5.7.12

കേരളീയ നന്മയുടെ അടയാളപ്പെടുത്തല്‍..


റിയാസ്‌ ടി. അലി

വായ
ക്കാര്‍ മറന്നുകാണില്ല, രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്‌ കാളികാവിലാണ്‌ സംഭവം നടന്നത്‌. ചില തട്ടിപ്പുകേസുകളില്‍പെട്ട മുജീബ്‌ റഹ്‌മാന്‍ എന്ന വ്യക്തിയെ അറസ്റ്റ്‌ ചെയ്യാനെത്തിയ എസ്‌.ഐ വിജയകൃഷ്‌ണനെ പ്രതി വെടിവെച്ചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്‌. ഭാര്യയും പത്തു വയസ്സായ ദില്‍ഷാദ്‌ എന്ന മകനും നാലുവയസ്സുകാരി മുഹ്‌സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ കുബുദ്ധി കൃത്യനിര്‍വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്‍ കലാശിച്ചു. നിഷ്‌കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച്‌ ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്‍ കാടുകളിലേക്ക്‌ ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ്‌ സന്നാഹം തെരച്ചില്‍ ആരംഭിച്ചു. പശ്ചിമഘട്ട താഴ്വരകള്‍ അരിച്ചു പെറുക്കുന്ന പോലീസിനു മുന്നില്‍ ശ്വാസമടക്കിപ്പിടിച്ചു ഒരു കുറ്റിക്കാട്ടില്‍ രണ്ടു പിഞ്ചുങ്ങളെ ചേര്‍ത്തുപിടിച്ചൊരു മാതാവും പ്രതിയായ പിതാവും ഒളിച്ചു നിന്നു. തൊണ്ടപോലും അനക്കാന്‍ സാധിക്കാത്ത മക്കള്‍. പോലീസ്‌ മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത്‌ മക്കള്‍ ഭീതിയോടെ കാണുന്നുണ്ട്‌. പോലീസിന്റെ കണ്ണില്‍ പെടാതെ ഒരു ഒരു രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്‍ നിറച്ച്‌ ഉമ്മയും ഉപ്പയും ആ മക്കള്‍ക്കു നല്‍കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്‌. കാട്ടില്‍ നിന്നെന്തു കിട്ടാനാ..! വിശന്നും ക്ഷീണിച്ചും തളര്‍ന്ന മക്കളോടു ആ ഉമ്മയും ഉപ്പയും "ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു പൊയ്‌ക്കോളൂ. മൂത്താപ്പ നോക്കുമെന്നും" പറഞ്ഞ്‌ വീട്ടിലേക്കയക്കുന്നു. ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു പോകുന്ന മക്കള്‍.... നടന്നു നീങ്ങുമ്പോള്‍ പുറകില്‍ വെടിയൊച്ച. പ്രിയമാതാവു വെടിയേറ്റു വീഴുന്നു. ഉടന്‍ തന്നെ രണ്ടാമത്തെ വെടിശബ്ദവും. സ്വയമുതിര്‍ത്ത വെടിയില്‍ ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന  രംഗം കണ്ടു പകച്ചു കൊണ്ട്‌ മക്കള്‍ വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്‌.ഐ വിജയകൃഷണന്റെ വീട്ടില്‍ ദുഃഖാര്‍ത്തരായ അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്‍ വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്‍ കണ്ണീരുമായി അവര്‍ അവര്‍ ഇഴുകിച്ചേര്‍ന്നു. വണ്ടൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ നൂറുക്കണക്കിനാളുകള്‍ മനുഷ്യസ്‌നേഹിയായ ആ നിയമപാലകന്റെ മൃതദേഹം കാണാന്‍ കോരിച്ചൊരിയുന്ന പേമാരിയെ വകവെക്കാതെ ഒത്തുകൂടി. തിമര്‍ത്തുപെയ്യുന്ന മഴയത്ത്‌ ജയകൃഷണന്റെ മൃതദേഹം വഹിച്ച്‌ സ്വഗൃഹത്തിലെത്തിയ ആംബുലന്‍സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില്‍ ആ നല്ല മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്‌ത്തി ഓര്‍മയായി...
**************************************
ദില്‍ഷാദും മുഹ്‌സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ മൈതാനത്ത്‌ വിരലില്‍ നിന്നൂര്‍ന്നു പോയ ഇളംവിരലുകള്‍....
ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കരുവാരക്കുണ്ട്‌ ദാറുന്നജാത്ത്‌ ഓര്‍ഫനേജ്‌ കുട്ടികളെ ഏറ്റെടുത്തു. പഠനവും ഭക്ഷണവും വസ്‌ത്രവും നജാത്‌ കമ്മിറ്റി വഹിക്കാമെന്നേറ്റു. ബാല്യത്തിന്റെ രണ്ടു വേദനകള്‍ നജാതിലേക്ക്‌ യാത്രയായി. പഠന മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്‍ കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്‌കൂളടച്ചു. അനാഥരും അഗതികളുമായ അനേകം മക്കള്‍ വീട്ടിലേക്ക്‌ പോവുകയാണ്‌.
ദില്‍ഷാദിനും മുഹ്‌സിനക്കും പോകാന്‍ സ്വന്തമായി ഒരു വീടില്ല.
കാടിനരികില്‍ ടാര്‍പോളിന്‍ കൊണ്ടു വലിച്ചുകെട്ടിയ ഒരു ഷെഡ്‌ മാത്രം.
