ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രമെന്ന് പലരും പറയാറുള്ള/അവകാശപ്പെടാറുള്ള മാതൃഭൂമിയിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ...?
ഞാന്‍ ഈ വാര്‍ത്ത കാണിച്ചുകൊടുത്തപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചതാണിത്. ഒന്നു നോക്കണം കൂട്ടരേ, എന്താണ് ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? ആദ്യ വാചകം വായിച്ച് പൂര്‍ത്തിയായപ്പോള്‍ ഈ സംഗതി എങ്ങനെയാണൊപ്പിക്കുക എന്ന് തലപുകഞ്ഞാലോചിച്ചു. അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വാര്‍ത്തയുടെ ആദ്യ പാരഗ്രാഫിലെ 'പുതിയ ഫോണില്‍ കക്കൂസ് ഒഴികെ എല്ലാമുണ്ട് എന്ന് ഇനി തമാശ പറയാന്‍ പറ്റിയെന്നു വരില്ല' എന്ന ഒന്നാം വാചകം വായിച്ചാല്‍ ഫോണിനുള്ളില്‍ തന്നെ കാര്യം സാധിക്കാന്‍ കഴിയുന്ന സംവിധാനം വരുന്നു എന്നല്ലേ തോന്നുക?.
പിന്നെയാണ് കക്കൂസിനകത്തെ ഉപകരണ നിയന്ത്രണ വസ്തുവായി സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുകയാണെന്ന് മനസ്സിലാവുന്നുള്ളൂ.
വാര്‍ത്തകള്‍ ഇങ്ങനെയൊക്കെ വികലമാക്കുന്നവന്മാരെരെയെങ്ങാനും കൈയില്‍ കിട്ടിയാലുണ്ടല്ലോ...! (ഹല്ല പിന്നെ..!) എഡിറ്റര്‍മാര്‍ എന്ന ഒരു വിഭാഗം വെറും നോക്കുകുത്തികളാവുന്ന ചില പത്രങ്ങള്‍!
മുമ്പ് ചന്ദ്രികയെ തിരുത്തിയപ്പോള്‍ പലരും പറഞ്ഞു : ചന്ദ്രികയല്ലേ, അതിന് ആ നിലവാരമൊക്കെയേ ഉള്ളൂ. അങ്ങ്ട് കണ്ണടക്ക്വാന്ന്. ഇതിപ്പോ മുത്തശ്ശിപ്പത്രങ്ങള്‍ക്കും
പിഴച്ചാലോ... ? ഞമ്മളില്ലേ.... ഞമ്മളൊന്നും പറീണില്ല. പറഞ്ഞാ പറഞ്ഞൂന്നാവും...!
:)
ReplyDelete:)
Deleteകക്കൂസിലേക്കും ഉപയോഗിക്കാവുന്ന സ്മാർട്ട് ഫോൺ.. അഥവാ കക്കൂസായും ഉപയോഗിക്കാവുന്ന സ്മാർട്ട് ഫോൺ... അത് അവനവന്റെ ഉപയോഗം പോലിരിക്കും... മാതൃഭൂമിക്കും ഇത്തവണ അതാ സംഭവിച്ചത്.. ഹി ഹി ഹി
ReplyDeleteസംഭവിക്കുന്നു അങ്ങനെ പലതും... :)
Delete:) sangathi kollallo.... vikalamaakkunna itharam vaarthakale niyantrana vidheyamaakkenda samayam athikramichiriykkunnu.....
ReplyDeleteAthe... "Athikramichirikkunnu..."
Deleteബല്ല്യേ ബല്ല്യോര്‍ക്കൊക്കെ എന്തുമാവാലൊ വരയാ..
ReplyDeleteഉം... അമ്മായിയമ്മയ്ക്കു അടുപ്പിലാവാമെന്നല്ലേ ഇലഞ്ഞീ...
Deleteഇങ്ങളു ഇങ്ങനെ വരീം വരയും പെറുക്കി ഇരുന്നോ ട്ടാ .....
