9.9.12

ചോരന്‍


മഴത്തുള്ളികള്‍ വീണുടഞ്ഞത്
നിന്റെ നനുത്ത പാദങ്ങളില്‍,
തണുത്തു വിറച്ചിട്ടും
നീ പാദം പിന്‍വലിച്ചില്ല...
മരത്തുള്ളികള്‍ ഇറ്റിവീണത്
നിന്റെ കണ്‍പോളകളിലായിട്ടും
നീ തലയനക്കിയില്ല...
കൂരാക്കൂരിരുട്ടില്‍
ചെളിവെള്ളമൊഴുകുന്ന
ചെമ്മണ്ണില്‍ നീ കിടന്നു...
ചിതറിത്തെറിച്ച ചോറ്റുപാത്രവും
മണ്ണില്‍ പുതഞ്ഞ നോട്ടുബുക്കും
അഴുക്കിലൂടെ തട്ടിയും മുട്ടിയും
ഒഴുകാന്‍ വെമ്പുന്ന മുടിപ്പൂവും...
കീറിപ്പറിഞ്ഞ കുഞ്ഞുടുപ്പിന്റെ
അരയിലെ കെട്ടുവള്ളിത്തുമ്പ്
അഴുക്കും രക്തവും ചേര്‍ത്ത്
ചെളിയില്‍ ചിത്രമെഴുതി...
മഴപെയ്ത രാത്രിയില്‍
നിന്നെയപഹരിച്ച്
കടന്നു കളഞ്ഞവനാരാണ്...?

5 comments:

  1. faiz kizhakkethil8:33:00 PM

    ആവര്‍ത്തിക്കുന്ന കാഴ്ചകള്‍ ...
    വരികള്‍ ലളിതം , മനോഹരം ...

    ReplyDelete
  2. ആശംസകള്‍ റിയാസ്‌...

    ReplyDelete