7.12.12

ചന്ദ്രികേ, ക്ഷമിച്ചാലും...!


'പന മുറിക്കുന്നതിനിടെ ഓട്ടോക്ക് മുകളില്‍ വീണ് യുവാവ് മരിച്ചു'
ഇന്നു രാവിലെ പത്രമെടുത്ത്‌  മറിച്ചപ്പോള്‍ കണ്ണിലുടക്കിയ ഒരു ചരമവാര്‍ത്തയുടെ തലക്കെട്ട്.
മാന്യ വായനക്കാര്‍ക്ക് എന്തു മനസ്സിലായി...? പന മുറിക്കാന്‍ കയറിയ യുവാവ് ഓട്ടോയുടെ മുകളിലേക്ക് വീണുമരിച്ചു എന്നല്ലേ...? ഈ തലവാചകം കണ്ടപ്പോള്‍ എനിക്കും തോന്നിയത് അങ്ങനെത്തന്നെ. ബാക്കി വായിച്ചപ്പോഴോ. ആകെ കണ്‍ഫ്യൂഷന്‍ ..!


"..........ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശശിധരന്‍ ഓട്ടോയില്‍ കുട്ടികളുമായി ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. വഴിയില്‍ വെച്ച് മുറിക്കുന്ന പന ദിശമാറി ഓട്ടോറിക്ഷക്ക് മുകളില്‍ വീഴുകയായിരുന്നുവത്രേ."
 പ്രിയപ്പെട്ടവരേ, ഇപ്പോള്‍ എന്താണു മനസ്സിലായത്...?
ശശിധരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോക്കുമുകളിലാണ്‌ പനവീണത്. എന്നാല്‍ തലക്കെട്ടു വായിക്കുമ്പോഴോ...? പനമുറിക്കാന്‍ കയറിയ ശശിധരനാണ് ഓട്ടോക്കു മുകളില്‍ വീണതെന്നല്ലേ തോന്നുക..? ഒരാവര്‍ത്തികൂടി വായിച്ചു. അപ്പോള്‍ വീണ്ടുമെന്തൊക്കെയാ ചേരായ്ക പോലെ...!

'.........ഓട്ടോയില്‍ കുട്ടികളുമായി' എന്ന സ്ഥലത്തും എന്തോ ശരികേടില്ലേ..? 'കുട്ടികളുമായി ഓട്ടോയില്‍...... '  എന്നല്ലേ ശരിയായ രൂപം...?


