30.12.12

പ്ലീസ്...

രൗദ്രയായ അലയൊടുങ്ങി,
കൊടുങ്കാറ്റുമിപ്പോള്‍ ശാന്തമാണ്..
മല പോലെ വന്നത്
ഇനി മഞ്ഞുപോലെ...
മറ്റൊരു സൗമ്യയായി
ഒരു ജ്യോതിയും....!
വൈകാതെയിവിടെയും
ഗോവിന്ദച്ചാമിമാര്‍
പിടിക്കപ്പെടും..
ജയിലിലടക്കപ്പെടും ...
സുഭിക്ഷമായ
ഭക്ഷണം നല്‍കപ്പെടും...
സുഖനിദ്രയ്ക്കായ്
കൊതുകുവലയേര്‍പ്പെടുത്തും...
അഭിഭാഷകര്‍ തൊണ്ടകീറും
സംരക്ഷകര്‍ ചുറ്റിനും കൂടും...
ഫെയ്‌സ്ബുക്കര്‍മാരും
ബ്ലോഗര്‍മാരും മാധ്യമക്കാരും
രാഷ്ട്രീയക്കാരുമൊക്കെ
അടുത്ത വരി തേടും ..
അപ്പോഴേക്കും മറ്റൊരു
ജ്യോതി ഉദിച്ചിരിക്കും...
നീതിപീഠമേ, പ്ലീസ്....
കണ്ണുതുറക്കൂ.. പ്ലീസ്...
ഇനിയൊരു
ജ്യേതിയുണ്ടാവരുത്...!






27.12.12

ഇ - ലോകം Epi: 9 (27.12.2012)


                                 ബ്ലോഗര്‍:  വാഴക്കോടന്‍

23.12.12

വാരാന്തപ്പതിപ്പ് പിരാന്തന്‍ പതിപ്പായോ ..!!?


തെറ്റു കണ്ടുപിടിക്കാന്‍ വേണ്ടി കുത്തിയിരുന്നു കണ്ടെത്തുന്നതല്ല.  കണ്ണില്‍പെടുന്നവയിലുള്ള അബദ്ധങ്ങള്‍ക്കു നേരെ ഒന്നുകൂടി നോക്കുന്നു.  അത്രമാത്രം..!
'ഹോ.. ഇവനൊരു തിരുത്തല്‍വാദി' എന്നൊക്കെ നിങ്ങള്‍ പറയും. ചിലര്‍ക്ക് ഈര്‍ഷ്യ കാണും, മറ്റു  ചിലര്‍ക്ക്  ദേഷ്യവും. കഴിഞ്ഞ തവണത്തെ പോലെ മൊബൈലില്‍ വിളിച്ചു തെറി പറയാനും ഇതത്ര വലിയ തെറ്റൊന്നുമല്ലെന്ന് മുഖപുസ്തകത്തില്‍ കമന്റ്‌ ഇടാനും  ആളുണ്ടാവും.
എന്നാല്‍ ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ തെറ്റാണ് എന്ന് ഞാന്‍ പറയും.
ഇത് ഇന്നത്തെ ചന്ദ്രിക വാരാന്തപ്പതിപ്പ്. വാരാന്ത്യം വീട്ടില്‍  പോകാന്‍  ആപ്പീസ് ജീവനക്കാര്‍ക്കൊക്കെ നല്ല  തിരക്കു  കാണും. ആ ഫോണ്ട് ആംഗലേയത്തിലേക്ക് ഒന്ന് മാറ്റിയിട്ടു പോയാല്‍ പോരേ...?  എന്നാല്‍ വല്ല രചനയും മെയില്‍ വഴി (കോലവും ചേലും  കണ്ടിട്ട് ഇ-മെയില്‍ അഡ്രസ്‌ ആണെന്ന് തോന്നുന്നു. ) അയക്കാനുദ്ദേശിക്കുന്നവര്‍ നട്ടം  തിരിയാതിരുന്നേനെ...! ഞാന്‍ പറയുന്നതാണോ കുഴപ്പം..? ആ അവസാനത്തെ വരിയൊന്നു വായിച്ചേ... ആര്‍ക്കെങ്കിലും മനസ്സിലായോ..?  ശ്ശോ...!  എനിക്കു കിട്ടുന്നില്ല. ഇനി അറിയുന്നവര്‍ വല്ലവരുമുണ്ടെങ്കിലൊന്നു പറഞ്ഞു തരണം.  സര്‍ക്കാര്‍ ഇപ്പോള്‍ ഭാഷ മലയാളത്തിലാക്കി തുടങ്ങി.  ഞമ്മളെ സ്വന്തം പത്രം ഒരു പടി മുന്നിലാ. സൈബര്‍ വിലാസം വരെ മലയാളത്തിലാക്കി . മലയാളി, മലയാളം, മാതൃഭാഷാ സ്നേഹം എന്നു നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞാല്‍  പോരാ.  ഇതുപോലെ പ്രവര്‍ത്തിച്ചു കാണിക്കണം. ങാ...ഹാ..! അല്ലേലും ഞമ്മളെ ചന്ദ്രിക ഒരു മഹാ സംഭവമാ ...!!



