28.12.13

സായിപ്പു കേട്ട മലയാളം


കേരളസന്ദര്‍ശനത്തിനെത്തിയ സായിപ്പിന് വല്ലാത്ത ആഗ്രഹം. മലയാളം സംസാരിക്കാന്‍ പഠിക്കണമെന്ന്. നല്ല ഒരു അദ്ധ്യാപകനെക്കണ്ട് ആശയറിയിച്ചു പഠനം തുടങ്ങി.
അക്ഷരങ്ങള്‍, വാക്കുകള്‍, സംബോധനകള്‍, അഭിവാദ്യങ്ങള്‍....
അങ്ങനെയങ്ങനെ സമര്‍ത്ഥനായ സായിപ്പ് മലയാളം സംസാരിക്കാന്‍ പഠിച്ചു.
ഇനിയതൊന്നു പയറ്റണമല്ലോ. നേരെ പോയത് ഒരു ഗ്രാമത്തില്‍.
തോടിനരികിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു.
സായിപ്പ് ഭവ്യതയോടെ അടുത്തുചെന്നു. ശുദ്ധമലയാളത്തിലുള്ള അക്ഷരങ്ങള്‍ അലക്കിത്തേച്ചു മിനുക്കി സായിപ്പിന്റെ തിരുവായയില്‍ നിന്നു ബഹിര്‍ഗമിച്ചു:
"അല്ലയോ സുഹൃത്തേ, താങ്കള്‍ക്ക് ഇവിടെനിന്ന് എപ്പോഴും മീന്‍ ലഭിയ്ക്കാറുണ്ടോ...?"
സായിപ്പിനോടു വെളുക്കെ ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു:
"ചെല്‍പ്പക്കിട്ടും ചെല്‍പ്പക്കിട്ടൂലാ. ന്നാലൂബടെ കുത്തര്‍ക്കും.
കിട്ട്യാ നല്ലൊര് ചാറ് ..! ഇല്ലേല്‍ ഓളെ ബെടക്ക് മോറ്..!
ഏത്..! ങാ..! അതന്നെ..!" :)

                                 <<<<<<< Facebook>>>>>>>>


27.12.13

കുഞ്ഞാപ്പു

ബഡാ മുതലാളിയായ മൂസാഹാജിയെ 
നോക്കി കുഞ്ഞാപ്പു എപ്പോഴും 
പ്രാര്‍ത്ഥിക്കും. 
"പടച്ചോനേ, എന്നെ മൂസാഹാജിയെപ്പോലെയാക്കേണമേ...!"
കുറേ കാലം പ്രാര്‍ത്ഥിച്ചിട്ടും കുഞ്ഞാപ്പുവിന് മൂസാഹാജിയെപ്പോലെ 
മുതലാളിയാവാനായില്ല.
ഒടുവില്‍ കുഞ്ഞാപ്പു പ്രാര്‍ത്ഥിച്ചു:
"പടച്ചോനേ, മൂസാജിയെ എന്നെപ്പോലെയാക്കേണമേ...!"

<<<<<<<<<<<< FACEBOOK >>>>>>>>>>>>>>

26.12.13

ഇ- ലോകം 54ബ്ലോഗര്‍ : മാരിയത്ത് സി. എച്ച്‌

24.12.13

ഒരു മനഃപാഠമാക്കലിന്റെ പരിണാമം...!

എലിഫെന്റ് ആന
എലിഫെന്റ് ആന
എലിഫെന്റാന
എലിഫെന്റാന
എലിപെന്റാന
എലിപന്റാന
എലിപണ്ടാന
എലി പണ്ടാന
എലി പണ്ട് ആന
ങേ..! ങാ..!!!  
 — feeling ഒരു മനഃപാഠമാക്കലിന്റെ പരിണാമം...!
<<<<<<<<<< FACEBOOK >>>>>>>>>>>

