്ചു കാര്യം നേടി
ReplyDeleteസൈതാലിയുടെ ബുദ്ധി പോയ പോക്കേയ്... :)
ReplyDelete