22.12.12

ഏറെ...

ഏറെയാണ് ഏറെ
ഏറുന്നവരാണേറെ
ഏറിയില്ലേലുമേറെ
ഏറിയാലതിലേറെ
ഏറട്ടവരെന്നുമേറെ
ഏറുകൊള്ളുമ്പോള്‍
എരിപൊരി കൊള്ളുന്നവരേറെ

 

21.12.12

നജീബ് മൂടാടി


ബൂലോകത്ത് പലചരക്കുകട നടത്തി
വന്‍ ലാഭം കൊയ്യുന്ന
എന്റെ പ്രിയ സുഹൃത്ത്
ശ്രീ. നജീബ് മൂടാടി

20.12.12

ഇത്തവണ 'മാതൃഭൂമി'ക്കിരിക്കട്ടെ...


ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രമെന്ന് പലരും പറയാറുള്ള/അവകാശപ്പെടാറുള്ള മാതൃഭൂമിയിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ...?
ഞാന്‍ ഈ വാര്‍ത്ത കാണിച്ചുകൊടുത്തപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചതാണിത്. ഒന്നു നോക്കണം കൂട്ടരേ, എന്താണ് ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? ആദ്യ വാചകം വായിച്ച് പൂര്‍ത്തിയായപ്പോള്‍ ഈ സംഗതി എങ്ങനെയാണൊപ്പിക്കുക എന്ന് തലപുകഞ്ഞാലോചിച്ചു. അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വാര്‍ത്തയുടെ ആദ്യ പാരഗ്രാഫിലെ 'പുതിയ ഫോണില്‍ കക്കൂസ് ഒഴികെ എല്ലാമുണ്ട് എന്ന് ഇനി തമാശ പറയാന്‍ പറ്റിയെന്നു വരില്ല' എന്ന ഒന്നാം വാചകം വായിച്ചാല്‍ ഫോണിനുള്ളില്‍ തന്നെ കാര്യം സാധിക്കാന്‍ കഴിയുന്ന സംവിധാനം വരുന്നു എന്നല്ലേ തോന്നുക?.
പിന്നെയാണ് കക്കൂസിനകത്തെ ഉപകരണ നിയന്ത്രണ വസ്തുവായി സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുകയാണെന്ന് മനസ്സിലാവുന്നുള്ളൂ.

