ഗുരു നിത്യചൈതന്യയതി റെയില്‍വേ സ്‌റ്റേഷനിലൂടെ നടക്കുമ്പോള്‍ അന്നും അന്ധനായ ആ യാചകനെ കണ്ടു. പലപ്പോഴും റെയില്‍വേ സ്‌റ്റേഷനില്‍ അയാളെകാണാറുണ്ടായിരുന്ന ഗുരു, അന്ന് അദ്ദേഹത്തിന്റെ അരികിലെത്തി ഹസ്തദാനം ചെയ്തു പരിചയപ്പെട്ടു. തീവണ്ടി പുറപ്പെടാനായി എന്ന അനൗണ്‍സ്മെന്റ് കേട്ടപ്പോള്‍ ഗുരു അദ്ദേഹത്തോട് .യാത്ര പറഞ്ഞു. പക്ഷേ, അദ്ദേഹം ഗുരുവിന്റെ കൈ വിടുന്നില്ല. ഇത്രയും നേരം ഗുരുവിന്റെ കരങ്ങള്‍ ആ യാചകന്റെ കരങ്ങള്‍ക്കുള്ളിലായിരുന്നു.
"നിങ്ങളെന്താ എന്റെ കൈ വിടാത്തത് "
സൗമ്യനായി ഗുരു ചോദിച്ചു.
അദ്ദേഹത്തിന്റെ മറുപടി ഗുരുവിന്റെ മനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു.
ഗുരുവിന്റെ മാത്രമല്ല, ആരുടെ മനസ്സിലാണ് ആ വാക്കുകള്‍ ഒരു കുഞ്ഞുനോവെങ്കിലും കോറിയിടാതിരിക്കുക!?
"എന്റെ കൈകളിലിന്നുവരെയാരും ഇത്ര സാന്ത്വനത്തോടെ സ്പര്‍ശിച്ചിട്ടില്ല. എനിക്കറിയുകയില്ല അങ്ങാരെന്നും എന്തിനെന്റെ കരം കവര്‍ന്നെന്നും. പക്ഷേ, ഞാനിപ്പോള്‍ ആഹ്ലാദത്തിന്റെ നിറവിലാണ്. ആനന്ദത്തിന്റെ കൊടുമുടിയിലാണ്."
((((((((((((((((((((((((((((( Facebook ))))))))))))))))))))))))))))))
ചിത്രം: ഗൂഗ്ള്‍
(Y) Superb Ikkaa... :)
ReplyDeleteThat was a selfie written by yati, as if it happened. No blind beggar would have ever told him what he/she felt in such poetic (hollow) words!
ReplyDeleteകൈ വിട്ടില്ലേല്‍ ട്രെയിന്‍ മിസ്സ് ആവും
ReplyDeleteസ്നേഹസ്പര്‍ശം....
ReplyDeleteആശംസകള്‍
നിത്യ ചൈതന്യയാനന്ദം....!
ReplyDelete