23.12.13

ഏതെടുത്താലും നൂറ്

"ഏതെടുത്താലും നൂറ് .. വെറും നൂറേ നൂറ്..."
കോഴിക്കോട് സ്റ്റാന്റിനകത്ത് ഷര്‍ട്ടുകള്‍ നിരത്തിയിട്ട് 
ക്രിസ്തുമസ് കച്ചവടം പൊടിപൊടിക്കുന്നു. 
കളര്‍ഫുള്ളായതൊന്ന് തിരഞ്ഞെടുത്തു. കാശ് കൊടുക്കാനായി പോക്കറ്റില്‍ കൈയിട്ടപ്പോഴാണ് ഒരാള്‍ കച്ചവടക്കാരനോടു ചോദിക്കുന്നത്‌:
"അല്ല ഭായീ, ഇത് കളറ് പോവ്വോ...?"
കച്ചവടക്കാര്‍ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു:
"ഇല്ല ഭായീ, ഇതിലൊരു തട്ടിപ്പും വെട്ടിപ്പുമില്ല. നൂറുവട്ടം പോവൂലാ...!"
'ഹൗ..! സമാധാനം..' മനസ്സില്‍ പറഞ്ഞു. 
കച്ചവടക്കാരന്‍ വാചകക്കസര്‍ത്ത് തുടര്‍ന്നു:
"ഞങ്ങളെന്നും ധാ, ധിവിടെ കച്ചോടം ചെയ്യുന്നോരാ...!
എല്ലാദീസോം ണ്ടാകും. ധാ ധിവിടെത്തന്നെ..!"
അതു കേട്ടപ്പോള്‍ കാശെടുക്കാന്‍ പോക്കറ്റിലിട്ട കൈയെടുത്ത് ആ മുന്ത്യേ കുപ്പായം അവിടെത്തന്നെ തിരുകിവച്ച് ഞമ്മള് കൊയിലാണ്ടി ബസ്സിലേക്ക് കയറി, നടക്കാവിലേക്ക്. 

feeling മിക്കവാറും ദീസം ധാ ധിവിടെ ഞമ്മളുണ്ടാവാറുണ്ട്. :P

<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>>>>>

19.12.13

ഇ-ലോകം - 53ബ്ലോഗര്‍ : ബിജു തോമസ് വയനാട്‌

ഉന്തിക്കേറ്റിയാല്‍ ഊരിപ്പോരും

അമിതമാവാന്‍ പാടില്ല, ഒന്നും!
സ്‌നേഹമായാലും ദേഷ്യമായാലും.
പഴമക്കാര്‍ പറയുന്നത് ശരിയാണ്:
'ഉന്തിക്കേറ്റിയാല്‍ ഊരിപ്പോരും..!'

<<<<<< FACEBOOK>>>>>>>

സഹ്‌റ

നീ 'സഹ്‌റ*' യാണ്...!
താരാപഥം 
ചേതോഹരമാക്കുന്ന
കുഞ്ഞു സഹ്‌റ...!


*ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ പുരാതന
അറേബ്യക്കാര്‍ സഹ്‌റ എന്നു വിളിച്ചിരുന്നു.

<<<<<<<<<<<<Facebook>>>>>>>>>>>>>

18.12.13

ഇന്നത്തെ കളി

ഗ്രാമപ്രദേശത്ത് ഫുട്‌ബോള്‍ കളി ആരംഭിക്കുന്നതിനു 
മുമ്പ് സരസനായ ഒരു 'നാടന്‍ കാക്ക' ചെയ്ത അനൗണ്‍സ്‌മെന്റില്‍ നിന്ന്...

************************************************
"പ്രിയമുള്ളവരേ... 

ഇന്നത്തെ കളി
ഞങ്ങളും കണ്ണംകുണ്ടും....!

മയല്ലെങ്കി ഈ കണ്ടത്തി ചട്ടോം ചട്ടോം പന്തളിണ്ടായിരിക്കുന്നതാണ്....

ഈ കളിയിലേക്ക് പന്തോള് പോണ്‍സറ് ചീത്ക്ക്ണത്
മണ്ണാര്‍ക്കാട്ടെ മയൂര പന്തും പീടി.
ഓല്‌ക്കെന്നെ അരീക്കോട്ട്‌ ഒര് ചെരുപ്പുംപീടീണ്ട്...

