1.12.12

'എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? '

ഒരു പെണ്‍മണി രാവിലെത്തന്നെ ഒരു മുഖപുസ്തക ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു:
'ഹെല്‍പ് മീ .. ഹെല്‍പ് മീ .! എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? '
എല്ലാ ആണ്‍മണികളും അതിനു കമന്റോടു കമെന്റ്.....

മാംസഭുക്കാണെന്നു ചിലര്‍
അല്ല സസ്യഭുക്കാണെന്ന് മറ്റു ചിലര്‍..
രണ്ടുമല്ല, മിശ്രഭുക്കാണെന്ന് ഒരു കാരണവര്‍ ..
ഇതൊന്നുമല്ല ഫേസ്ബുക്കാണെന്ന് ഒരു പയ്യന്റെ തമാശ..
ഏയ്.. എന്തായാലും ഫേസ്ബുക്കല്ലെന്ന് ഒരുത്തന്‍ ..!
മറ്റൊരാള്‍ വിക്കിപീഡിയയില്‍ തപ്പി, എലി എന്തു ഭുക്കാണെന്ന് അറിയാനുള്ള ലിങ്കാണ് ഇട്ടത്...
സസ്യഭുക്കെന്നു പറഞ്ഞവനോട് എലി മീന്‍ തിന്നാറുണ്ടെന്ന് പെണ്‍കുട്ടി..
മാംസഭുക്കെന്നു പറഞ്ഞവനോട് എലി നെല്ല് തിന്നാറുണ്ടെന്നും അവള്‍ ..
കമെന്റുകളങ്ങനെ നിറയുകയാണ് ...
കമെന്റുകളുടെ എണ്ണം കൂടിക്കൂടി വന്നു...
ലൈക്കുകളേറിയേറി വന്നു...
കമെന്റുകള്‍ കൂമ്പാരമാവുമ്പോള്‍ ഒരാള്‍ വന്നിട്ടിങ്ങനെ ചോദിച്ചു:
അല്ല, എന്താണിപ്പോ ഇങ്ങനെയൊരു സംശയം...?
ഉടനെ വന്നു അവളുടെ കമെന്റ്...
"എന്നെ എലി പിടിച്ചു തിന്നുമെന്ന് എന്റെ കെട്ട്യോന്‍ പറയുന്നു.
തിന്നുമോന്നു നോക്കാനാ ..! "
ശേഷം നാവുനീട്ടിപ്പിടിച്ച ഈ ഐക്കണും...!

63 comments:

 1. നാവു നീട്ടിപ്പിടിച്ച അക്കന്‍ ..eeeeeeee

  :P :P :P

  ReplyDelete
 2. നിങ്ങള്‍ എലിയാണോ അലിയാണോ പുലിയാണോ

  ReplyDelete
 3. ഹ്ഹ്ഹ് ...ആരാ പറഞ്ഞത് പെണ്‍ബുദ്ധി പിന്‍ ബുദ്ധിയെന്നു ....ഇത്രേം പേരെ നിമിഷങ്ങള്‍ കൊണ്ട് അവള്‍ വിഡ്ഢിയാക്കിലെ?

  ReplyDelete
  Replies
  1. മുന്‍ ബുദ്ധി തന്നെ..! :D

   Delete
 4. രാവിലെ തന്നെ ഇങ്ങളെയും സുയ്പ്പാക്കി അല്ലെ...?

  ReplyDelete
  Replies
  1. ഞമ്മളാ ബയിക്ക് പോയില്ല മനേ...

   Delete
 5. വല്ലവനു പുല്ലും ആയുധം ..റിയാസ്‌ ഭായ് അത് തെളിയിച്ചു..

  ReplyDelete
 6. Replies
  1. പാവം കമെന്റുകളും ..

   Delete
 7. ഹ ഹ ഹാ , റിയാസ്ക്ക കലക്കി

  ReplyDelete
 8. ഹിഹിഹിഹി കാലത്തിന്റെ വിരുതുകളെ..

  ReplyDelete
  Replies
  1. വിരുതുകളുടെ ഓരോ പോക്കേയ് ..!

   Delete
 9. എലിക്ക് ചർച്ചീം ആയുധം.
  നല്ല സംഭവം ട്ടോ റിയാസിക്കാ.
  ആശംസകൾ.

  ReplyDelete
  Replies
  1. അലിക്കല്ലേ.... :)
   നന്ദി മനൂ..

   Delete
 10. മാംസഭുക്കെന്നു പറഞ്ഞവനോട് എലി നെല്ല് തിന്നാറുണ്ടെന്നും അവള്‍ ..
  ഇത് മാത്രം ലവള്‍ പറഞ്ഞില്ല ..ഒറപ്പാ ..ഹി ഹി ...സംഗതി കിടു ...നന്ദി ..ആശംസയും

  ReplyDelete
  Replies
  1. പൊടിപ്പും തൊങ്ങലുമൊന്നുമില്ല... വെറുമൊരു പൊടി മാത്രല്ലേ ഞാന്‍ ചേര്‍ത്തുള്ളൂ .. :) നന്ദി..! പെര്ത്ത് നന്ദി ..