വാര്‍ത്തകള്‍ ഇങ്ങനെയൊക്കെ വികലമാക്കുന്നവന്മാരെരെയെങ്ങാനും കൈയില്‍ കിട്ടിയാലുണ്ടല്ലോ...! (ഹല്ല പിന്നെ..!) എഡിറ്റര്‍മാര്‍ എന്ന ഒരു വിഭാഗം വെറും നോക്കുകുത്തികളാവുന്ന ചില പത്രങ്ങള്‍!
മുമ്പ് ചന്ദ്രികയെ തിരുത്തിയപ്പോള്‍ പലരും പറഞ്ഞു :  ചന്ദ്രികയല്ലേ, അതിന് ആ നിലവാരമൊക്കെയേ ഉള്ളൂ. അങ്ങ്ട് കണ്ണടക്ക്വാന്ന്. ഇതിപ്പോ മുത്തശ്ശിപ്പത്രങ്ങള്‍ക്കും
പിഴച്ചാലോ... ? ഞമ്മളില്ലേ.... ഞമ്മളൊന്നും പറീണില്ല. പറഞ്ഞാ പറഞ്ഞൂന്നാവും...!

ഇ - ലോകം Epi: 8 (20.12.2012)

                                  ബ്ലോഗര്‍: അരീക്കോടന്‍

16.12.12

അജിത്തേട്ടന്‍


പുതിയ ബ്ലോഗര്‍മാര്‍ക്ക് ആവേശമാണ് ഇദ്ദേഹം.
എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട
അജിത്തേട്ടന്‍ . എന്ന് സ്വന്തം എന്ന ബ്ലോഗിലൂടെ
എഴുത്തു പങ്കുവെയ്ക്കുന്നു..

13.12.12

ഇ - ലോകം Epi: 7 (13.12.2012)

                                  ബ്ലോഗര്‍: പടന്നക്കാരന്‍

10.12.12

ചതി

മോണിറ്ററിലേക്കാഴ്ന്നിറങ്ങിയ
കണ്ണുകളെ പറിച്ചെടുക്കുമ്പോള്‍
പാതിയുറക്കത്തിലായ എന്നെ
മടിയില്‍ പിടിച്ചു കിടത്തുന്നത്
നീ... നീയായിരുന്നല്ലോ...
നിന്‍ വിരല്‍ത്തുമ്പുകളല്ലേ എന്റെ
ചിതറിക്കിടന്ന മുടിയിഴകളെ
മെല്ലെത്തഴുകിത്തലോടിയത്...
നിന്‍ സുന്ദരശബ്ദത്തിലൂടൊഴുകിയ
മധുര ഗാനങ്ങളായിരുന്നല്ലോ
ഉറക്കത്തിലെന്നെ ലയിപ്പിച്ചത് ...
ഉറക്കത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍
ഒരു മധുര  സ്വപ്‌നം  കാണുന്നയെന്നെ
നീ ... നീ കഴുത്തു ഞെരിച്ചുകൊന്നു...!

തേട്ടം

മഴയേ,
രജനിയെ തണുപ്പിക്കുന്ന  മഴയേ ...!
നീയെന്റെ സ്വപ്‌നങ്ങളില്‍
വശ്യമായ്  ചിരിക്കുന്നൂ...
ക്രൂരമായ് ഇരമ്പിവരുന്ന
കറുത്ത മേഘങ്ങളെ
വസന്തമാക്കി പൊഴിക്കുന്നൂ...
നനഞ്ഞ കരിയിലകള്‍
വീണുകിടക്കുന്ന ഈ
വിജനമാം വഴിത്താരയിലൂടെ
മെല്ലെ നടന്നു  ഞാന്‍  
വിഹായസ്സിലേക്ക് കണ്ണുനട്ട്
നിന്നെത്തേടുകയാണ്‌
നിന്നെത്തന്നെ....!


മഴത്തുള്ളിയുടെ സങ്കടം


                                                         ഞാന്‍ , തളിരിലത്തുമ്പില്‍
                                                         പറ്റിപ്പിടിച്ച ഒരു മഴത്തുള്ളി !
                                                         പിടിവിടാനാവുന്നില്ലെനിക്ക്
                                                         തളിരിലയോടത്രയും ഇഷ്ടം..
                                                         പക്ഷേ, ഒരു നേര്‍ത്ത കാറ്റുമതി
                                                         ചിതറിത്തെറിക്കാന്‍ ...!