 അല്‍പം താഴെയായി  'വഴിയില്‍ വെച്ച് മുറിക്കുന്ന പന' എന്നതിലെ 'വഴിയില്‍ വെച്ച്' ആവശ്യമുണ്ടായിരുന്നോ..? കോണ്‍വെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്നു പറഞ്ഞസ്ഥിതിക്ക് പിന്നെയുമൊരു 'വഴിയില്‍ വെച്ച്' എന്തിനിയാരുന്നു പത്രാധിപരേ...? വഴിയില്‍, കുറുകെ വെച്ചാണ് പനമുറിക്കുന്നതെന്നു തോന്നാനും ഇത് വഴിയൊരുക്കിയില്ലേ...?
എല്ലാം സഹിച്ചും ക്ഷമിച്ചും വായിച്ച് തീര്‍ക്കുമ്പോഴതാ മുതുകാടിന്റെ മാജിക്കിലെ പോലെ പന തെങ്ങായി രൂപാന്തരം പ്രാപിക്കുന്നു..പത്രം ഏതെന്നു ചോദിച്ചാല്‍ പറയാനിത്തിരി വിഷമമുണ്ട്.  ഞാനേറെ സ്‌നേഹിക്കുന്ന പത്രമാണത്. ചന്ദ്രിക! കാരണം, ബാല്യകാലത്ത് അക്ഷരങ്ങള്‍ കൂട്ടിവായിച്ചു പഠിച്ചത് ഈ ചന്ദ്രികയില്‍ നിന്നാണെന്നത് കൊണ്ടുതന്നെ. ഒരുനേരത്തെ ആഹാരം മുടങ്ങിയാലും ചന്ദ്രികപത്രം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന  ചായക്കച്ചവടക്കാരനായ ഉപ്പയുടെ മകനാണ് ഞാന്‍ .  ഏറെ ഇഷ്ടപ്പെടുന്ന ഒരു പത്രത്തില്‍ ഇയ്യിടെയായി പലപ്പോഴും ഇങ്ങനെയുള്ള പിശകുകളും അക്ഷരത്തെറ്റുകളും കാണുമ്പോള്‍ പറയാതിരിക്കാനാവുന്നില്ല. അത് ഇവിടെ കുറിച്ചുവെന്നു മാത്രം.പണ്ടൊരിക്കല്‍   'ബലാല്‍സംഗം'എന്ന വാക്ക് ചന്ദ്രികയില്‍ 'ബലാല്‍സംഘ'മായപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ പത്രാധിപരെ വിളിച്ചു കണക്കിനു കളിയാക്കിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നു രാവിലെ അതാണെനിക്ക് ഓര്‍മ വന്നത്.
അച്ചടിമാധ്യമരംഗത്ത് തിളക്കമാര്‍ന്ന വിജയം കൊയ്ത് അക്ഷരസ്‌നേഹികളുടെ അങ്കത്തട്ടായി പേരെടുത്ത ചന്ദ്രികയുടെ സേവനങ്ങള്‍ എക്കാലത്തും പ്രശംസാര്‍ഹമാണ്. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ള പ്രതിഭകള്‍ക്ക് അരങ്ങേറ്റം കുറിക്കാന്‍ തുറക്കപ്പെട്ട വാതായനങ്ങള്‍ ചന്ദ്രികയുടേതാണെന്ന് പറയുന്നതില്‍ അഭിമാനവുമുണ്ട്. പക്ഷേ...., (ഈ പക്ഷേയില്‍ എല്ലാം ഒതുക്കുന്നു...)
പ്രിയപ്പെട്ട ചന്ദ്രികേ, നിന്നെ തിരുത്താനുള്ള അറിവൊന്നുമില്ലെനിക്ക്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്തിത്തന്നാലും. മറുകുറിപ്പ് മാപ്പാക്കി പോസ്റ്റാന്‍ എനിക്ക് യാതൊരു മടിയുമില്ല. കാരണം, എന്റെ ബ്ലോഗ് വായനക്കാരോട് ഞാനൊരു മുന്‍കൂര്‍ജാമ്യം എടുത്തിട്ടുണ്ട്. എന്റെ ബ്ലോഗിന്റെ ഇടതുവശത്ത് അത് ഇമ്മിണിബല്യ അക്ഷരത്തിലെഴുതിച്ചേര്‍ത്തിട്ടു
മുണ്ട്. ഞമ്മള് ബെറുമൊരു ഏഴാം ക്ലാസേരന്‍ ...!

55 comments:

 1. ഇത്തരം പ്രതികരണങ്ങളാണ് ഇന്നത്തെ ആവശ്യം. ചോദിക്കാൻ ആരെങ്കിലുമുണ്ടാവുമെന്ന ഒരു തോന്നൽ കുറച്ചെങ്കിലും മാറ്റം വരുത്തും

  ReplyDelete
  Replies
  1. മാറുമെന്ന് പ്രതീക്ഷിക്കാം...

   Delete
  2. മാറുമായിരിക്കും

   Delete
 2. റിയാസ്ക്ക തിരുത്തുന്നു ... :)

  ReplyDelete
 3. Anonymous1:24:00 AM

  തിരുത്തേണ്ടത് തിരുത്തി തന്നെ ആവണം..

  ReplyDelete
 4. ഈ തെറ്റ് മനസ്സിലാക്കുന്നു ,,എഡിറ്റിംഗില്‍ വന്ന തെറ്റ്അംഗീകരിക്കുകയും ചെയ്യുന്നു ,എന്നാല്‍ ഈ അപകടം സംഭവിച്ചതും ആ വാര്‍ത്ത സത്യവുമാണ് , ഇതിനു മുമ്പ്ഗ ള്‍ഫ് മാധ്യമത്തില്‍ കുന്‍ഫുധ ഹോസ്പിറ്റലില്‍ അപകടാവസ്ഥയില്‍ കഴിഞ്ഞ ഒരു പ്രവാസി മരിച്ചു എന്ന് വാര്‍ത്ത കൊടുത്തു ,റിയാസ് അടക്കം സജീവമായ ഗ്രൂപ്പില്‍ അത് പോസ്റ്റ്‌ ചെയ്തപ്പോള്‍ ആരും ഒന്ന് പ്രതികരിച്ചു കണ്ടില്ല http://www.madhyamam.com/news/195884/121016..:) അത് പോട്ടെ ആ വാര്‍ത്ത കള്ളമാണ് എന്ന് പറഞ്ഞു അവിടെ പ്രതികരിച്ചപ്പോള്‍ അവര്‍ ആ കമന്റ് ഡിലീറ്റ് ചെയ്തു .ജിദ്ധ ബ്യുറോ ക്ക് മെയില്‍ അയച്ചിട്ടും ഒരു പ്രതികരണവുമില്ല ..ഇതായിരുന്നു പ്രതികരണം (ദയവു ചെയ്ത് മരിക്കാത്ത ആളെ കൊല്ലല്ലേ വഴിത്തിരിവുകാരാ !! മരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ ആദ്യം വാര്‍ത്ത തരാം !! നിങ്ങള്‍ പറയുന്ന ഈ ആള്‍ ഇപ്പോഴും വെന്ററിലെറ്ററില്‍ ആണ് ഉള്ളതു !! ഒരാളെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പ് അതിന്‍റെ ആധികാരികത അന്വഷിക്കുക !! വെറുതെ രയ്ട്ടിംഗ് കൂട്ടാന്‍ ഈ മരണം ആയുധമാക്കെണ്ടിയിരുന്നില്ല,ഒരു നിമിഷം ആ കുടമ്പത്തിന്‍റെ അവസ്ഥയെങ്കിലും മനസ്സിലാക്കുക ) ഇതൊക്കെയാണ് ഇന്നത്തെ പത്ര പ്രവര്‍ത്തനം !!

