9.5.12

ബസ് സവാരി

ഒരു വൈകുന്നേര ബസ്‌ സവാരി ...
തിമര്‍ത്തു പെയ്യുന്ന മഴ.....
സൈഡിലെ സീറ്റില്‍ അര്‍ദ്ധമയക്കം ....
ബസിന്റെ സൈഡിലെ പഴകിക്കീറിയ
അഴിവിരി കാറ്റേറ്റു പാറിപ്പറക്കുന്നേരം
ദേഹത്തേക്ക് തെറിക്കുന്ന വെള്ളം ......
വിരി പൊക്കി വെച്ചപ്പോള്‍
സഹയാത്രികന്റെ കൂര്‍ത്ത നോട്ടം ....
മഴത്തുള്ളികളോട് കൊതുകിനോടെന്ന
വണ്ണം അയാള്‍ പെരുമാറുന്നു ...
റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന
ചെടികളും മരങ്ങളും മഴയെ
പെയ്യാന്‍ സഹായിക്കുന്നുണ്ട് ..
വഴിയില്‍ ഒരു കൗമാരക്കാരി....
അവള്‍ പട്ടു പാവാട മുട്ടു വരെ പൊക്കി
കുട ചെരിച്ചു പിടിച്ചു
ഇടം കണ്ണിട്ട് ബസിലേക്ക് നോക്കുന്നു ...
കൈ കാണിക്കുന്നു ....ബസ്സു നിര്‍ത്തുന്നു.
ഇനി അവളും യാത്രക്കാരി ....
അവളുടെ പിന്നിയിട്ട കേശ ഭാരത്തില്‍
സുഖമായുറങ്ങുന്ന ഒരു പനിനീര്‍ പൂ ...
അതില്‍ പറ്റിപ്പിടിച്ച ജല കണങ്ങള്‍
എന്നെ നോക്കി കണ്ണിറുക്കുന്നു ....
പ്രണയപൂര്‍വ്വം മന്ദഹസിക്കുന്നു ...
മഴ, നനുത്ത മഴ....... കുളിരുന്ന മഴ .....
ബസിനുള്ളില്‍ അരണ്ട വെളിച്ചം മാത്രം ....
യാത്ര തുടരാം ..... മഴയും തുടരട്ടെ ....

8.5.12

നിലാവ്