                                  <<<<<<<<<<<<<<<<<< FB >>>>>>>>>>>>>>>>>>>>

7.12.12

ചന്ദ്രികേ, ക്ഷമിച്ചാലും...!


'പന മുറിക്കുന്നതിനിടെ ഓട്ടോക്ക് മുകളില്‍ വീണ് യുവാവ് മരിച്ചു'
ഇന്നു രാവിലെ പത്രമെടുത്ത്‌  മറിച്ചപ്പോള്‍ കണ്ണിലുടക്കിയ ഒരു ചരമവാര്‍ത്തയുടെ തലക്കെട്ട്.
മാന്യ വായനക്കാര്‍ക്ക് എന്തു മനസ്സിലായി...? പന മുറിക്കാന്‍ കയറിയ യുവാവ് ഓട്ടോയുടെ മുകളിലേക്ക് വീണുമരിച്ചു എന്നല്ലേ...? ഈ തലവാചകം കണ്ടപ്പോള്‍ എനിക്കും തോന്നിയത് അങ്ങനെത്തന്നെ. ബാക്കി വായിച്ചപ്പോഴോ. ആകെ കണ്‍ഫ്യൂഷന്‍ ..!


"..........ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശശിധരന്‍ ഓട്ടോയില്‍ കുട്ടികളുമായി ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. വഴിയില്‍ വെച്ച് മുറിക്കുന്ന പന ദിശമാറി ഓട്ടോറിക്ഷക്ക് മുകളില്‍ വീഴുകയായിരുന്നുവത്രേ."
 പ്രിയപ്പെട്ടവരേ, ഇപ്പോള്‍ എന്താണു മനസ്സിലായത്...?
ശശിധരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോക്കുമുകളിലാണ്‌ പനവീണത്. എന്നാല്‍ തലക്കെട്ടു വായിക്കുമ്പോഴോ...? പനമുറിക്കാന്‍ കയറിയ ശശിധരനാണ് ഓട്ടോക്കു മുകളില്‍ വീണതെന്നല്ലേ തോന്നുക..? ഒരാവര്‍ത്തികൂടി വായിച്ചു. അപ്പോള്‍ വീണ്ടുമെന്തൊക്കെയാ ചേരായ്ക പോലെ...!

'.........ഓട്ടോയില്‍ കുട്ടികളുമായി' എന്ന സ്ഥലത്തും എന്തോ ശരികേടില്ലേ..? 'കുട്ടികളുമായി ഓട്ടോയില്‍...... '  എന്നല്ലേ ശരിയായ രൂപം...?


 അല്‍പം താഴെയായി  'വഴിയില്‍ വെച്ച് മുറിക്കുന്ന പന' എന്നതിലെ 'വഴിയില്‍ വെച്ച്' ആവശ്യമുണ്ടായിരുന്നോ..? കോണ്‍വെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്നു പറഞ്ഞസ്ഥിതിക്ക് പിന്നെയുമൊരു 'വഴിയില്‍ വെച്ച്' എന്തിനിയാരുന്നു പത്രാധിപരേ...? വഴിയില്‍, കുറുകെ വെച്ചാണ് പനമുറിക്കുന്നതെന്നു തോന്നാനും ഇത് വഴിയൊരുക്കിയില്ലേ...?
എല്ലാം സഹിച്ചും ക്ഷമിച്ചും വായിച്ച് തീര്‍ക്കുമ്പോഴതാ മുതുകാടിന്റെ മാജിക്കിലെ പോലെ പന തെങ്ങായി രൂപാന്തരം പ്രാപിക്കുന്നു..



