10.12.12

ചതി

മോണിറ്ററിലേക്കാഴ്ന്നിറങ്ങിയ
കണ്ണുകളെ പറിച്ചെടുക്കുമ്പോള്‍
പാതിയുറക്കത്തിലായ എന്നെ
മടിയില്‍ പിടിച്ചു കിടത്തുന്നത്
നീ... നീയായിരുന്നല്ലോ...
നിന്‍ വിരല്‍ത്തുമ്പുകളല്ലേ എന്റെ
ചിതറിക്കിടന്ന മുടിയിഴകളെ
മെല്ലെത്തഴുകിത്തലോടിയത്...
നിന്‍ സുന്ദരശബ്ദത്തിലൂടൊഴുകിയ
മധുര ഗാനങ്ങളായിരുന്നല്ലോ
ഉറക്കത്തിലെന്നെ ലയിപ്പിച്ചത് ...
ഉറക്കത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍
ഒരു മധുര  സ്വപ്‌നം  കാണുന്നയെന്നെ
നീ ... നീ കഴുത്തു ഞെരിച്ചുകൊന്നു...!

12 comments:

 1. ഒരു നോസ്റ്റാലജിക് ഫീല്‍ ചെയ്യുന്നു ഒരു നൊമ്പരവും .,.,.മനസ്സില്‍ അറിയാതെ തറച്ച ഒരു മുറിവിന്‍റെ വിങ്ങലും ,.,എനിക്കിഷ്ടമായി ഒരുപാട് ,.,.ആശംസകള്‍

  ReplyDelete
 2. ഇങ്ങനെ സ്വപ്നം കണ്ടാൽ പിന്നെ കഴുത്ത് ഞെരിയ്ക്കാതെ പിന്നെ......?

  ReplyDelete
 3. മോണിറ്ററില്‍ ആഴ്ന്നിറങ്ങി ജീവിതം തളക്കാതെ......

  ReplyDelete
 4. വായന അടയാളപ്പെടുത്തുന്നു.

  ReplyDelete
 5. കൊള്ളാല്ലോ

  ReplyDelete
 6. നന്നായി എഴുതി........ ഭാവുകങ്ങള്‍ .........

  ReplyDelete
 7. സീസറിനൊള്ളത് സീസറിനു ഫേസ്ബുക്കിനുള്ളത് ഫേസ്ബുക്കിനു... അല്ലേൽ അങ്ങനെ ഒക്കെ സംഭവിക്കും...

  ReplyDelete
 8. കഴുത്തു ഞെരിക്കാതെ പിന്നെന്തു ചെയ്യും. എപ്പോഴും മോണിട്ടറിന്റെ മുന്നിലിരിപ്പല്ലേ

  ReplyDelete
 9. ഇതിലും വലിയ ചതിയെന്ത്?

  ReplyDelete
 10. കൊടും ചതി

  ReplyDelete
 11. മോചനമില്ലാത്ത മോണിറ്റര്‍ ജീവിതം !
  ആശംസകളോടെ
  അസ്രുസ്

  ReplyDelete