   Delete
 11. ഞാനും ലൈക്കി! ഞാനും കമന്റി! അപ്പോള്‍ ഇതു എന്നെ കൂടി കൂട്ടിയാണലൊ എഴുതിയിരിക്കുന്നതു! നന്ദി റിയാസ്ക്ക നന്ദി! പേരും വെയ്ക്കാത്ത്തിനു സ്പെഷ്യല്‍ നന്ദി! (നാക്കു നീട്ടി പിടിച്ച മോന്ത)

  (ഈ ബ്ളോഗിന്റെ അവസാനം കുറച്ച് എലി വിഷം ഉണക്ക മീനില്‍ ആക്കി വെയ്ക്കാമയിരുന്നു- കമ്ന്റിയവര്ക്കും ലൈകിയവര്ക്കുമ്, നാക്കു നീട്ടി പിടിച്ച വേറൊരു മോന്ത! )

  ReplyDelete
 12. തീരുമാനമായോ/

  ReplyDelete
  Replies
  1. ഇല്ല ബല്ലതും പറയിന്‍ മന്‍സാ ... :D

   Delete
  2. ഈ വിഷയത്തിൽ സംഗീത് വകയും പോസ്റ്റുണ്ടല്ലോ? :0

   Delete
  3. ബെര്‍തെ.. പോസ്റ്റാന്‍ ഒരു രസം.. :D

   Delete
 13. നിങ്ങള്‍ അലി അല്ലെ മാംസ ബുക്ക്‌ ....ഹമ്മ

  ReplyDelete
  Replies
  1. ഞമ്മള് ഇ-ബുക്കാ ... :D

   Delete
 14. അത് 'കലക്കി'....!!

  ReplyDelete
  Replies
  1. ഹലാക്കിലാക്കി ... :D

   Delete
 15. റിയാസ് റ്റി.എലി

  ReplyDelete
 16. ഹഹ...! ഇങ്ങക്ക് ദേഷ്യം ബന്നൂല്ലേ.. നിക്ക് തൃപ്തിയായി .. :D

  ReplyDelete
 17. എലി ഒരു ഫേസ്ബുക്ക് ആണ് എന്ന് തമാശിച്ച പയ്യന്‍ ... അതാരാണ്? അതാരാണ് ? അതാരാണ്?

  ReplyDelete
  Replies
  1. ഹഹഹഹ....!
   അതെന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്താണ്.
   പേരു പറയണോ സംഗീതേ .. ? :p

   Delete
 18. ഇവള്‍ സത്യത്തില്‍ എലിയല്ല പെരിച്ചാഴിയാ മുയുത്ത പെരിച്ചാഴി ,.,.,.മുയുത്ത നാക്കുള്ള.,.,.ഹിഹി

  ReplyDelete
 19. ഹ ഹാ അത് കലക്കി.
  സത്യത്തില്‍ ഈ 'അലി' എന്ത് ബുക്കാ?

  ReplyDelete
 20. ഹ ഹ ഓരോ പോസ്റ്റ്‌ വരുന്ന വഴിയേ....

  ReplyDelete
 21. ഞങ്ങളുടെ ദൈവമായ ഡിങ്കന്നെ അവഹേളിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമല്ലേ ഈ പോസ്റ്റ്?

  ReplyDelete
 22. പുപ്പുലി ......

  ReplyDelete
 23. അല്ല എലിക്ക് എന്ത് പറ്റീന്നാ പറഞ്ഞേ...... ങേ...? :)

  ReplyDelete
 24. ഈ നാക്ക് നീട്ടി പിടിച്ച ഐക്കണ്‍ എങ്ങിനെയാ ഉണ്ടാക്കേണ്ടത്? :P

  ReplyDelete
 25. റിയാസ്ക്കാ....ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങി :P

  http://sangeethvinayakan.blogspot.com/2012/12/blog-post_2.html

  ReplyDelete
  Replies
  1. കണ്ടു.. ആ സംഗീതിനെ ഞാനിന്നു കൊല്ലും. അവനെന്നെ പാണനാക്കി... :)ഹഹഹ..

   Delete
  2. ഹ ഹ ഹ ഹ ഹ ഹാ... :D

   Delete
 26. നമ്മളൊക്കെ എന്തുമാത്രം സ്റ്റാറ്റസിടുന്നു. എന്നിട്ടു കിട്ടാത്ത ലൈക്കിനും കമന്റിനും വേണ്ടി കാത്തുകിടക്കുന്നു. പെൺമണികളുടെ സ്റ്റാറ്റസിലേക്ക് ഇരമ്പിവരുന്ന ലൈക്കുകളും കമന്റുകളും കണ്ട് കൊതിക്കുന്നു...

  ReplyDelete
 27. റിയാസ്കാ , ഇങ്ങള് കാണാതെ കമെന്‍റ് ഇടാന്‍ വല്ല കോഡും ഉണ്ടോ (നാക്ക് നീട്ടിയുള്ള മോന്ത )
  :)

  ReplyDelete
 28. ഇയാള്‍ക്ക് മുയുത്ത എഹനകെടാപ്പാ അല്ലാ പിന്നെ ....രാവിലെ വന്നു തോര്ന്നോപ്പം ദെ കേടാക്കാന് നാക്ക് നീട്ടീ ഈ

  ReplyDelete
 29. ആ പെണ്മണിയുടെ കെട്ടിയോന് പറഞ്ഞല്ലോ എലിക്കു മാക്രി ഇറച്ചി ജീവനാണ് എന്ന് ....

  ReplyDelete
 30. ഹിഹി എനിക്കു വയ്യ...ഒരു എലി....എലിയുടെ ഒക്കെ ഒരു യോഗം....

  ReplyDelete
 31. ഹിഹി എനിക്കു വയ്യ...ഒരു എലി....എലിയുടെ ഒക്കെ ഒരു യോഗം....

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. നാക്കുനീട്ടി ഒരു ചിരി........:)

  ReplyDelete