30.9.12

ഉമ്മഎന്റെ ഉമ്മ...

ഉമ്മയെ സ്‌നേഹിച്ചുമാദരിച്ചും മതി-
വന്നവരുണ്ടോ മനുഷ്യരായി...
ഉരുകുമാ തിരിവെട്ടമണയാതിരിക്കുവാന്‍
കൊതിയില്ലാ മാനവരുണ്ടൊ ഭൂവില്‍...

ഉണ്ണിക്കുവേണ്ടി ഉറക്കവും ഊണും
ഒഴിച്ചുമ്മ എത്രനാള്‍ കാത്തിരുന്നു...
നോവുസഹിച്ചുമ്മ പെറ്റ പൊന്നുണ്ണിയെ
കണ്‍കണ്ടനേരമാ നോവകന്നു.....

ഓരോ പടവുകള്‍ താണ്ടുമ്പൊഴും ഉമ്മ
വഴിവെട്ടമായി അവന്നു വേണ്ടി
 കാത്തിരുന്നു രാത്രിയെത്ര കനത്താലും
വഴിക്കണ്ണുമായുമ്മ ഉമ്മറത്ത്.....

ചുളിവുകള്‍ വീണുമാ ചര്‍മ്മം വരണ്ടതും
അവനിലെ അവനെ അവനാക്കുവാന്‍
അവനക്കഥ പിന്നെയോര്‍ക്കാന്‍ മറക്കുന്ന
വിധി വൈപരീത്യമിതെന്തുലോകം....!

വൃദ്ധസദനത്തിലേല്‍പിച്ചു ഉമ്മയെ
സ്വൈരവിഹാര സ്വാതന്ത്ര്യത്തിനായ്
കണ്ഠം ഇടറുന്ന ഉമ്മയെ അറിയുവാന്‍
നാമെന്തു വേദം ഇനിയോതണം...?

ഉമ്മതന്‍ കാല്‍ക്കീഴില്‍സ്വര്‍ഗ്ഗമുണ്ടെന്നരുള്‍
ചെയ്തു ലോകത്തോട് പുണ്യ നബി
ഉണരാത്ത മര്‍ത്യാ ഇനിയെങ്കിലും വേഗം
ഉണരൂ നിന്‍ മാതാവിനെപ്പുണരൂ...

38 comments:

 1. മനസ്സില്‍ തട്ടുന്ന വരികള്‍

  ReplyDelete
  Replies
  1. നന്ദി അരൂപന്‍ ..

   Delete
 2. ഉമ്മതന്‍ കാല്‍ക്കീഴില്‍സ്വര്‍ഗ്ഗമുണ്ടെന്നരുള്‍
  ചെയ്തു ലോകത്തോട് പുണ്യ നബി
  വളരെ ശ്രദ്ധേയമായ നബിവചനം. ലക്ഷണമൊത്ത കവിതയിലൂടെ ഈ വലിയ സത്യം പകര്‍ന്നു തന്നതിന് പ്രത്യേകം നന്ദി. അഭിനന്ദനങ്ങള്‍... ആശംസകള്‍... എഴുത്ത് തുടരട്ടെ...

  ReplyDelete
  Replies
  1. നന്ദി ബെഞ്ചിജീ..

   Delete
 3. നല്ല ഈണമുള്ള കവിത .വരികളും നന്ന് .എനികിഷ്ടമായി

  ReplyDelete
  Replies
  1. നന്ദി നേരുന്നു അനാമിക..

   Delete
 4. മറ്റാരുമില്ലായിരുന്നു ഉമ്മക്ക് ,
  രാത്രിയുടെ തിട്ടമില്ലാത്ത ഏതെങ്കിലും ഒരക്കത്തിൽ ഘടികാരസൂചി
  മുട്ടുമ്പോൾ അവൻ എത്താതിരിക്കില്ല...
  കാത്തിരുന്നു ഉമ്മ...
  എനിക്ക് വേണ്ടി...
  വീട്ടാക്കടങ്ങൾ പെരുപ്പിച്ചങ്ങനെ...

  ReplyDelete
  Replies
  1. വരികളെക്കൊണ്ടൊരു കമന്റിട്ടു പ്രോത്സാഹനമേകിയതിന് നന്ദി ഉസ്മാന്‍ ജീ...

   Delete
 5. ഉണ്ണിക്കുവേണ്ടി ഉറക്കവും ഊണും
  ഒഴിച്ചുമ്മ എത്രനാള്‍ കാത്തിരുന്നു...
  നോവുസഹിച്ചുമ്മ പെറ്റ പൊന്നുണ്ണിയെ
  കണ്‍കണ്ടനേരമാ നോവകന്നു.....