പത്രം ഏതെന്നു ചോദിച്ചാല്‍ പറയാനിത്തിരി വിഷമമുണ്ട്.  ഞാനേറെ സ്‌നേഹിക്കുന്ന പത്രമാണത്. ചന്ദ്രിക! കാരണം, ബാല്യകാലത്ത് അക്ഷരങ്ങള്‍ കൂട്ടിവായിച്ചു പഠിച്ചത് ഈ ചന്ദ്രികയില്‍ നിന്നാണെന്നത് കൊണ്ടുതന്നെ. ഒരുനേരത്തെ ആഹാരം മുടങ്ങിയാലും ചന്ദ്രികപത്രം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന  ചായക്കച്ചവടക്കാരനായ ഉപ്പയുടെ മകനാണ് ഞാന്‍ .  ഏറെ ഇഷ്ടപ്പെടുന്ന ഒരു പത്രത്തില്‍ ഇയ്യിടെയായി പലപ്പോഴും ഇങ്ങനെയുള്ള പിശകുകളും അക്ഷരത്തെറ്റുകളും കാണുമ്പോള്‍ പറയാതിരിക്കാനാവുന്നില്ല. അത് ഇവിടെ കുറിച്ചുവെന്നു മാത്രം.



പണ്ടൊരിക്കല്‍   'ബലാല്‍സംഗം'എന്ന വാക്ക് ചന്ദ്രികയില്‍ 'ബലാല്‍സംഘ'മായപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ പത്രാധിപരെ വിളിച്ചു കണക്കിനു കളിയാക്കിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നു രാവിലെ അതാണെനിക്ക് ഓര്‍മ വന്നത്.
അച്ചടിമാധ്യമരംഗത്ത് തിളക്കമാര്‍ന്ന വിജയം കൊയ്ത് അക്ഷരസ്‌നേഹികളുടെ അങ്കത്തട്ടായി പേരെടുത്ത ചന്ദ്രികയുടെ സേവനങ്ങള്‍ എക്കാലത്തും പ്രശംസാര്‍ഹമാണ്. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ള പ്രതിഭകള്‍ക്ക് അരങ്ങേറ്റം കുറിക്കാന്‍ തുറക്കപ്പെട്ട വാതായനങ്ങള്‍ ചന്ദ്രികയുടേതാണെന്ന് പറയുന്നതില്‍ അഭിമാനവുമുണ്ട്. പക്ഷേ...., (ഈ പക്ഷേയില്‍ എല്ലാം ഒതുക്കുന്നു...)
പ്രിയപ്പെട്ട ചന്ദ്രികേ, നിന്നെ തിരുത്താനുള്ള അറിവൊന്നുമില്ലെനിക്ക്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്തിത്തന്നാലും. മറുകുറിപ്പ് മാപ്പാക്കി പോസ്റ്റാന്‍ എനിക്ക് യാതൊരു മടിയുമില്ല. കാരണം, എന്റെ ബ്ലോഗ് വായനക്കാരോട് ഞാനൊരു മുന്‍കൂര്‍ജാമ്യം എടുത്തിട്ടുണ്ട്. എന്റെ ബ്ലോഗിന്റെ ഇടതുവശത്ത് അത് ഇമ്മിണിബല്യ അക്ഷരത്തിലെഴുതിച്ചേര്‍ത്തിട്ടു
മുണ്ട്. ഞമ്മള് ബെറുമൊരു ഏഴാം ക്ലാസേരന്‍ ...!

6.12.12

ഇ - ലോകം Epi: 6 (06.12.2012)


5.12.12

"ച്ച്‌ജ്ജും...!"

അയാള്‍ അച്ചടി ഭാഷയേ സംസാരിക്കൂ....
നല്ല ശുദ്ധമലയാളം... മലപ്പുറത്തെ സൈദാലിയോട്‌
ഒരിക്കല്‍ ദേഷ്യപ്പെടേണ്ടി വന്നു..... അയാള്‍ തുടങ്ങി.
"എട മരക്കഴുതേ.... തെണ്ടീ.... പരട്ടേ.....
നീയെനിക്ക്‌ പുല്ലാണെടാ... നീയെനിക്കു വെറും കീടമാണ്‌....
നീയെനിക്ക്‌ അണുവാണ്‌.. അണു..! "
 സൈദാലി അതിനു മറുപടി പറഞ്ഞു നിര്‍ത്തി...
"ച്ച്‌ജ്ജും...!"

