23.3.14

ബസ് സ്റ്റാന്‍ഡ്‌

* കോഴിക്കോട്‌ 
ബസ്‌സ്റ്റാൻഡിലെത്തിയാൽ
നിങ്ങൾ കണ്ണൂരിലേക്ക്‌
അല്ലെങ്കിലും നിങ്ങളെ
കണ്ണൂർ ബസ്സിൽ
പിടിച്ചുകയറ്റും
ബസ്‌ തൊഴിലാളികൾ !

* ആറു രൂപ ചില്ലറയില്ലാതെ
പത്തു രൂപ കൊടുത്താൽ
ബാക്കി നാലു രൂപ
കണ്ടക്റ്റർ മനപ്പൂർവ്വം
മറക്കും!

* ഇറങ്ങുമ്പോൾ ബാക്കി
ചോദിച്ചാൽ
രൂക്ഷമായൊരു നോട്ടവും
ചില്ലറയില്ലെന്ന പല്ലവിയും
ഒന്നര രൂപയും കിട്ടും!
 

<<<<<< Facebook >>>>>>

സ്വാർത്ഥത

സ്വാർത്ഥത ജയിക്കാനാണു
കലഹങ്ങളഖിലവും...
വെറും രണ്ടു മിനുട്ടിന്റെ 
വിഷയത്തിൽ
രണ്ടു ബസ്‌ ജീവനക്കാർ
പൊതുനിരത്തിൽ
തല്ലുകൂടുന്നതു പോലും ! 
(live from Manjeri bus stand)

<<<<<<<<<<< Facebook >>>>>>>>>>

22.3.14

ചങ്ങാതി

സന്തോഷത്തിൽ മാത്രം
കൂടെക്കൂടുന്നവനല്ല
യഥാർത്ഥ ചങ്ങാതി..
വേദനയിലും ദു:ഖത്തിലും കൂടി
കൂടെയുണ്ടാകുന്നവനാണ്..

<<<< facebook>>>>>>>

21.3.14

അമളി

ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ ബൈക്കെടുത്താണ് ഓഫീസിൽ നിന്നിറങ്ങിയത്‌. നിരത്തി പാർക്കു ചെയ്ത നിരവധി ബൈക്കുകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങി ബൈക്ക്‌ നിർത്തി. വെള്ളിയാഴ്ചയായതിനാൽ സാമാന്യം നല്ല തിരക്കായിരുന്നു ഹോട്ടലിലും. വേഗം ഡ്യൂട്ടി തീർത്ത്‌ വീട്ടിൽ പോകാനുള്ള ബദ്ധപ്പാടിൽ പെട്ടെന്നു കഴിച്ചു വന്നു ബൈക്കിൽ കയറി കീ തിരിച്ച്‌ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി. സ്റ്റാർട്ട്‌ ആകുന്നില്ല. 
കുറെ ശ്രമിച്ചിട്ടും നോ രക്ഷ!  ഒടുവിൽ "ഹേ ഭായ്‌! നിങ്ങൾ നിങ്ങടെ ബൈക്കിൽ കയറി അദ്ധ്വാനിച്ചിട്ടേ കാര്യമുള്ളൂ" എന്നു ബൈക്കിന്റെ യഥാർത്ഥ അവകാശി വന്നു പറഞ്ഞപ്പോഴാണു ഞാനും അറിയുന്നത്‌, ഈ ചാവി കൊണ്ട്‌ ആരാന്റെ വണ്ടി ചാട്ടാവൂലാന്ന് ! 

<<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>

20.3.14

രഹസ്യം

രഹസ്യം സൂക്ഷിക്കാൻ ഏൽപ്പിച്ചാൽ
ദൃഢമായ താഴിട്ടു പൂട്ടണം.
അതിലേക്കു കൊതുകു കേറുകയോ
അതിൽ നിന്നു കടുക്‌ ചോരുകയോ
അരുത്‌...! 

<<<<<<<<<<< Facebook >>>>>>>>>>

19.3.14

മറക്കാതിരിക്കാന്‍

ജീര്‍ണിച്ചഴുകിയടിഞ്ഞൊടുങ്ങാനല്ല 
മര്‍ത്യര്‍ക്കു പാരിതിലുയിരു കനിഞ്ഞത്
ഉത്തമ ജീവിതപ്പാതയിലുജ്വല
വെട്ടം തെളിച്ചാള്‍ക്കു കൂട്ടായിരിക്കുവാന്‍...!

