3.9.12

സഖിയോട് ...



സഖി നിന്‍ പദനിസ്വനങ്ങളാണെന്നെ പിന്‍ -
തുടരുന്നതെന്നു നിനച്ചില്ല ഞാന്‍ ...
നിന്‍ തംബുരു താനെ മീട്ടിയ ശ്രുതികളെന്‍
മധുരക്കിനാവെന്നുമോര്‍ത്തില്ല ഞാന്‍ ...

നിന്‍ താള ലയ രാഗ സുധയെന്റെ കര്‍ണ്ണങ്ങള്‍-
ക്കതിഥിയായ് മാറുന്നതെന്തേ സഖീ
മധുമാരിപെയ്‌തൊഴിഞ്ഞിട്ടും തളിര്‍ക്കാത്ത
മരുഭൂമിയായെന്‍ മനംമാറിയോ...

നിന്‍ ഹൃത്തിനുള്ളിലെ പാഴ്മുളം തണ്ടില്‍ നി-
ന്നുതിരുന്നതും സ്‌നേഹഗീതമല്ലോ
നിന്‍ മൊഴി പൊഴിയുമ്പൊഴും പാറിടുന്നല്ലോ
പ്രേമത്തിന്‍ വെണ്‍പിറാക്കള്‍ വാനിതില്‍ ...

നിന്‍ കാത്തിരിപ്പുമെന്‍ നാട്യങ്ങളും ചേര്‍ന്ന്
സ്‌നേഹമന്തവ്യം മരിക്കും മുമ്പേ ...
മര്‍മരമായ് വരും കാത്തിരിക്കൂ സഖീ
ഈ മഴയൊന്നു പെയ്‌തൊഴിയുവോളം ...

എന്‍ ചിത്ത കേതുഭം മാരിയായ് പെയ്യുമ -
ന്നേരം വരും കുളിര്‍ക്കാറ്റിലൂടെ
നിന്നാശയാവേശമൊക്കെയും തീര്‍ക്കുവാ -
നൊരു തേരില്‍ ഞാനുമെന്‍ സ്വപ്‌നങ്ങളും ....


                       ആലാപനം: രഞ്ജിത്ത്‌


28 comments:

  1. നല്ല വരികള്‍.., ഇത് സംഗീതം നല്‍കിയാല്‍ നന്നായിരിക്കും.. :))

    ReplyDelete
  2. നന്ദി പ്രിയനേ...

    ReplyDelete
  3. നിന്‍ ഹൃത്തിനുള്ളിലെ പാഴ്മുളം തണ്ടില്‍ നി-
    ന്നുതിരുന്നതും സ്‌നേഹഗീതമല്ലോ
    നിന്‍ മൊഴി പൊഴിയുമ്പൊഴും പാറിടുന്നല്ലോ
    പ്രേമത്തിന്‍ വെണ്‍പിറാക്കള്‍ വാനിതില്‍ ...
    ...ഇഷ്ട്ടമായി റിയാ ആശംസകള്‍

    ReplyDelete
  4. beautiful...........simple........
    congraats.............

    ReplyDelete
    Replies
    1. നന്ദി കല്യാണിക്കുട്ടീ...

      Delete
  5. വിഷയം പയയത് ആണെങ്കിലും വരികള്‍ ഉഗ്രന്‍ ആയിട്ടുണ്ട്

    ReplyDelete
  6. ലാളിത്യമുള്ള വരികള്‍ ..പ്രണയം ഇനിയും ഒഴുകട്ടെ.... വ്യത്യസ്തതയുടെ തലങ്ങളിലെയ്ക്ക്

    ReplyDelete
    Replies
    1. നന്ദി സോണി ഡിത്ത്. വിലയേറിയ ഈ അഭിപ്രായങ്ങള്‍ സന്തോഷമേകുന്നു...

      Delete
  7. കവിത എന്നതിനേക്കാള്‍ ഉപരി ലളിതഗാനം പോലെ ഈണത്തില്‍ ചൊല്ലാന്‍ ആകുന്നു.പ്രണയം മനോഹരമായ വരികളാല്‍ ആലേഖനം ചെയ്ത കവിത ഇഷ്ടമായി

    ReplyDelete
  8. എത്ര പറഞ്ഞാലും തീരാത്ത പ്രണയഭാവം.. ആശംസള്‍.. വിഷയം പഴയതാണെങ്കില്‍ വരികളില്‍ കൂടുതല്‍ പുതുമ വരട്ടെ..

    ReplyDelete
    Replies
    1. നന്ദി പ്രിയ സ്‌നേഹിതാ.... ഇവിടെ വന്നതിലും ഒപ്പിട്ടതിലും...

      Delete
  9. പഴയ മട്ടില്‍ കവിത ..ഈണത്തില്‍ ചൊല്ലിയാലെ ഗുണം അറിയാന്‍ കഴിയൂ .പക്ഷെ എന്‍റെ സ്വരം ആയാല്‍ അതിറെ ഭംഗി പോകും .വേറെയാരെയെങ്കിലും കൊണ്ട് ചൊല്ലിച്ചു (നിങ്ങള്‍ പാടുമെങ്കില്‍ അങ്ങനെ )അതുംകൂടി അപ്പ്‌ ലോഡ്‌ ചെയ്യൂ .

    ReplyDelete
    Replies
    1. നന്ദി സിയാഫ് ജീ... നമുക്കു ശ്രമിക്കാന്നേ.... :)

      Delete
  10. നല്ല വരി!! നല്ല വര!! എനിയും തുടരാം...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ... ഇവിടെ എത്തിനോക്കിയതിനും അഭിപ്രായം പറഞ്ഞതിനും...

      Delete
  11. മുഹമ്മദു കുട്ടി മാവൂര്‍ ...3:28:00 PM

    മനസ്സില്‍ നിന്നും മായാത്ത വരികള്‍ ..വല്ലാതെ നേരിട്ടനുഭവിപ്പിക്കുന്ന വരികള്‍ .ഒരു വ്യത്യസ്ത വായനാനുഭവം ..പ്രണയത്തിന്റെ വശ്യ മനോഹാരിത സുന്ദരമായി കോറിയിട്ടിരിക്കുന്നു.അഭിനന്ദനങ്ങള്‍ റിയാ ..

    ReplyDelete
    Replies
    1. Mavoorkkaaa.. Nandi, Yuvayude chumarum angayeppolullavarude prolsaahanangalumaanu varikal ezhuthaanulla prena...

      Delete
  12. നല്ല കവിത..... ഈണം നല്‍കിയാല്‍ ലളിതഗാനമാക്കാമെന്നു തോന്നുന്നു...... വായിച്ചപ്പോള്‍ പ്രിയതമയുടെ മുഖം മനസ്സില്‍ നിന്നും മായാതെ നിന്നു.... ലളിതമായ വാക്കുകളിലൂടെ പ്രണയം വരച്ചു,,,,, മനോഹരം റിയാസ്ജി

    ReplyDelete
    Replies
    1. Nandi Rajesh Jee ......
      Priyathamayodulla Pranayam veendum pootthu parimalam parakkatte ...

      Delete
  13. ഈണം, താളം -
    സുന്ദരം, ലളിതം...

    പ്രണയമണം -
    ആഹാ...

    ReplyDelete
    Replies
    1. ഹ..ഹ...
      ഈ ടെമ്പ്ലേറ്റ്‌ നന്നായിട്ടുണ്ട്, സിമ്പിള്‍ ആന്‍ഡ്‌ ഗ്രീനി

      Delete