(അതായത്‌ എനിക്ക്‌ നീയും അപ്പറഞ്ഞതൊക്കെത്തന്നെയാണെന്ന്‌ സാരം.....)
*ച്ച്‌, ഇച്ച്‌ = എനിക്ക്‌
*ജ്ജും, ഇജ്ജും = നീ
****************************************************
നാലു മലബാറുകാരും ഒരു കൊല്ലം
ജില്ലക്കാരനും ചായക്കടയില്‍ കയറി.
കൊല്ലക്കാരന്‍ പറഞ്ഞു:
എനിക്കൊരു ചായ...!
അപ്പോള്‍ മലബാറുകാര്‍ വരിവരിയായി പറഞ്ഞു:
" ച്ചും .....!"
" ച്ചും .....!"
" ച്ചും .....!"
" ച്ചും .....!"

*ച്ചും = എനിക്കും...
________________________________

നാമാവശേഷന്‍

                                                           എരിഞ്ഞടങ്ങാനുള്ള 
                                                           ആവേശത്തില്‍                                                                                                                      ജീവിതം ആളിക്കത്താന്‍
                                                           തുടങ്ങിയിരിക്കുന്നു
                                                           ഒരു നേര്‍ത്ത കാറ്റു മതി
                                                           മാലോകര്‍ പേരു മാറ്റി
                                                           മയ്യിത്തെന്നു വിളിക്കാന്‍ ..
                                                           വാതില്‍പ്പാളിക്ക് പുറകില്‍
                                                           അല്പം വെള്ളവുമായി
                                                           അന്ത്യ വസിയ്യത്തിനായി
                                                           കാക്കുന്ന ബന്ധുക്കള്‍..
                                                           ഒരു വശത്തു മറ്റൊരാള്‍ക്കൂട്ടം ...
                                                           അവര്‍ക്കു വേണ്ടത്
                                                           മൃതപ്രായന്റെ ആധാരവും
                                                           താക്കോല്‍ക്കൂട്ടവും....
                                                           എമ്പാടുമുണ്ടായിരുന്നു
                                                           എടുത്തുപറയാന്‍ ...
                                                           പേരായും പ്രശസ്തിയായും
                                                           ഇട്ടുമൂടാനുള്ള ധനമായും..
                                                           ഒടുവില്‍....
                                                           ഒരു കാല്‍ മറുകാലിനെയിട്ടുരച്ചു
                                                           കൈകള്‍ വശങ്ങളെയാക്രമിച്ചു
                                                           കണ്ണുകള്‍ മലക്കം മറിഞ്ഞു
                                                           ശ്വാസോച്ഛാസം ഉച്ചസ്ഥ പ്രാപിച്ചു
                                                           പിന്നെയൊരു ഞരക്കം
                                                           അതാ ജീവന്റെയൊടുക്കം
                                                           അന്യര്‍ക്കന്നേരം തിടുക്കം
                                                           മണ്ണിലേക്കിനിയൊരു മടക്കം...
                                                           വാപ്പാ ... മകന്‍ വിളിക്കില്ല
                                                           മോനേ .. ഉമ്മ വിളിക്കില്ല
                                                           നേതാവേ .. ജനം വിളിക്കില്ല
                                                           എല്ലാവര്‍ക്കും ഒരൊറ്റ പേര്
                                                           വിളിച്ചു സായൂജ്യമടയാം
                                                           മയ്യിത്ത്.... !

ഉസ്മാന്‍ മാഷ്‌


മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങളുടെ
ആദായവില്‍പന.
ബൂലോകത്തെ നിറസാന്നിധ്യം.
പ്രിയങ്കരനായ
ഉസ്മാന്‍ ഇരിങ്ങാട്ടിരി

4.12.12

അവള്‍

തുലാവര്‍ഷത്തിന്റെ മഴദിനങ്ങള്‍ക്കിടയില്‍
വല്ലപ്പോഴും പെയ്തിരുന്ന ഒറ്റമഴയാണവള്‍...
പിന്നെയവള്‍  പലപ്പോഴും പെയ്തു ...
ചെറുചാറലായ് എന്നെ പൊതിഞ്ഞു..
പേമാരിയായ് എന്നില്‍ പടര്‍ന്നു...
ഒടുവില്‍ പെയ്തുതീരുമ്പോള്‍
മനസ്സിന്നും മേനിക്കുമൊരു
മേടച്ചൂടിലെ ദാഹം പോലെ ...!

