ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യക്ക് ബാങ്ക് മാനേജരോട് പ്രണയമുണ്ടെന്ന് സംശയം തോന്നിയ ഭര്‍ത്താവ് ശ്രീകുമാരന്‍ മാഷ് ഭാര്യയുടെ മൊബൈലില്‍ നിന്ന് മാനേജര്‍ക്ക് 'ലവ് യു' എന്ന് മെസ്സേജ് അയച്ചു!
ഇതേ സംശയവുമായി കഴിഞ്ഞിരുന്ന മാനേജരുടെ ഭാര്യ റോസക്കുട്ടിയാണ് അപ്പുറത്ത് മെസ്സേജ് തുറന്നത്. തുടര്‍ന്നുള്ള മെസ്സേജുകള്‍ കാണാനുള്ള ജിജ്ഞാസയില്‍ അവര്‍ 'ലവ് യു ടൂ' എന്ന് മറുപടിയും അയച്ചു.
പോരേപൂരം! പിന്നെ അങ്ങോട്ടുമിങ്ങോട്ടും പ്രണയ സാഹിത്യ സന്ദേശങ്ങളുടെ പറപറക്കലായിരുന്നു! :P
ഇതൊന്നും പക്ഷേ, മൊബൈലിന്റെ അവകാശികള്‍ അറിഞ്ഞില്ല. അവര്‍ കളങ്കമില്ലാത്ത കൂട്ടുകാര്‍ മാത്രമായിരുന്നു. എന്നാല്‍ രണ്ടുവീട്ടിലും അന്ന് പൂരം കൊടിയേറി. :D
പിറ്റേന്നാണ് ഉണ്ടായതെന്തെന്ന് സാറന്മാര്‍ക്കെല്ലാം ബോധ്യമായത്.
ഇതൊന്നുമല്ല കഥയുടെ ക്ലൈമാക്‌സ്:
ഇന്നു രാവിലെ കേട്ടു: ശ്രീകുമാരന്‍ മാഷും റോസക്കുട്ടീം ഒളിച്ചോടിയത്രേ!!! :O :D
feeling പ്രണയ സാഹിത്യത്തിന്റെയൊരു ശക്‌ത്യേ !!! :p
അറിഞ്ഞേയ്.......മിണ്ടാട്ടംമുട്ടി...............
ReplyDeleteഒരു ജീവിതം ഉണ്ടായല്ലോ ഭാഗ്യം ...ഹി ഹി
ReplyDelete