അവിടെയാണെങ്കില്‍ ഓര്‍ക്കാനാവാത്ത ഒരുതരം ഭീതി തളംകെട്ടി നില്‍ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്‍ തോന്നിയ ആശയം സഹാധ്യാപകരോടും മറ്റു വിദ്യാര്‍ത്ഥികളോടും പങ്കുവെച്ചു. നാമെല്ലാവരും ഇന്നു മുതല്‍ ദിവസവും ഒരു ചെറിയ സംഖ്യ, നമ്മളാല്‍ കഴിയുന്ന ഒരു തുക മുഹ്‌സിനക്കും ദിലുവിനും വേണ്ടി ഒരു പെട്ടിയില്‍, അല്ലെങ്കില്‍ ഒരു കാശുകുടുക്ക വാങ്ങി അതില്‍ നിക്ഷേപിക്കുന്നു. ആര്‍ക്കാണ്‌ കൂടുതലുള്ളതെന്നറിയാമല്ലോ... ഒരു വര്‍ഷം കഴിഞ്ഞ്‌ അതു പൊട്ടിച്ചു കിട്ടുന്ന സംഖ്യ സ്വരൂപിച്ച്‌ നമുക്ക്‌ ദില്‍ഷാദിനും മുഹിസിനക്കും ഒരു വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട വിദ്യാര്‍ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്‍" ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5 രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ കുടുക്കയിലിട്ടു...
പുത്തനുടുപ്പു വാങ്ങുമ്പോഴും പഠനോപകരണങ്ങള്‍ വാങ്ങുമ്പോഴും കുട്ടികള്‍ മിച്ചം വെച്ചു...
ഒരു വര്‍ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്‌...
ആ സന്തോഷനിമിഷമാലോചിച്ച്‌ നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു ക്ഷണിയ്‌ക്കാനായി അധ്യാപകര്‍ എസ്‌.ഐ ജയകൃഷ്‌ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന കൊലയാളികളുടെ മക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങിലേക്ക്‌ ക്ഷണിയ്‌ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്‌....
ഒരര്‍ത്ഥത്തിലൊരു പരിഹാസമാണത്‌.....
പക്ഷേ, ആ അമ്മ ശോഭന കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്‍ പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ കുട്ടികളോടു നന്നായി പഠിയ്‌ക്കാന്‍ പറയണം. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ പറയണം. സാമ്പത്തിക പ്രശ്‌നം കൊണ്ട്‌ പഠിക്കാതിരിക്കരുത്‌... എന്റെ വക എല്ലാ പ്രാര്‍ത്ഥനകളുമുണ്ട്‌....."
ക്ഷണിയ്‌ക്കാന്‍ പോയ അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്‍ പിന്നില്‍ നിന്നുള്ള വിളി കേട്ട്‌ തിരിഞ്ഞു നോക്കി.
"ഇനി ഞാന്‍ വരാത്തതിനു മക്കള്‍ക്കൊരു വിഷമം വേണ്ട. എന്റെ മോന്‍ വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്‍ വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്‍....
പി.ജി കഴിഞ്ഞതാണ്‌ വിനു. പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്‌ നില്‍ക്കുകയാണ്‌ മകനും....
****************************************
വീടിന്റെ താക്കോല്‍ ദാന ചടങ്ങ്‌....
ഗ്രാമാന്തരീക്ഷത്തില്‍ ഉയര്‍ന്ന ചെറിയൊരു സ്റ്റേജ്‌....
നാട്ടുപ്രമാണിമാരും എം.എല്‍.എയും ഓര്‍ഫനേജ്‌ ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ്‌.....
പ്രാഥമിക യോഗ നടപടികള്‍ക്കു ശേഷം താക്കോല്‍ദാനം നിര്‍വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്‍സ്‌ കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്‍ ദാനമാണ്‌. താക്കോല്‍ ഏറ്റുവാങ്ങാന്‍ വേണ്ടി ദില്‍ഷാദിനെയും മുഹ്‌സിനയെയും ക്ഷണിച്ചു കൊള്ളുന്നു... "
ദില്‍ഷാദും മുഹ്‌സിനയും സദസ്സില്‍ നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള്‍ ആ നിഷ്‌കളങ്കബാല്യങ്ങളില്‍ പതിഞ്ഞു...
അവര്‍ വേദിയിലേക്ക്‌ നടക്കുമ്പേള്‍ സദസ്സില്‍ നിന്ന്‌ മറ്റൊരാള്‍ കൂടി എഴുന്നേറ്റു...
വിനു... എസ്‌.ഐ ജയകൃഷ്‌ണന്റെ മകന്‍ ....
ദില്‍ഷാദിനെയും മുഹ്‌സിനയെയും തന്റെ ഇടത്തും വലത്തും ചേര്‍ത്തു പിടിച്ച്‌ ഒരു വല്യേട്ടനായി വിനു വേദിയിലേക്ക്‌....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്‍ത്തു പിടിച്ചു കൊണ്ട്‌ താക്കോല്‍ ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്‌ഠമിടറുന്ന കാഴ്‌ച....
വീര്‍പ്പടക്കിയാണ്‌ സദസ്യര്‍ ഈ രംഗം കാണുന്നത്‌.
വേദിയിലുള്ളവര്‍ കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്‌.....
ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍......
മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....

