28.11.13

അപരിചിതന്‍


രാവിലെ ഇറങ്ങിയത് കറണ്ട് ചാര്‍ജ്ജ് അടക്കാനാണ്...
ഹോ! പോക്കറ്റ് കരണ്ടുതിന്നുന്ന കറണ്ട് ബില്ല് തന്നെ..!
പോകും വഴി പത്രക്കാരനെ കണ്ടു. അവനൊരു ചോദ്യം:
"സാറേ, രണ്ടുമാസായി..! ഇനിയെന്നാ...?"
അവനെ പിരിച്ചുവിട്ടപ്പോള്‍ കീശയുടെ ഭാരമല്‍പം കുറഞ്ഞു.
തിരിച്ചു വരുന്ന വഴിയിലാണ് പാല്‍ക്കാരന്‍ കുറുകെ ചാടിയത്..
അയാള്‍ക്കും കൊടുക്കേണ്ടിവന്നു ഒന്നരമാസത്തെ ദുട്ട്!
വീടെത്തിയപ്പോള്‍ പച്ചക്കറിക്കാരന്‍ ഗേറ്റിനുമുന്നില്‍ സമരമാണ്.
ഇന്ന് കാശ് കിട്ടിയില്ലെങ്കില്‍ അയാള്‍ ഒച്ചവെച്ച് ആളെക്കൂട്ടി നാറ്റിക്കുമെന്ന്...!
അവന് കെട്ട്യോളുടെ കൈയിലുള്ള നൂറ്റമ്പത് ഉലുവ പറിച്ചെടുത്തു കൊടുത്തു...!
ഇറച്ചിവെട്ടുകാരന്‍ അബുവും കോഴിക്കാരന്‍ ഹംസുവും വന്നത് ഒരുമിച്ച്..
'ഇവരെന്താ യൂണിയനോ...!' എന്നു ചിന്തിക്കുന്നതിനു മുമ്പേ അബുവിന്റെ
ചോരക്കണ്ണുകള്‍ ദയയില്ലാതെ നോക്കി...!
അയല്‍പക്കത്തുനിന്ന് വായ്പ വാങ്ങി അവരെയും പിരിച്ചുവിട്ടപ്പോഴാണ്
ശ്വാസം നേരെ വീണത്...!
ഇനി കേബിളുകാരന്‍ വരുമ്പോഴേക്കും ഒന്നു വിശ്രമിക്കട്ടെ...!
മയക്കം കണ്ണുകളെ തഴുകുമ്പോള്‍ വീണ്ടുമൊരാള്‍ വാതിലില്‍ മുട്ടി...!
അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ അരികിലെത്തി
അപരിചിതനെ കണ്ടിട്ടും കിടന്നകിടപ്പില്‍ നിന്നെണീക്കാതെ ചോദിച്ചു:
"ഉം..? എന്തു വേണം...?"
അയാള്‍ ഒന്നും മിണ്ടാതെ ഒരു കുറിപ്പ് നീട്ടി.
അതിലിങ്ങനെ എഴുതിയിരുന്നു:
'ഇത് ഇതുവരെ ശ്വസിച്ച വായുവിന്റെ ബില്ലാണ്.'
ഒരു ശ്വാസം തൊണ്ടയില്‍ കുരുങ്ങി.
ചുറ്റും ഇരുള്‍ പരന്നു...!


21.11.13

ഇ-ലോകം 49ബ്ലോഗര്‍ : നജീബ് മൂടാടി

20.11.13

ബാഫഖീ തങ്ങള്‍
                      "ഇസ്സത്തതേറും ജുബ്ബ തലയില്‍കെട്ടു വേഷമേ
                      ഇനി കാണുകില്ല ചന്ദ്രമുഖം ആ പ്രകാശമേ..."
               ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖീ തങ്ങള്‍
                മരിക്കാത്ത ഓര്‍മകളുമായി ഇന്നും പ്രകാശം ചൊരിയുന്ന
                                            വിളക്കുമാടം....!
                               <<<<<<< facebook >>>>>>>