3.12.12

നോവ്‌

പൊടുന്നനെയാണ്
ശോഭിച്ചുനിന്നിരുന്ന
നിലാവസ്തമിച്ചത്...
അന്ധകാരമാണിനി,
ഘനാന്ധകാരം ...!
ഇരുട്ടും നിലാവും
പിരിയുന്നേടത്ത്
സ്‌നേഹത്തിനു
വല്ലാത്ത നോവ്...!

2.12.12

സദാചാരം

അപരനു നേരെ പല്ലിളിച്ചു
സദാചാരം ചൊല്ലി ...
സ്റ്റേജില്‍ ഘോരഘോരം
പ്രസംഗിച്ചതും സദാചാരം
പേജില്‍ നിരന്തരം
കുറിച്ചതും സദാചാരം
സ്വന്തം കാര്യമെത്തിയപ്പോള്‍
സദാചാരം തലകുത്തി നിന്നു ...

റോസിലി ജോയ്‌


റോസാപ്പൂക്കള്‍ വിടരുന്ന
പൂന്തോട്ടത്തിന്റെ ഉടമസ്ഥ
ശ്രീമതി. റോസിലി ജോയ്‌

1.12.12

'എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? '

ഒരു പെണ്‍മണി രാവിലെത്തന്നെ ഒരു മുഖപുസ്തക ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു:
'ഹെല്‍പ് മീ .. ഹെല്‍പ് മീ .! എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? '
എല്ലാ ആണ്‍മണികളും അതിനു കമന്റോടു കമെന്റ്.....

മാംസഭുക്കാണെന്നു ചിലര്‍
അല്ല സസ്യഭുക്കാണെന്ന് മറ്റു ചിലര്‍..
രണ്ടുമല്ല, മിശ്രഭുക്കാണെന്ന് ഒരു കാരണവര്‍ ..
ഇതൊന്നുമല്ല ഫേസ്ബുക്കാണെന്ന് ഒരു പയ്യന്റെ തമാശ..
ഏയ്.. എന്തായാലും ഫേസ്ബുക്കല്ലെന്ന് ഒരുത്തന്‍ ..!
മറ്റൊരാള്‍ വിക്കിപീഡിയയില്‍ തപ്പി, എലി എന്തു ഭുക്കാണെന്ന് അറിയാനുള്ള ലിങ്കാണ് ഇട്ടത്...
സസ്യഭുക്കെന്നു പറഞ്ഞവനോട് എലി മീന്‍ തിന്നാറുണ്ടെന്ന് പെണ്‍കുട്ടി..
മാംസഭുക്കെന്നു പറഞ്ഞവനോട് എലി നെല്ല് തിന്നാറുണ്ടെന്നും അവള്‍ ..
കമെന്റുകളങ്ങനെ നിറയുകയാണ് ...
കമെന്റുകളുടെ എണ്ണം കൂടിക്കൂടി വന്നു...
ലൈക്കുകളേറിയേറി വന്നു...
കമെന്റുകള്‍ കൂമ്പാരമാവുമ്പോള്‍ ഒരാള്‍ വന്നിട്ടിങ്ങനെ ചോദിച്ചു:
അല്ല, എന്താണിപ്പോ ഇങ്ങനെയൊരു സംശയം...?
ഉടനെ വന്നു അവളുടെ കമെന്റ്...
"എന്നെ എലി പിടിച്ചു തിന്നുമെന്ന് എന്റെ കെട്ട്യോന്‍ പറയുന്നു.
തിന്നുമോന്നു നോക്കാനാ ..! "
ശേഷം നാവുനീട്ടിപ്പിടിച്ച ഈ ഐക്കണും...!