  ReplyDelete
  Replies
  1. അതേ, ഫൈസല്‍ജീ..
   ഇതൊക്കെയാണ് ഇന്നത്തെ പത്ര പ്രവര്‍ത്തനം !!

   Delete
 5. യുവാവ്‌ മുറിക്കുന്നതിനിടയില്‍ പന വീണു ഓട്ടോ മരിച്ചു.....

  എന്നൊന്നും വന്നില്ലല്ലോ....ആശ്വസിക്കുക!!!!!

  ReplyDelete
 6. ഹ...ഹ...ഹ....ഇക്കാടെ ഒരുകാര്യം

  ReplyDelete
  Replies
  1. ആഹാ.. ഇപ്പൊ ഞാനായോ 'നിരപരാധി...!' :D

   Delete
 7. ചന്ദ്രികചേച്ചിക്ക് വയസ്സായ്യി , കൂടെ പത്രാധിപരായ കാക്കമാര്‍ക്കും വയസ്സായിക്കാണും ,, :D

  ReplyDelete
  Replies
  1. ബയസ്സായീ ബയസ്സായീന്ന് പറയുകയല്ലാതെ ഐന്റെ ലച്ചണൊന്നും കാണ്ണില്ലല്ലോ...!

   Delete
 8. വളരെ ശ്രദ്ധിക്കേണ്ടിരിക്കുന്ന കാര്യഗൗരവമുള്ള വിഷയമാണു...
  എഴുത്തിന്റെ ഒഴുക്കിൽ നിയ്ക്കും പറ്റിയിരിക്കുന്നൂ ഇത്തരം പിഴവുകൾ..
  രണ്ടാമതൊരാൾ ചൂണ്ടികാണിക്കുമ്പോൾ മാത്രം ബോധ്യപ്പെടുന്ന പിഴവുകൾ.!

  നന്ദി ട്ടൊ..
  ചന്ദ്രിക ന്റേം പ്രിയമാണു..
  പത്രമാണേലും സോപ്പാണേലും പെട്ടെന്ന് തീരുമെന്ന് മാത്രം, :)

  സുപ്രഭാതം,!

  ReplyDelete
 9. ഇങ്ങള് അധികം പഠിക്കാത്തതു ചന്ദ്രികക്കാരുടേ ഭാഗ്യം.

  ReplyDelete
 10. അക്ഷര തെറ്റുകള്‍ അവസാനിക്കട്ടെ........:) ആശംസകള്‍ റിയാസ്‌

  ReplyDelete
 11. പടച്ചോന്‍ കാത്ത്‌. ങ്ങള് കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍......?

  ReplyDelete
 12. 'തിരുത്തല്‍വാദിക്കു' ആശംസകള്‍

  ReplyDelete
 13. Replies
  1. ആരെ പേടിക്കണമെന്നാ ഷാജു.. :)?

   Delete
 14. താങ്കൾ ആദരിക്കുന്ന ഒരു പത്രമെന്ന നിലയിൽ ചന്ദ്രികയോടു ചെയ്ത വലിയ ശരിയാണിത്. കാരണം ഇത്തരം ചൂണ്ടിക്കാണിക്കലുകളിലൂടെ അവർ സ്വയം തിരുത്തുകയും, കൂടുതൽ നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. അർത്ഥരഹിതമായ പുകഴ്ത്തലുകളേക്കാൾ നല്ലത്, വസ്തുനിഷ്ഠമായി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതാണ്......