70 comments:

  1. ഹൃദയം ഇറ്റിച്ച രണ്ടു തുള്ളി കണ്ണുനീര്‍......

    ReplyDelete
  2. ദില്‍ഷാദിനെയും മുഹ്‌സിനയെയും തന്റെ ഇടത്തും വലത്തും ചേര്‍ത്തു പിടിച്ച്‌ ഒരു വല്യേട്ടനായി വിനു വേദിയിലേക്ക്‌....
    ആ രണ്ടു ഇളം കൈകളെയും വിനു ചേര്‍ത്തു പിടിച്ചു കൊണ്ട്‌ താക്കോല്‍ ഏറ്റുവാങ്ങുന്നു...
    കണ്ടുനിന്നവരുടെ കണ്‌ഠമിടറുന്ന കാഴ്‌ച....
    വീര്‍പ്പടക്കിയാണ്‌ സദസ്യര്‍ ഈ രംഗം കാണുന്നത്‌.
    വേദിയിലുള്ളവര്‍ കണ്ണീരു തുടക്കുന്നു....
    വല്ലാത്തൊരു നിശബ്ദത........
    ............................kannu nirayaathe ithu vaayichu theerkaanakilla..

    ReplyDelete
  3. മത്തന്‍ കുത്തിയാല്‍ കുബളം മുളയ്ക്കുമോ.................

    ReplyDelete
  4. വായിച്ച വാര്‍ത്തയാണെങ്കിലും ഇതൊരു പോസ്റ്റായി കണ്ടപ്പോള്‍ കൂടുതല്‍ ഹൃദ്യമായി.

    ReplyDelete
  5. ഞാനും വായിച്ചിരുന്നു റിയാസ്‌. അന്നൊന്നും പറയാതെ പോയതാ.. വലിയൊരു നന്മ കണ്ടറിഞ്ഞ ലേഖനം

    ReplyDelete
  6. ഇനിയും ലോകത്ത് നന്മകള്‍ വളരട്ടെ വരും തലമുറയിലൂടെ ,,നന്നായി എഴുതി വളരെ നന്നിയുണ്ട്

    ReplyDelete
  7. വലിയ ഒരു നന്മ വിളിച്ചറിയിച്ചു. അന്യം നിന്ന് പോകുന്ന മാനുഷിക മൂല്യങ്ങള്‍ തിരിച്ചു കൊണ്ടുവരാന്‍ അറിയണ്ട കഥ

    ReplyDelete
  8. താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്‌.....
    ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍....
    അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍......
    മലയാളമേ .. നിന്റെ ഉത്തമ സംസാകാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
    നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....