17.11.13

പരിവര്‍ത്തനം

               മകന് ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാല്‍ കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടക്കും. ചവിട്ടിപ്പൊട്ടിക്കും. പാറ ചേറാക്കും. കണ്ടം കുണ്ടാക്കും. മകന്റെ ഈ പ്രവൃത്തിയില്‍ വിഷമിച്ച പിതാവ് ഒരിക്കല്‍ മകനെ അടുത്തുവിളിച്ചു. ഒരു ഇരുമ്പുപെട്ടിയില്‍ നിറയെ ആണികളും ഒരു ചുറ്റികയും നീട്ടിക്കൊണ്ട് പറഞ്ഞു: മകനേ, നിനക്ക് ദേഷ്യം കഠിനമാകുമ്പോഴൊക്കെ നീ ഇതില്‍ നിന്ന് ഒരാണിയെടുത്ത് ഈ ഭിത്തിയില്‍ തറക്കുക. മകന്‍ തലയാട്ടി.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മകന്‍ പിതാവിനടുത്തെത്തി.
"അച്ഛാ, ആണികള്‍ മുഴുവനും ഭിത്തിയിലടിച്ചു തീര്‍ന്നിരിക്കുന്നു."
"മകനേ, നീയിനി ദേഷ്യം വരുമ്പോള്‍ ഭിത്തിയില്‍ തറച്ച ഓരോ ആണിയും പറിച്ചെടുക്കുക."
മകന്‍ സമ്മതിച്ചു.
ദിവസങ്ങള്‍ ആരെയും കാത്തു നില്‍ക്കില്ലല്ലോ.
ഇതിനകം എല്ലാ ആണികളും പറിക്കപ്പെട്ടു. മകന്‍ വീണ്ടും പിതാവിനടുത്തെത്തി.
"അച്ഛാ, ആണികളെല്ലാം പറിച്ചുകഴിഞ്ഞിരിക്കുന്നു."
സ്‌നേഹപുരസ്സരം മകന്റെ തോളില്‍ കൈവെച്ച് ആ പിതാവ്  ഭിത്തിക്കരികിലേക്കു നടന്നു. അല്‍പം മാറി നിന്നുകൊണ്ട് പിതാവ്  ചുമരിലേക്ക് ചൂണ്ടി പറഞ്ഞു:
"മകനേ, വെളുത്തു സുന്ദരമായിരുന്ന ആ ഭിത്തിയുടെ അവസ്ഥ നോക്കൂ....! തുള വീണും പൊളിഞ്ഞടര്‍ന്നും വികൃതമായിരിക്കുന്നു. അല്ലേ... "
മകന്‍ സമ്മതിച്ചു തലയാട്ടി.
പിതാവ് തുടര്‍ന്നു:
"ഇപ്രകാരമാണ് നാം ദേഷ്ടപ്പെടുന്ന സമയത്തും സംഭവിക്കുന്നത്. മറ്റുള്ളവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ അത് അവരുടെ ഹൃദയങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. ഭിത്തിയില്‍ നിന്നും ആണികള്‍ ഊരിയെടുത്തുവെങ്കിലും അതിന്റെ പാടുകളും കലകളും മായാതെ ശേഷിക്കുന്നു. അതു പോലെയാണ് ദേഷ്യം പ്രകടിപ്പിച്ച ശേഷം മാപ്പു പറഞ്ഞാലും ഖേദിച്ചാലും സംഭവിക്കുക. അതുകൊണ്ട് മകനേ, നീ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കുക."
ആണിയടിക്കാനും അവ പറിച്ചെടുക്കാനുമെടുത്ത ബുദ്ധിമുട്ടുകൊണ്ടുതന്നെ മകന്റെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ മഴത്തുള്ളികളിറ്റിവീണിരുന്നു. പിതാവിന്റെ വിശദീകരണം കൂടിയായപ്പോള്‍ അവന്റെ മനസ്സിലൊരു നന്മയുടെ കുളിര്‍മാരി പെയ്തു.


14.11.13

കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍..!


                   കഴിഞ്ഞ ഞായറാഴ്ച വീട്ടിലായിരുന്നു. രാവിലെ പ്രാതലൊക്കെ കഴിച്ച് വെറുതെ മൊബൈലില്‍ ഞെക്കിക്കുത്തി അങ്ങനെ കിടന്നതാണ്. ചെറുതായി ഉറക്കം പിടിച്ചുകാണും. രണ്ടാമത്തെ സന്തതിയായ അഞ്ചാം ക്ലാസ്സുകാരി, ഇവള്‍ റസ്മിയ (കുഞ്ഞോള്‍) എന്തോ പറയാന്‍ വേണ്ടി മെല്ലെ അടുത്തു വന്നതാണ്. എന്റെ കിടത്തം കണ്ടപ്പോള്‍ 'ഞാന്‍ ഉറങ്ങിക്കാണും, ശല്യപ്പെടുത്തേണ്ട എന്നു കരുതിയിട്ടാവണം വന്നപോലെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തുവന്നു. ഇപ്പോള്‍ ഞാന്‍ മൊബൈലില്‍ തന്നെ. അവള്‍ അടുത്തുവന്നിരുന്നു ചോദിച്ചു:

"ഉപ്പച്ചി ബിസി യാണോ..?"
(ആളുടെ മുഖം കണ്ടാലറിയാം, എന്തോ ഗൗരവത്തിലുള്ള കാര്യം പറയാനുണ്ടെന്ന്. ചോദ്യത്തിന്റെ ഭാവവും ശൈലിയുമൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടു. ബിസിയല്ലെങ്കില്‍ മാത്രമേ അവള്‍ എന്നോടു പറയാനുള്ളത് പറയൂ എന്ന ഭാവം വല്ലാതെ ആശ്ചര്യപ്പെടുത്തി.,)
എന്താ മോളേ...? ബിസി അല്ലല്ലോ... പറയൂ..
(ഞാന്‍ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.)