ReplyDeleteഞമ്മക്ക് എന്തെങ്കിലും ഒരു പണി വേണ്ടേ... ! :)
Deleteഇതൊക്കെ പന വീണ പോലത്തെ തെറ്റായി കൂട്ടാന്‍ പറ്റുമോന്നറിയില്ല. ബട്ട് ഇതിലെ തലവാചകം മെച്ചപ്പെടുത്താമായിരുന്നവെന്ന് തോന്നുന്നു.
ReplyDeleteഉം... എന്റെ വീക്ഷണകോണകത്തിന്റെ ഛെ! കോണിന്റെ കുഴപ്പമാവാം മുബാറക് ജീ...
Deleteമൂന്നു ദിവസം മുമ്പ് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത " ഡെല്‍ഹിയില്‍ വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്തു " എന്ന്‍ . ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രമെന്ന് പറയുന്ന ഇവര്‍ക്കൊന്നും മലയാളം അറിയില്ലേ എന്നൊരു സംശയം ഉണ്ട് എനിക്ക് ...,,,
ReplyDelete:):D
Deleteആശാൻ പെഴച്ചാൽ ഏത്തമില്ല...
ReplyDeleteഉം. അതെയതേ..!
Deleteവാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ വേണ്ടി ഇങ്ങിനെ ചില പൊടികൈക്കള്‍ സാധാരണ എല്ലാ പത്രങ്ങളും പ്രയോഗിക്കാറുണ്ട് ..ഇതും അത്തരത്തില്‍ ഉള്ള ഒരു വാചകം ആയിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ ..
ReplyDeleteഅതിനു വേറെ എന്തൊക്കെ മാര്‍ഗമുണ്ടായിരുന്നു ഫൈസല്‍ജീ...
Deleteaah ...too smart...
ReplyDeleteസുപ്രഭാതം...!
aaah... thanks...
Deleteശുഭരാത്രി
പുതിയ പത്രത്തില്‍ കക്കൂസ് ഒഴികെ എല്ലാമുണ്ട് എന്ന് ഇനി തമാശ പറയാന്‍ പറ്റിയെന്നു വരില്ല...
ReplyDeleteഹഹഹ..!
Deleteഏതായാലും ഒരു ഫോണില്‍ കക്കൂസ് ഉണ്ടാവും എന്ന് വിചാരിക്കുന്നത് തന്നെ വിഡ്ഢിത്തം..... അപ്ലിക്കേഷന്‍ എന്ന് തന്നെയാവും ഉദ്ദേശിച്ചതും.... അത് വളരെ കൃത്യമായി അതിനു ചുവടെ പറഞ്ഞിട്ടുമുണ്ട്. പ്രസ്തുത വാര്‍ത്ത തുടര്‍ന്ന് വായിക്കുന്നതിനു വേണ്ടിയുള്ള ഒരു വളച്ചൊടിക്കല്‍ അല്ലാണ്ടെന്താ ഇതില്‍ ???/
ReplyDeleteവളച്ചൊടിക്കലിനപ്പുറം വൈകല്യമുണ്ടെന്ന് നൂറുവട്ടം ഉറപ്പാണ്.
Deleteഅല്ലെങ്കിലും ഈ വളച്ചൊടിഞ്ഞാല്‍ പിന്നെ അതിനെ വൈകല്യമെന്നല്ലാതെയെന്താ ചാന്നാര്‍ജീ വിളിയ്ക്കുക..?
ഹല്ലപിന്നെ..
ReplyDeleteഉം.. തന്നെ തന്നെ..!
Deleteപത്രവാര്‍ത്ത(?)യെപ്പറ്റി ഒന്നും പറയുന്നില്ല....ഏതായാലും നമ്മള്‍ വല്ലാതെ 'പുരോഗമി'ക്കുന്നുണ്ട്!!