    വലിയൊരു നന്മ കണ്ടറിഞ്ഞിട്ട ഈ പോസ്റ്റ് ഇത്രയും കാലം കണ്ണിൽ പെടാഞ്ഞിട്ടായിരുന്നു. നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
  9. നന്മ വിളയട്ടെ സ്നേഹാശംസകള്‍ .......

    ReplyDelete
  10. ഈ പോസ്റ്റ് കണ്ടിരുന്നു. വേറെ എവിടെയോ വായിച്ചതായും ഓര്ക്കുന്നു.കമന്റുമിട്ടിരുന്നു.
    അതോ ഇതേ പോലുള്ള ഒന്ന് ഇവ്വിഷയത്തില് എഴുതിയതോ?

    എന്തായാലും ഇങ്ങനെ , നന്മ വറ്റാത്ത മനുഷ്യ മനസ്സുകളുള്ളതു കൊണ്ടാവാം നമ്മുടെ നാടൊക്കെ വലിയ ആപത്തുകളില് നിന്നും രക്ഷപ്പെട്ടുപോകുന്നത്.
    മനസ്സില് തട്ടുന്ന രൂപത്തിലുള്ള എഴുത്ത്.

    ReplyDelete
  11. ഹൃദയഭേദകമായ വാര്‍ത്തയും പോസ്റ്റും..എന്റെ കണ്ണിലും പൊടിയുന്നു ഒരിറ്റ് കണ്ണുനീര്‍...

    ReplyDelete
  12. ഈ പോസ്റ്റ്‌ കൂടുതല്‍ പേരില്‍ എത്താതെ പോകരുത്...ഭൂമിയില്‍ നന്മ ഒരുപാട് ശേഷിക്കുന്നു.

    ReplyDelete
  13. ഇത് വായിച്ചിരുന്നു, താങ്കള്‍ പറഞ്ഞത് പോലെ ഫെയ്സ്ബുക്കില്‍ ആണ് വായിച്ചത്. ആളെ പിടി കിട്ടിയുമില്ല. നന്നായി, കണ്ണു നിറച്ച വിവരണമായിരുന്നു. ഇനിയും ഇതുപോലെയുള്ള പോസ്റ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. Insha Allah Arif Zain.... Nandi ivide vannathinum abhipraayam ariyichathinum ...

      Delete
  14. ഒന്നും പറയാനില്ല .ഹൃദയത്തില്‍ തൊട്ടൊരു പോസ്റ്റ്‌

    ReplyDelete
  15. ഇത് ഞാന്‍ മറ്റെവിടെയോ വായിച്ചിരുന്നു. നന്മ എന്നും നിലനില്‍കട്ടെ.

    ReplyDelete
  16. വായിച്ചിരുന്നു റിയാസിന്റെ പേരില്‍ തന്നെ.... മറ്റു ചില ഷെയറുകള്‍ ആയും കണ്ടിരുന്നു...... മറഞ്ഞുപോകുന്ന ബന്ധങ്ങള്‍, അനുഭവങ്ങള്‍ സര്‍വോപരി മനുഷ്യമനസ് കാട്ടിത്തന്ന ലേഖനം, കണ്ണ് നിറയാതെ വായിച്ചു തീര്‍ക്കാനാവില്ല റിയാസ്,

    ReplyDelete
  17. ഞാനും മുമ്പ് വായിച്ചതാണ്
    F B ഷെയര്‍ ആയി വന്നിട്ടു....
    ഒന്ന് രണ്ടു സ്ഥലങ്ങളില്‍ കൂട്ടുകാരുടെ അടുത്ത് ഇത് അവതരിപ്പിക്കുകയും ചെയ്തു
    ( മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ്‌ കണ്ടപ്പോള്‍ .....)
    എന്റെ നാട്ടില്‍ നടന്ന സംഭവം ആണെങ്കിലും ഇങ്ങനെ ഒക്കെ വരുമ്പോഴേ അറിയുന്നുള്ളൂ

    ReplyDelete
  18. മലയാളമേ .. നിന്റെ ഉത്തമ സംസാകാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
    നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു. ലേഖനം നന്നായിരിക്കുന്നു

    ReplyDelete
  19. ഇത് ഫേസ് ബുക്കില്‍ വായിച്ചിരുന്നു ..