  ReplyDelete
 15. ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കപ്പെടണം.... പല അക്ഷര, വ്യാകരണ തെറ്റുകളും വായിച്ചു വായിച്ചു ശരിയായത് കണ്ടാല്‍ പോലും തെറ്റാണ് എന്ന് കരുതുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുയാണ് നമ്മള്‍.

  ചുക്ക്മു,ളക്തി,പ്പല്ലി കഷായം ഇതിനു ഒരു ഉദാഹരണം:)

  ReplyDelete
  Replies
  1. ഹഹ.. ശരിയാണ് ഡോക്ടര്‍ ..

   Delete
 16. പക്ഷെ ഇതിൽ വേറെ ഒരു വശമുണ്ട് റിയാസ്... പല രീതിയിലും നമുക്ക് ഒരു കാര്യം പറയാം, അർത്ഥ വ്യത്യാസം വരാത്ത രീതിയിൽ

  എന്തായാലും ഔദ്യോഗിക പത്ര മാധ്യമങ്ങൾ ശരിയായ രീതിയിൽ തന്നെ വാക്കുകളും പ്രയോഗങ്ങളും നടത്തണം

  ReplyDelete
  Replies
  1. പക്ഷേ, അര്‍ത്ഥവ്യത്യാസം വന്നുപോയി മൊഹി.... :D

   Delete
 17. ഹഹ... ടൈറ്റിൽ വായിച്ചപ്പോ വല്ല പ്രേമകവിതയോ മറ്റോ ആണെന്ന് തെറ്റിധരിച്ച്

  ReplyDelete
 18. vayichu varumbo thanne njanohichu chandrika aayrikkum ennu

  ReplyDelete
  Replies
  1. ആഹാ.. ഇതാപ്പൊ നന്നായേ... :D

   Delete
 19. ഏത് പത്രമെടുത്താലും ഇത്തരത്തിലുള്ള ഏതെങ്കിലും തെറ്റുകൾ- അതും -ഗുരുതരമായവ പോലും കണ്ടെത്താനാകും. എല്ലാവരും റിയാസിനെ പോലെ സൂക്ഷനിരീക്ഷണം നടത്താത്തതു ഭാഗ്യം. രാത്രി ഉറക്കമൊഴിഞ്ഞിരുന്നുള്ള പ്രൂഫ് നോക്കലൊക്കെയല്ലേ? കുറച്ചൊക്കെ സ്വാഭാവികം. എന്നാലും ഈ വാർത്ത കുറച്ചു കടന്ന കൈ ആയിപ്പോയി. സ്വന്തം പത്രത്തിലെ തെറ്റുകൾ സ്വയം കണ്ടെത്തിയെഴുതുന്ന ഒരു പംക്തി മാതൃഭൂമിയിൽ ഉണ്ടായിരുന്നു "ചൊവ്വാദോഷം' എന്ന പേരിൽ ചൊവ്വാഴ്ച തോറും. ഇപ്പോൾ ഉണ്ടോന്നറിയില്ല. മാതൃഭൂമി ഇപ്പോൾ സ്ഥിരമായി വായിക്കാറില്ല. എന്തായാലും ഇത്തരം തെറ്റുകൾ ഇതുപോലെ ചൂണ്ടിക്കാണിക്കുന്നത് തെറ്റില്ലാത്ത മലയാളം പഠിക്കാൻ നമ്മൾ ബ്ലോഗ്ഗേഴ്സിനു സഹായകരമാകും. നമ്മൾ ശരിയെന്നു കരുതി നിരന്തരം ഉപയോഗക്കുന്ന പലവാക്കുകളും ആരെങ്കിലും ചുണ്ടിക്കാണിക്കുംവരെ നമ്മൾ അങ്ങനെതന്നെ എഴുതിക്കൊണ്ടിരിക്കും. അതുകൊണ്ട് ഈ ചൂണ്ടിക്കാട്ടലുകളും വിമർശനങ്ങളും സ്വാഗതാർഹം.

  ReplyDelete
  Replies
  1. സജീംജീ, ഞാന്‍ സൂക്ഷ്മനിരീക്ഷണമൊന്നും നടത്തിയിട്ടില്ല. അങ്ങനെ നടത്തിയാല്‍ ഇനിയും പലതും കണ്ടെത്താനാകും. ഇത് പെട്ടെന്നു കണ്ണിലുടക്കിയതാണ്. വാര്‍ത്ത വായിച്ചപ്പോള്‍ തലക്കെട്ടിനോട് കൂറുപുലര്‍ത്തുന്നില്ലെന്ന് മനസ്സിലായി. അപ്പോള്‍ വീണ്ടും വീണ്ടും വായിച്ചു... അത് ഇങ്ങനെയൊക്കെയായി...

