11.3.14

പാതി

ഒരു പൂ വിരിഞ്ഞു നിന്‍ അധരത്തിലിന്നെന്റെ
മനസ്സില്‍ പ്രകാശം ഉദിച്ച നേരം
മിഴിയോടു മിഴി പാടി തേന്‍കണം ഇറ്റുന്ന
ഗസലിന്റെ ഈരടിപ്പാട്ടു താളം...  (ഒരുപൂ...)

വെള്ളിമേഘത്തേരിലെത്തും കുളിര്‍മഴ
ഈ രാവില്‍ നമ്മെ നനച്ചിടുമ്പോള്‍
ആസ്വാദ്യമുകുളങ്ങള്‍ രോമാഞ്ചമലരുകള്‍
ഉള്ളിന്റെയുള്ളില്‍ ഉണര്‍ന്നുവന്നൂ,... (ഒരുപൂ...)

പഞ്ചവര്‍ണക്കിളി പൂമരച്ചില്ലയില്‍
ഊഞ്ഞാലുകെട്ടി നീയാടിടുമ്പോള്‍
പുളകം വിതറി നീ മെയ്യാകെ പടരുമാ
നേരത്തു ഞാന്‍ സ്വര്‍ഗമേഴു കാണും...! (ഒരുപൂ...)
<<<<<<< Facebook >>>>>>>>>

7 comments:

 1. oru cinima gaanam poleuundu...aasamsakal

  ReplyDelete
 2. നല്ല ഗാനം
  ആശംസകള്‍

  ReplyDelete
 3. ഹാ...മധുരമായ ഗാനം. നല്ല വരികള്‍

  ReplyDelete
 4. കവിയെ പോൽ മനോഹരം കവിതയും.. :)

  ReplyDelete