<<<<<<<< facebook>>>>>>>>>>>>>>>

17.3.14

അണ്‍ഫ്രണ്ട് @ Facebook

ഞാനിടുന്ന പോസ്റ്റുകള്‍ അസഹനീയമാവുന്ന ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ ദയവായി എന്നെ അണ്‍ഫ്രണ്ട് ചെയ്യേണ്ടതാണ്. ഇന്‍ബോക്‌സില്‍ വന്ന് ഞഞ്ഞാപിഞ്ഞ പറയരുത്.. (തുറിച്ച് നോക്കണ്ട! ഇപ്പോ കൊറച്ച് സ്‌ട്രോങ്ങായിട്ടാ ..) 
 <<<<<<<<<<<<<< Facebook >>>>>>>>>>>>

ആയുസ്സിന്‍ നിലാക്കിളി

ആഷാഢ മേഘശിഖരങ്ങളിലൂടെ
ഉഷസ്സുകള്‍ പൂത്തിറങ്ങവേ
കാലത്തിന്‍ ഗഹ്വരത്തിനുള്ളില്‍
ആയുസ്സിന്‍ നിലാക്കിളി ചിലച്ചു...!

<<<<<<<<<<<<<Facebook>>>>>>>>>>>>

13.3.14

സി.എച്ചിന്റെ മീശ

സി.എച്ചിന്റെ മീശയുടെ പ്രത്യേകത ശ്രദ്ധിച്ചുകാണും, മൂക്കിനു താഴെ ഇരുവരകള്‍ പോലെ 11 രൂപത്തിലുള്ള മീശയോടായിരുന്നു അദ്ദേഹത്തിനു താത്പര്യം. ഒരു ദിവസം ഷേവ് ചെയ്തപ്പോള്‍ ബ്ലേഡ് അല്‍പം പാളി മീശയുടെ ഒരു ഭാഗം പോയി. തന്റെ ഇഷ്ടത്തിലുള്ള മീശ നിലനിര്‍ത്താനാവാത്ത സങ്കടത്തോടെ ക്ലീന്‍ ഷേവ് ചെയ്തു. ഉടന്‍ തന്നെ ഒരു പത്രസമ്മേളനവുമുണ്ടായിരുന്നു.

ഹാളിലെത്തിയപ്പോള്‍ പത്രക്കാരുടെ ചോദ്യം മീശയെക്കുറിച്ചുതന്നെ. 'താങ്കള്‍ക്കു മീശവടിക്കാനുമറിയില്ലേ..' എന്ന ഒരുത്തന്റെ ചോദ്യത്തിന് വല്ലാത്ത പരിഹാസച്ചുവയുണ്ടായിരുന്നു. സി.എച്ചിന്റെ നര്‍മബോധമുണര്‍ന്നത് പൊടുന്നനെയായിരുന്നു. അദ്ദേഹം മറുപടി കൊടുത്തു:

"എന്താ ചെയ്യാ...! എനിക്കിതു ചെയ്തു തന്നവരൊക്കെ ഇപ്പോ പത്രക്കാരായി..!"

നര്‍മം മര്‍മത്തില്‍കൊണ്ട 'പപ്പരാസി' മോന്തായത്തിന്റെ കോലം ഒന്നാലോചിച്ചു നോക്കൂ... ശരിക്കും പ്ലിംഗ് തന്നെ. അല്ലേ..? 


<<<<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>>>

11.3.14

പാതി

ഒരു പൂ വിരിഞ്ഞു നിന്‍ അധരത്തിലിന്നെന്റെ
മനസ്സില്‍ പ്രകാശം ഉദിച്ച നേരം
മിഴിയോടു മിഴി പാടി തേന്‍കണം ഇറ്റുന്ന
ഗസലിന്റെ ഈരടിപ്പാട്ടു താളം...  (ഒരുപൂ...)

വെള്ളിമേഘത്തേരിലെത്തും കുളിര്‍മഴ
ഈ രാവില്‍ നമ്മെ നനച്ചിടുമ്പോള്‍
ആസ്വാദ്യമുകുളങ്ങള്‍ രോമാഞ്ചമലരുകള്‍
ഉള്ളിന്റെയുള്ളില്‍ ഉണര്‍ന്നുവന്നൂ,... (ഒരുപൂ...)

പഞ്ചവര്‍ണക്കിളി പൂമരച്ചില്ലയില്‍
ഊഞ്ഞാലുകെട്ടി നീയാടിടുമ്പോള്‍
പുളകം വിതറി നീ മെയ്യാകെ പടരുമാ
നേരത്തു ഞാന്‍ സ്വര്‍ഗമേഴു കാണും...! (ഒരുപൂ...)
<<<<<<< Facebook >>>>>>>>>

10.3.14

നണ്ടീ നണ്ടീ..