  ഈ വരികള്‍ എന്‍റെ കണ്ണുകള്‍ നനയിച്ചു


  ഉമ്മതന്‍ കാല്‍ക്കീഴില്‍സ്വര്‍ഗ്ഗമുണ്ടെന്നരുള്‍
  ചെയ്തു ലോകത്തോട് പുണ്യ നബി
  ഉണരാത്ത മര്‍ത്യാ ഇനിയെങ്കിലും വേഗം
  ഉണരൂ നിന്‍ മാതാവിനെപ്പുണരൂ.
  നന്മ നിറഞ്ഞ വരികള്‍ ...ആശംസകള്‍ നേരുന്നു ...

  ReplyDelete
  Replies
  1. നന്ദി ഇത്ത, ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ..

   Delete
 6. എത്ര എഴുതിയാല്‍ മതിവരും മാതാവിന്‍ സ്നേഹകാവ്യം ....
  ഉമ്മയെ സ്‌നേഹിച്ചുമാദരിച്ചും മതി-
  വന്നവരുണ്ടോ മനുഷ്യരായി...
  ഉരുകുമാ തിരിവെട്ടമണയാതിരിക്കുവാന്‍
  കൊതിയില്ലാ മാനവരുണ്ടൊ ഭൂവില്‍...
  സ്നേഹം നിറഞ്ഞ വരികള്‍ക്ക് അഭിനന്ദനങ്ങള്‍....

  ReplyDelete
  Replies
  1. നന്ദി ഷഹീര്‍ജീ..

   Delete
 7. മാതാവിന്റെ സ്നേഹം അതിന് പകരം വെക്കാൻ ഉതകുന്ന എന്തുണ്ട് ഈ ഭൂമിയിൽ.

  സ്നേഹ നിധിയായ ഒരുമ്മ, ഒരമ്മ - ഒന്നുമില്ലെങ്കിലും ഭൂരിപക്ഷം പേർക്കും അതുണ്ടാവും...

  റബ്ബിർഹുമാ കമാ റബ്ബയാനീ സഗീറാ... ഇത്രയേ എനിക്ക് പറയാനുള്ളൂ... അവരെ സദനങ്ങളിൽ തട്ടുന്നവർ തങ്ങൾ പിൽക്കാലത്ത് ഈ സദനങ്ങളുടെ സന്തതികളാവുമെന്ന കാര്യം ഓർക്കുന്നില്ല

  കവിത നന്നായി ഭായ്

  ആശംസകൾ

  ReplyDelete
  Replies
  1. റബ്ബിര്‍ഹംഹുമാ കമാ റബ്ബയാനീ സ്വഗീറാ ...
   മാതാപിതാക്കള്‍ക്കു വേണ്ടി രക്ഷിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ ഈ വചനമാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ സഹിച്ച ത്യാഗങ്ങള്‍ക്ക് പകരമായി അവര്‍ക്കു അനുഗ്രഹത്തിനായുള്ള മനമുരുകിയുള്ള തേട്ടം...

   നന്ദി മൊഹി...

   Delete
 8. മാതാ പിതാ ഗുരു ദൈവം

  ReplyDelete
  Replies
  1. നന്ദി മുബി..

   Delete
 9. ഉമ്മയുടെ സ്നേഹം അതിനപ്പുറം വലുതായി ഒന്നുമില്ല ഭൂമിയില്‍ , നല്ല വരികള്‍ , ഈ കവിത ഒരുപാട് ഇഷ്ട്ടായി

  ReplyDelete
  Replies
  1. നന്ദി സലിംജീ..

   Delete
 10. ഉമ്മയോളം സ്നേഹം ലോകത്ത് ആര്‍ക്ക് നല്‍കാന്‍ കഴിയും.....
  വാത്സല്യം നിറഞ്ഞ ആ സ്നേഹം അനുഭവിക്കുന്നത് ഒരു ഭാഗ്യമാണ്....

  നല്ല വരികള്‍ ഭായീ

  ReplyDelete
  Replies
  1. അതേ, ലവലേശം സംശയമില്ലാത്ത കാര്യം തന്നെ...
   നന്ദി അബ്‌സാര്‍ജീ..

   Delete
 11. ഈ വലിയ വരികൾക്ക് മുമ്പിൽ എന്റെ സ്നേഹ സലാം

  ReplyDelete
  Replies
  1. നന്ദി ഷാജുജീ ...