   നന്ദി... നല്ല അഭിപ്രായത്തിന് ...

   Delete
 20. പത്രം ഏതെന്നു ചോദിച്ചാല്‍ പറയാനിത്തിരി വിഷമമുണ്ട്. ഞാനേറെ സ്‌നേഹിക്കുന്ന പത്രമാണത്. ചന്ദ്രിക! കാരണം, ബാല്യകാലത്ത് അക്ഷരങ്ങള്‍ കൂട്ടിവായിച്ചു പഠിച്ചത് ഈ ചന്ദ്രികയില്‍ നിന്നാണെന്നത് കൊണ്ടുതന്നെ.

  റിയാസിക്കാ,ഞാനൊരു കാലത്ത് പത്രമിടാനായി പോയിരുന്നു. അതൊരു മൂന്ന് കൊല്ലത്തോളം.
  ആ സമയങ്ങളിൽ ഒരുപാട് പത്രങ്ങൾ വായിച്ചിരുന്നു.
  അതിൽ വരുന്നതാ ഈ ചന്ദ്രികയും ദേശാഭിമാനിയും.
  വായിക്കാൻ ഏറ്റവും വെറുത്തിരുന്ന രണ്ട് പത്രങ്ങളായിരുന്നു അവ.
  അന്നും ഇന്നും വായിക്കാനേറ്റവുമിഷ്ടം 'മാതൃഭൂമി' ആണ്.
  നല്ലൊരു ശ്രമമാ റിയാസിക്കയുടേത്.
  'അണ്ണാൻ കുഞ്ഞും തന്നാലായത്.'
  ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി മനൂ.. നല്ല അഭിപ്രായത്തിന്..

   Delete
 21. ബോധമുള്ള പത്രപ്രവര്‍ത്തകര്‍ ഉണ്ടാവട്ടെ ആദ്യം! സാമൂഹ്യബോധം പിന്നെ താനെ ഉണ്ടായിക്കൊള്ളും. :)

  ReplyDelete
 22. nirbandamayum itharam vaarthakal maati ezhuthanam...desk work nadakkanam....athu kondanennu thonnunnu...itharam thettukal aavathikkunnathu...

  ReplyDelete
 23. അതെ പല പത്രങ്ങളിലും ഇത്തരം കാണാറുണ്ട് ...മിണ്ടാതെ അറിയുന്നത് വായിക്കാം...ആടിനെ പട്ടി ആക്കുന്നവര്‍ അല്ലെ എന്തും ചെയ്യാം

  ReplyDelete
  Replies
  1. ബ്ലോഗെഴുത്തുകാര്‍ വേണ്ടിവന്നു പത്രങ്ങളെ തിരുത്താന്‍ ... ഹഹഹ... പാവം ബ്ലോഗര്‍മാര്‍ !

   Delete
 24. :D ഒരു പത്തഞ്ഞൂറ് തെറ്റൊക്കെ ഏത് പോലീസുകാരനും പറ്റും.

  ReplyDelete
  Replies
  1. ഉം.. തന്നെ തന്നെ..! :D :D

   Delete
 25. ആന പുറത്തു കയറി രാമന്‍ തെക്കോട്ട്‌ പോയി..:-)

  ReplyDelete
 26. എങ്കിലും ചന്ദ്രികേ.........

  Eats, shoots and leaves

  ഒരു പാവം പാണ്ടയെപ്പറ്റി എഴുതിയിരുന്ന ഒരു വാക്യമാണിതെന്ന് കേട്ടിട്ടുണ്ട്. ഒരു കോമ സ്ഥലം മാറിപ്പോയതിന്റെ കുഴപ്പം

  ReplyDelete
 27. തൂക്കിക്കൊല്ലരുതെന്ന് പണ്ടൊരു ജഡ്ജി ഉത്തരവിട്ടു

  kill him not, leave him.എന്ന്‌.

  പക്ഷെ അടിച്ച് വന്നപ്പോ kill him, not leave him. എന്നായിപ്പോയി.

  എന്താ ചെയ്ക. ഞങ്ങളെപ്പോലുള്ളവര്‍ എല്ലാവരും ഉറക്കത്തിലാകുമ്പോ ഇരുന്ന് പണിയുന്നതല്ലേ. ചിലപ്പോള്‍ ആളില്ലാതെ വരുമ്പോ തട്ടിക്കൂട്ടേണ്ടിയൊക്കെ വരും. ഇതും അതില്‍ പെട്ടതാകും. തീര്‍ച്ച.
  ReplyDelete