ഞമ്മളെ കളീല്‍ക്ക് ട്രോഫ്യോള് സമ്പാവന തെരാന്ന്
പറഞ്ഞത് അങ്ങീലെ മൂസാജി. മൂപ്പര് തന്നാ തെരാ....!

പിന്നെ ഒരറീപ്പ്ണ്ട്...
മേലേ കണ്ടത്തില് മയ പെയ്ത് ബള്ളം കേറീക്ക്ണു...
ആയതിനാല്‍ കളി തായേ കണ്ടത്തിക്ക് മാറ്റീക്കുണു...
അപ്പൊ ഇനി മേലേ കണ്ടത്തിക്കടിച്ചാ കൂട്ടാലാ...!

കളി തൊടങ്ങാനിഞ്ഞീം പത്ത് മിന്‍ റ്റോളംണ്ട്... ചെര്‍ക്കമ്മാരെ...
എല്ലാരും പോയി എര്‍ച്ചീം പൊറാട്ടീം നക്കിക്കോളീം....
ആരുബടെ പൈച്ച് ചിറിള്‍ച്ച് ചിറീം തോളിലിടാതിരിക്കാം ബേണ്ടി പറഞ്ഞതാ...
ബേണങ്കി മതി. ച്ചൊന്നൂല്ല.... ഇങ്ങളെ പള്ള...! ങ്ങളെ തൊള്ള..!

കളീല് ബിസിലൂത്ണതാരാണെങ്കി ഓല് വുള്‍ച്ചറീണെ
മൈക്കെന്റെരുത്ത് ബര്വാ....! ബേം ബര്വാ...!" 


<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>

15.12.13

ചെമ്പോത്ത്‌


13.12.13

പിന്നോക്കമല്ല, പിന്നാക്കമാണ്

"ബാബ്വോ.... മ്മടെ റാലിക്ക് വര്ണില്ലേ യ്യ്...? "

"എന്തു റാലിയാണ് ഗോപാലേട്ടാ ....? "

"പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന് വേണ്ട്യാ..."

"ആണോ..? എന്നാ ഞാനും വരാം. പിന്നേയ്, ഒരു സ്വകാര്യം പറയട്ടേ..?"

"നീ പറഞ്ഞോടാ.... "

"പിന്നോക്കമല്ലാട്ടോ... പിന്നാക്കമാണ്. പിന്നാക്കം, മുന്നാക്കം എന്നൊക്കെയാണ് ശരി."

"ആണോ..?   ഞമ്മളെ ഫ്‌ളക്‌സ്‌ ബോര്‍ഡ് മൊത്തം മാറ്റിയടിപ്പിക്കേണ്ടി വരോല്വോ ഈശ്വരാ...!!!  "


(നല്ല മലയാളം ഗ്രൂപ്പില്‍ എഴുതിയത്‌)

<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>

12.12.13

ഇ- ലോകം 52ബ്ലോഗര്‍ : ഷലീര്‍ അലി

10.12.13

ഞാന്‍ മുയ്മനും തിന്നും!