അവള്‍ എന്റെ കൈത്തണ്ടയില്‍ തലചായ്ച്ചു. കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. കൈയിലൊരു ചുരുട്ടിയ കടലാസുമുണ്ട്. പിന്നെ പറഞ്ഞു തുടങ്ങി:
"ഉപ്പച്ചീ, ഈ വൃക്കകള്‍ നമ്മുടെ പ്രധാനപ്പെട്ട ഒരവയവമാണല്ലേ...?"

"അതേ,എന്താ കാര്യം..."

"അത് വീക്കായാല്‍ മാറ്റിവെക്കേണ്ടിവരും അല്ലേ...?"

"ഉം. മാറ്റിവെയ്ക്കണം. "

"അതിനു ഒരുപാട് കാശ് ആവും അല്ലേ...?"

"അതേ, എന്തേ....?"

"അല്ലാ, എനിക്കൊക്കെ അങ്ങനെ വന്നാല്‍ വാപ്പച്ചിക്ക് ആകെ സങ്കടാവൂലേ...?"
ഞാനവളുടെ വായ പൊത്തി.

"ഇങ്ങനെയൊന്നും പറയാന്‍ പാടില്ല..! എന്താപ്പോ ഇങ്ങനെയൊക്കെ തോന്നാന്‍ ..?"

"ഉപ്പച്ചീ..."
അവള്‍ വീണ്ടും വിളിച്ചു.

"എന്തോ...."

"ഉപ്പച്ചീ, ഞങ്ങളുടെ സ്‌കൂളിലെ ഒരു കുട്ടിക്ക് ഈ പ്രശ്‌നം ഉണ്ട്. കൂട്ടീടെ വാപ്പച്ചിയൊരു പച്ചപ്പാവാണ്. പൈസയൊന്നും ഇല്ലാന്ന്. ഇതിനാണെങ്കി ഒരുപാട് പൈസയാകുകയും ചെയ്യും. ഞങ്ങളൊക്കെ ആ കുട്ടിക്കുവേണ്ടി പൈസ പിരിക്കുകയാണ്. വാപ്പച്ചീടെ വക എത്രയെഴുതണം...?"

               ഇതുപറഞ്ഞുകൊണ്ടാണ് നേരത്തെ കൈയിലിരുന്ന ആ കടലാസ് നിവര്‍ത്തി എനിക്കു കാണിച്ചുതരുന്നത്. അതില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. ഒപ്പം സംഭാവന നല്‍കിയവരുടെ ലിസ്റ്റും. അവളും അവളുടെ കൂട്ടുകാരിയും അയല്‍പക്കത്തെ വീടുകളിലും കടകളിലുമൊക്കെ കയറി കാശ് കളക്ട് ചെയ്തതിന്റെ ലിസ്റ്റ്...!

              പടച്ചവനേ, ഈ ചെറുപ്രായത്തില്‍ ഇത്രയും ശുഷ്‌കാന്തിയോ...! ഞാന്‍ നാഥനെ സ്തുതിച്ചു. എല്ലാം വായിച്ച് ഒടുവില്‍ ഞാനുമൊരു ചെറിയസംഖ്യയെഴുതിയപ്പോള്‍ അവളുടെ മുഖത്ത് സംതൃപ്തിയൂടെ പുഞ്ചിരി.

               എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയത് ഇക്കാര്യം അവതരിപ്പിക്കാന്‍ അവള്‍ തെരഞ്ഞെടുത്ത വഴിയാണ്. പഴയ കാലത്തെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ കാണുന്നു. നമ്മുടെ മക്കള്‍ നന്മയുടെ മൊട്ടുകളാവട്ടെ....!
ശിശുദിനാശംസകള്‍...!

                            <<<<<<<<<<<< facebook >>>>>>>>>

ഇ-ലോകം - 48


                                             ബ്ലോഗര്‍ :  ലിബി

7.11.13

ഇ-ലോകം 47 (11.07.13)റാംജി പട്ടേപ്പാടം

ഇ-ലോകം 47


ബ്ലോഗര്‍ : റാംജി പട്ടേപ്പാടം

2.11.13

പ്രണയമുറ്റത്ത്‌...

പ്രണയം!
കലാലയം... ഓര്‍മകള്‍...
മരിക്കുന്നില്ലൊരിക്കലും..
(സ്വന്തം വരികള്‍ക്ക് സ്വയം സംഗീതം
നല്‍കിയ ഒരു സാഹസം ശ്രീമതി. സോ ണി യുടെ ശബ്ദത്തില്‍)