28.12.13

സായിപ്പു കേട്ട മലയാളം


കേരളസന്ദര്‍ശനത്തിനെത്തിയ സായിപ്പിന് വല്ലാത്ത ആഗ്രഹം. മലയാളം സംസാരിക്കാന്‍ പഠിക്കണമെന്ന്. നല്ല ഒരു അദ്ധ്യാപകനെക്കണ്ട് ആശയറിയിച്ചു പഠനം തുടങ്ങി.
അക്ഷരങ്ങള്‍, വാക്കുകള്‍, സംബോധനകള്‍, അഭിവാദ്യങ്ങള്‍....
അങ്ങനെയങ്ങനെ സമര്‍ത്ഥനായ സായിപ്പ് മലയാളം സംസാരിക്കാന്‍ പഠിച്ചു.
ഇനിയതൊന്നു പയറ്റണമല്ലോ. നേരെ പോയത് ഒരു ഗ്രാമത്തില്‍.
തോടിനരികിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു.
സായിപ്പ് ഭവ്യതയോടെ അടുത്തുചെന്നു. ശുദ്ധമലയാളത്തിലുള്ള അക്ഷരങ്ങള്‍ അലക്കിത്തേച്ചു മിനുക്കി സായിപ്പിന്റെ തിരുവായയില്‍ നിന്നു ബഹിര്‍ഗമിച്ചു:
"അല്ലയോ സുഹൃത്തേ, താങ്കള്‍ക്ക് ഇവിടെനിന്ന് എപ്പോഴും മീന്‍ ലഭിയ്ക്കാറുണ്ടോ...?"
സായിപ്പിനോടു വെളുക്കെ ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു:
"ചെല്‍പ്പക്കിട്ടും ചെല്‍പ്പക്കിട്ടൂലാ. ന്നാലൂബടെ കുത്തര്‍ക്കും.
കിട്ട്യാ നല്ലൊര് ചാറ് ..! ഇല്ലേല്‍ ഓളെ ബെടക്ക് മോറ്..!
ഏത്..! ങാ..! അതന്നെ..!" :)

                                 <<<<<<< Facebook>>>>>>>>


10 comments:

  1. ശ്രേഷ്ഠമലയാളം
    ആശംസകള്‍

    ReplyDelete
  2. ഹ ഹ..ചിരി അടക്കാനാവണില്ലാ..

    ReplyDelete
  3. ആ മീന്‍ പിടിക്കണ കോയ ഇത് തന്നെ പറയും.. അതേ..ചിരി..

    ReplyDelete
  4. ഞാന്‍ വിഷമിച്ചുപോയി. പിന്നെ സായിപ്പിന്‍റെ കാര്യം പറയേണ്ട..

    ReplyDelete
  5. ഇത് മാമുക്കോയ സായിപ്പ് വേഷം കെട്ടീത് പോലുണ്ട്ട്ടാ...!!

    ReplyDelete
  6. ആ സായിപ്പ് എന്തിനാ പത്തനംതിട്ടയില്‍ വന്നു മലയാളം പഠിച്ചിട്ടു മലപ്പുറത്ത്‌ വന്നു പ്രയോഗിക്കാന്‍ പോയത് :P :P

    ReplyDelete
  7. ഇതാണ് മലയാളം ക്ലാസ്സിക് ഭാഷ അല്ലേ

    ReplyDelete
  8. ആ സായിപ്പിന് മലയാളം പഠിക്കാന്‍ ഇനിയുമേറെയുണ്ട്.

    ReplyDelete
  9. സായിപ്പിനെ കാക്ക സുയിപ്പാക്കി.

    ReplyDelete
  10. അതോടേ സായിപ്പിന്റെ ആഗ്രഹം തീർന്നു !

    ReplyDelete