വിശന്നുവലഞ്ഞ് അയാളെത്തിയത് കല്യാണവീട്ടിലെ പാചകപ്പുരയില്‍.
കുറച്ചു ഭക്ഷണം ചോദിച്ചപ്പോള്‍ പാചകക്കാരനും ശിങ്കിടികള്‍ക്കും മുറുമുറുപ്പ്..!
സമയമായില്ല പോലും...!
"ഇതിപ്പോ തന്നാ ഞാന്‍ മുയ്മനും തിന്നും!"
വലിയ ബിരിയാണിച്ചെമ്പിലേക്കു നോക്കി അയാള്‍ പറഞ്ഞു.
വിശപ്പിന്റെ കാഠിന്യം അയാളെ അങ്ങനെ പറയിപ്പിച്ചുവെന്നതാവും കൂടുതല്‍ ശരി.
കേട്ടപ്പോള്‍ ചുറ്റുമുള്ളവര്‍ പറഞ്ഞു:
"നീയൊന്നു ഒലത്തും...!"
അയാള്‍ വീണ്ടും പറഞ്ഞു
"അല്ല! ഞാന്‍ തിന്നും, മുയ്മനും തിന്നും...!"
"ഇത് മുയ്മനും ഇജ്ജ് തിന്നൂല സൈതാല്യേ..."
"തിന്നും.. ഞാന്‍ തിന്നും....!"
"ന്നാ ജ്ജങ്ങ്ട് തിന്നാ..."
അനുവാദം കിട്ടിയയുടന്‍ അയാള്‍ കഴിക്കാന്‍ തുടങ്ങി...
ഒരു പാത്രം...
രണ്ടുപാത്രം..
മതിയായി...!
മൂന്ന് ...
വയറു നിറഞ്ഞു...!
നാല്....
വെല്ലുവിളിയോര്‍ത്ത് വീണ്ടും...!
ഇപ്പോള്‍ ശരിക്കും 'തിന്ന്' തളര്‍ന്നു..!
ഒടുവില്‍ പാചകക്കാരന്റെ മുഖത്തുനോക്കി സൈദാലി പറഞ്ഞു:
"ശര്യാ... ഇങ്ങള് പറഞ്ഞത് ശര്യാ... ഞാന്‍ മുയ്മനും തിന്നൂലാ...!":P :D
 

      <<<<<<<<<<<<<<< facebook >>>>>>>>>>>>>>>

3.12.13

ലാൽ സലാം

"ഹായ്‌ അളിയാ "
"ങേ ! നീയിതെവിടെ മച്ചാ..."
"ഞാൻ ജയിലിൽ"
അവിടുന്നാണോ ചാറ്റ്‌? "
"തന്നെ തന്നെ..."
"നുണ പറയാതെ ഭായി..."
"നുണയല്ല ചെങ്ങായീ! ഇവിടം സ്വർഗ്ഗമാണളിയാ.
ഞമ്മന്റെ ആൾക്കാരും ഓന്റെ ആൾക്കാരും ഒക്കെ
ഞമ്മളോട്‌ ഒട്ടി നിക്കുമ്പോ പിന്നെന്തു ജയിൽ!"

'ങേ!"
"ങാ! ഞമ്മളു പറയണതു ഓലു കേട്ടില്ലേൽ
ഓലെ കള്ളക്കളികൾ ഞമ്മളും പ
യും..."
"അപ്പൊ ഒക്കെ ഒരു അഡീസ്മെന്റാ.. ല്ലേ.."
"ഹല്ല പിന്നെ! ഇതൊക്കെ ജനങ്ങൾടെ കണ്ണിപ്പൊടിയിടലാ ഭായീ.."
"ആഹാ. അങ്ങനാണെങ്കി ആ മറ്റവനെ തട്ടിയിട്ട്‌ ഞാനും വരാം മച്ചാ..."
"ഓക്കേ"
"ലാൽ സലാം..!"


(((((((((((((( FACEBOOK ))))))))))))))))

1.12.13

മാപ്പില്ലാ പാട്ടുകൾ

കോഴിക്കോടു നിന്നും മണ്ണാർക്കാട്ടേക്ക്ക്കുള്ള യാത്രയിലാണിപ്പോൾ.
ബസ്സിൽ ചെവിയുടെ ഡയഫ്രം പൊട്ടുമാറുച്ചത്തിൽ
അൺസഹിക്കബ്‌ളായ ഒരു ആൽബം സോംഗ്‌.
പ്രേമം പാലും തേനും ഒലക്കേടെ മൂടും മാങ്ങാത്തൊലിയും!
മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകൾ ആവുന്നു വീണ്ടും..!

Feeling: ഒരു കഷ്ണം പഞ്ഞി കിട്ടിയിരുന്നെങ്കിൽ....! 

((((((((((( FACEBOOK ))))))))))))))))))))