ReplyDeleteഅതേ, നമ്മുടെ നാടും പുരോ 'ഗമിക്കുന്നുണ്ട്..!' :)
Deleteഈ മാതൃഭൂമിയുടെ ഓരോ കാര്യങ്ങള്‍ ..കേരളം പുരോഗമിക്കട്ടെ ഒത്തിരിസ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി
ReplyDeleteകുഞ്ഞുമയില്‍പ്പീലീ....
Deleteവായിക്കാന്‍ ഒര് ഇതൊക്കെ വരുത്തണ്ടേ?
ReplyDeleteഹഹ.. മാണം മാണം... !
Deleteസോഫ്റ്റ് സ്റ്റോറികളിലേക്കു വായനക്കാരന്റെ ശ്രദ്ധ എളുപ്പം കൊണ്ടുവരാനുള്ള ശ്രമമാണ് ഇൻഡ്രോയിൽ കാണുന്നത്. എന്നാൽ തല വാചകത്തിൽ ഗുരുതരമായ പിശകുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാണ് ഈ വിഷയം ഇവിടെ ചർച്ചയ്ക്കു വന്നതും.
ReplyDelete'കക്കൂസ് സ്മാർട്ടാക്കാനും ഫോൺ' എന്നോമറ്റോ തലവാചകം മാറ്റിയാൽ അപാകം പരിഹരിക്കപ്പെടുമായിരുന്നു.
നന്ദി..! ഇങ്ങനെയെങ്കിലും വന്നല്ലോ ഇവിടെ...!
Deleteingalu aareyum vidan udheshamilla le?
ReplyDeleteപരസ്പരം തെറ്റുകള്‍ പറഞ്ഞും തിരുത്തിയും മുന്നേറുക... ആര്‍ക്കും പറ്റും തെറ്റും കുറ്റവും. നമ്മുടെ മലയാളം... മധുരം മലയാളം... !
Deleteകക്കൂസില്‍ പോകാന്‍ സഹായിക്കുന്ന ഫോണ്‍
ReplyDeleteമലബന്ധമുള്ളോര്‍ക്കൊക്കെ എന്തൊരു സന്തോഷായിക്കാണും
എന്റെ മാതൃഭൂമീ....നിന്റെ എഡിറ്റര്മാര്..!!
ഹഹ... അജിത്തേട്ടാ...!
Deleteകൊന്നു കൊലവിളിച്ചിട്ട് ഞാനൊന്നും പറഞ്ഞില്ലാന്ന്, കൊള്ളാം,,,
ReplyDeleteഹ..! ചുമ്മാ.. ;)
Deleteകക്കൂസില്‍ പോകാന്‍ ഫോണില്‍ തന്നെ സൗകര്യം ഉണ്ടെന്നാണ് ഞാനും കരുതിയത്. :,:)
ReplyDeleteവെറുതെ ആശിച്ചു അല്ലേ അക്ബര്‍ ജീ.. :)
Deleteഇത്നെതിരെയും പ്രതികരിക്കാന്‍ ആളുന്ടെന്നതില്‍ ഒരു ആശ്വാസം. യെവര്ടെ വിനോദം എന്നൊക്കെ പറയുന്ന പേജുകള്‍ നോക്കിയാല്‍ റിയാസ്ക്കാക്ക് പോസ്റ്റ് ഇടാനേ നേരം കാണൂ. ചായയില്‍ ഉപ്പാണോ മുളകാണോ നടി ഇടുന്നത് ? നടന്റെ അണ്ടര്‍വെയറിന്റെ ബ്രാന്‍ഡ് ഏത് തുടങ്ങിയ പ്രസക്തമായ പല വിഷയങ്ങളും കൈകാര്യം ചെയ്തു കാണാം. കൊള്ളാം. ആശംസകള്‍.. ,.
ReplyDeleteങേ...ഇങ്ങേരെകൊണ്ട് തോറ്റൂ ...
ReplyDeleteഒന്ന് പിഴപ്പിച്ചു ജീവിക്കാനും സമ്മതിക്കൂലാന്ന് വെച്ചാ എന്താപ്പോ ചെയ്യാ ..ഹും !
ആശംസകള്‍
അസ്രുസ്