ആണ്ടിലൊരിക്കൽ 'ദൈവത്തിന്റെ സ്വന്തം നാട്'‌ കാണാൻ വരുന്ന സായിപ്പ്‌ ഇത്തവണ വന്നപ്പോൾ കുറേയധികം ലഗേജുകൾ ഉണ്ടായിരുന്നു. കാറിൽ നിന്ന് അവ ഇറക്കാൻ വേണ്ടി സഹായിച്ചാൽ കിട്ടുന്ന പ്രതിഫലം ഓർത്ത്‌ കുറേപേർ ഓടിക്കൂടി. എല്ലാം ഇറക്കിക്കഴിഞ്ഞപ്പോൾ ഗ്രാമീണരോടായി സായിപ്പ്‌ അറിയാവുന്ന മലയാളത്തിൽ ചോദിച്ചു :
"നണ്ടി വേണോ ക്യാഷു വേണോ?"
ക്യാഷിനേക്കാൾ മൂല്യം കൂടിയ വല്ലതുമാവാം ഈ നണ്ടി എന്നു തോന്നിയ അവർ പറഞ്ഞു:
"സായിപ്പേ, ഞങ്ങൾക്കു നണ്ടി മതി."
സായിപ്പ്‌ വെളുക്കെ ചിരിച്ചു കൈവീശിക്കൊണ്ടു പറഞ്ഞു:
"നണ്ടീ നണ്ടീ, എല്ലാവർക്കും നണ്ടീ ……!" 

<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>

2.3.14

ആക്‌സിഡെന്റ്‌

സാധാരണക്കാരായ ജനങ്ങളെ ബന്ധപ്പെട്ടവർ ഇനിയും ഉദ്ബുദ്ധരാക്കേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, ഒരു ആക്സിഡെന്റ്‌ നടന്ന് ചോരവാർന്നു കിടക്കുന്നവനെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകാൻ ! 
അൽപം മുമ്പ്‌ പെരിന്തൽമണ്ണയിൽ നിന്ന് ബൈക്കിൽ നാട്ടിലേക്കു വരികയായിരുന്നു ഞാനും പ്രിയ സുഹൃത്ത്‌ മുജീബും. വയങ്ങല്ലിയിൽ എത്തിയപ്പോൾ ചെറിയ ഒരാൾക്കൂട്ടം. ഒരു ഓട്ടോറിക്ഷ മറിഞ്ഞ്‌ ഡ്രൈവർ രക്തത്തിൽ കുളിച്ചു കിടക്കു
ന്നു. ചുറ്റുമുള്ളവർ വെറുതെ അന്തം വിട്ടു നിൽക്കുന്നു.  ഞങ്ങൾ ബൈക്കിൽ നിന്നിറങ്ങി അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി. ഓട്ടോയിൽ കയറ്റാൻ പോലും സഹായിക്കാൻ ആളുകൾ മടിക്കുന്നതിന്റെ ഗുട്ടൻസ്‌ ഞങ്ങൾക്കു പിടികിട്ടിയില്ല.
കൂടെ ആരെങ്കിലും കയറണമെന്ന് ഓട്ടോ ഡ്രൈവർക്കു നിർബന്ധം. ആരും കയറുകയില്ലെന്നു ബോധ്യമായപ്പോൾ ഞാൻ തന്നെ കയറി. മുജി ബൈക്കെടുത്ത്‌ പിന്നാലെ വന്നു. അലനല്ലൂർ ഹോസ്പിറ്റലിൽ വന്നപ്പോൾ ഡോക്ടർ ഇല്ല. പെരിന്തൽമണ്ണയിലേക്കു കൊണ്ടുപോകാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തി. അവർ പെരിന്തൽമണ്ണയിലേക്കു പോയിട്ടുണ്ട്‌. നമ്പർ വാങ്ങിയിട്ടുണ്ട്‌, ബന്ധപ്പെടുന്നുണ്ട്‌. ഒന്നും സംഭവിക്കില്ലായിരിക്കാം. നമുക്കു പ്രാർത്ഥിക്കാം.

<<<<<<<<<<<<<<<<<< facebook >>>>>>>>>>>>>>>>>>>>

1.3.14

ധൃതരാഷ്ട്രരായ സമൂഹം

'നീല'ആകാശം പച്ചക്കടലിന്
'ചുവന്ന' ഭൂമിയെക്കുറിച്ച് 
'തിരക്കഥ'യെഴുതിക്കെടുത്തു: 
'ദുശ്ശാസനന്റെ വെളിപാട്
പാഞ്ചാലിയുടെ കണ്ണീര് 
ധൃതരാഷ്ട്രരായ സമൂഹം!'

<<<< Facebook>>>>>>