   Delete
 12. കവിത വരികള്‍ നന്നായിരിക്കുന്നു
  എത്ര തന്നെ പറഞ്ഞാലും
  പാടിയാലും പരിച രിചാലും
  തീരില്ല മാതാവിന്റെ മഹത്ത്വം
  പക്ഷെ പുത്തന്‍ തലമുറ ഇതിലൊക്കെ
  എത്രത്തോളം നീതി കാണിക്കുന്നു
  എന്നതിലാണ് ഇന്നിറെ സന്ദേഹം

  ReplyDelete
  Replies
  1. ശരിയാണ്...
   യുവതലമുറയുടെ തലതിരിഞ്ഞ പോക്കുകള്‍ വേദനയുളവാക്കുന്നതാണ്...

   നന്ദി കൊമ്പന്‍ ...

   Delete
 13. എഴുതിയാലും , പറഞ്ഞാലും തീരില്ല ഉമ്മമാരെ കുറിച്ച് !! നല്ല വരികള്‍ , ഇനിയുമെഴുതുക , ഇവിടെ എത്തിച്ച കൊമ്ബെട്ടനും നന്ദി !!

  ReplyDelete
  Replies
  1. നന്ദി സുനൈദ്, നന്ദി കൊമ്പന്‍ ..

   Delete
 14. അമ്മ ഉമ്മ ഇമ്മ വിളിച്ചിടും നാം
  സ്നേഹത്തിന്‍ പരിമളമായ അമ്മ
  അമ്മതെന്‍ അമ്മിഞ്ഞയില്‍
  നുകര്‍ന്ന്‍ തന്ന മധുരം
  എന്നും നാവിന്‍ തുബത്
  തത്തിക്കളിക്കുന്നു.

  ആശംസകളോടെ...
  അസ്രുസ്.
  .....
  ....
  ...
  ..ads by google! :
  ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
  Replies
  1. അസ്രൂസേ, വളരെ നന്ദി..
   ഞാനും കൂടുന്നു, താങ്കളുടെ കൂടെ ..:)

   Delete
 15. ഈ വരികളിലും വരകളിലുമൊന്നുമൊതുങ്ങാത്ത ഒതുങ്ങാത്ത എൻ അമ്മയ്ക്ക് പ്രണാമം. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി മനൂ ..

   Delete
 16. ഉമ്മതന്‍ കാല്‍ക്കീഴില്‍സ്വര്‍ഗ്ഗമുണ്ടെന്നരുള്‍
  ചെയ്തു ലോകത്തോട് പുണ്യ നബി
  ഉണരാത്ത മര്‍ത്യാ ഇനിയെങ്കിലും വേഗം
  ഉണരൂ നിന്‍ മാതാവിനെപ്പുണരൂ...

  അമ്മ എന്നതൊരു വികാരത്തിലും അപ്പുറം ഒരു ലോകമാണ് ........സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മറ്റൊരു നിര്‍വചനം ...കവിത ഇഷ്ട്ടമായെങ്കിലും അതില്‍ കൂടുതല്‍ ഇഷ്ട്ടമായത് സ്വന്തം ഉമ്മയെ വരയ്ക്കാന്‍ ആഗ്രഹിച്ച ,നിറവേറ്റിയ ആ മനസിനെയാണ് ! വര മികവു പുലര്‍ത്തുന്നു .എല്ലാ ആശംസകളും നേരുന്നു !

  ReplyDelete
  Replies
  1. നന്ദി ജോമോന്‍ ...

   Delete
 17. ഉമ്മയുടെ സ്നേഹത്തിനു പകരം വെക്കാന്‍ ..
  ഈ ലോകത്ത് മറ്റൊന്നിനും കഴിയില്ല ..
  കലക്കീട്ടുണ്ട് ഇക്കാ ...
  ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി .....

  ReplyDelete
 18. ഉണരാത്ത മര്‍ത്യാ ഇനിയെങ്കിലും വേഗം
  ഉണരൂ നിന്‍ മാതാവിനെപ്പുണരൂ...


  എനിക്കിപ്പോ അമ്മയെ കാണണം!! :(

  ReplyDelete
 19. അമ്മതന്‍ സ്നേഹത്തിനു പകരമായ് നല്കുവാനൊന്നുമേയില്ലെന്‍വശം.......

  ReplyDelete
 20. Abid Ahmed Pathas4:24:00 AM

  Good one..... ishttaayi orupaadu aadhyamaayi yeathiyathaanu ivdeay..... thnx ikka...

  ReplyDelete