17.7.14

ഹലോ

'ഹലോ'യില്‍ തുടങ്ങി
'ഹലോ' തിരിച്ചുവാങ്ങി
മറ്റൊന്നും പറയാനില്ലാതെ
കുറേ 'പിന്നെന്താ?'യും
കുറേ 'സുഖ'ങ്ങളും
പിന്നെ  'നീ പറയൂ..' വും
'അല്ല, നീ പറയൂ..' കളും
പ്രപഞ്ചവിശാലതയിലൂടെ
പരന്നൊഴുകുന്നു...!
ഒടുവില്‍,
'എന്നാ നാളെ വിളിക്കാട്ടോ..'
കൊണ്ടൊരേറുമായി
മൊബൈല്‍ ഫോണിലെ
ചുവന്ന എന്‍ഡ് ബട്ടണ്‍
ഞെരിഞ്ഞമരുന്നതാണ്
'വിശേഷ'ത്തിന്റെ
പുതുവിശേഷം...! :)
(((((( Facebook )))))))))))))

3 comments:

  1. ആകെ കുറെ പിശാചുക്കള്‍ ..അല്ല പിശകുകള്‍ ...ഒന്നുടെ നോക്കിയേ

    ReplyDelete
  2. പ്രപഞ്ചവിശാലതയിലൂടെ.....................
    ആശംസകള്‍

    ReplyDelete
  3. ടെക്സ്റ്റ് മെസേജിലേക്ക് മാറട്ടെ

    ReplyDelete