    മലയാളമേ .. നിന്റെ ഉത്തമ സംസാകാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...

    ആ കുരുന്നുകളെ ഓര്‍ത്ത്‌ കണ്ണ് നിറയുന്നു ..

    വളരെ നല്ല പോസ്റ്റ്‌

    ReplyDelete
  20. അഹങ്കാരം തോന്നുന്നു ഈ സമൂഹത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍., വളരെ വളരെ നല്ല പോസ്റ്റ്‌

    ReplyDelete
  21. Nice depiction shri.riyas bhai, a good deed! God bless!

    ReplyDelete
  22. വാർത്ത മുമ്പ് വായിച്ചിരുന്നു. പക്ഷെ എപ്പോൾ വായിക്കുമ്പോഴും ആഹ്ലാദക്കണ്ണീർ

    ReplyDelete
  23. പ്രിയ സുഹൃത്തേ,
    മുജീബ് റഹ്മാനെക്കുരിച്ച് താങ്കൾ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത് ശുദ്ധ അബദ്ധമാണെന്ന് അറിയിക്കെട്ടെ. മഹേഷ് കുമാർ സിംഗ്ല അടക്കമുള്ള പോലീസുദ്യോഗസ്ഥർ മാധ്യമങ്ങൾക്കു പറഞ്ഞുകൊടുത്ത കള്ളക്കഥകളിൽ ഒരുഭാഗം മാത്രമാണത്. പത്രങ്ങൾ പൊടിപ്പും തൊങ്ങലുംവച്ചു കാച്ചിവിട്ടു. ഒന്നു ചോദിച്ചോട്ടെ, മുജീബ് റഹ്മാന്റെ പേരിൽ എത്രകേസുകളാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്? അവ ഏതൊക്കെയാണ്? അയാളെ ഒരു വലിയ നായാട്ടുകാരനും ഭീകരനുമൊക്കെയാക്കി കഥ മെനഞ്ഞവരും അവർക്ക് ഓശാന പാടിക്കൊണ്ടിരിക്കുന്ന മറ്റുള്ളവരും യഥാർത്ഥ സത്യങ്ങൾ അറിയാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. വിശദമായി കാര്യങ്ങളുടെ കിടപ്പ് അറിയാവുന്നതുകൊണ്ടുതന്നെയാണ് ഈ കമന്റ് ഇവിടെ എഴുതുന്നത്.

    ReplyDelete
    Replies
    1. പുറത്തു നിന്ന് കിട്ടിയ അറിവേ മുജീബിനെക്കുറിച്ചുള്ളൂ. ആഴത്തില്‍ അറിയില്ല. പിന്നെ, മുജീബോ മുജീബിന്റെ കഥയോ അല്ല എഴുത്തിലെ വിഷയമെന്ന് അങ്ങേക്ക് മനസ്സിലായിക്കാണുമെന്ന് കരുതട്ടെ...
      എന്തായാലും അഭിപ്രായത്തിന് ഹൃദയപൂര്‍വം നന്ദി.. സത്യങ്ങള്‍ പുറംലോകമറിയട്ടെ...

      Delete
    2. വിജയകൃഷ്ണന്റെ മരണശേഷമുള്ള രണ്ടു ദിവസത്തെ സർവ്വ ഭാഗങ്ങളുമുള്ള മുഴുനീള വീഡിയോ തരാം. അതു കണ്ടുകഴിയുമ്പോൾ താങ്കൾക്കു മനസ്സിലാവും മുജീബുറഹുമാനെയും ഭാര്യയേയും പോലീസ് വെടിവെച്ചുകൊന്നിട്ട് അവിടെ കൊണ്ടിട്ടതാണെന്ന്. ആ രണ്ടുദിവസവും സർവ്വ പോലീസ് നേതായി അന്വേഷണ രംഗത്തു നിറഞ്ഞുനിന്ന മഹേഷ്കുമാർ സിംഗ്ല ചിത്രത്തിൽ നിന്നു മാഞ്ഞുപോവുകയും ചെയ്തു!!

      Delete
    3. അക്കാര്യം എനിക്ക് അറിയണമെന്നില്ല കൊട്ടോട്ടീ. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വാര്‍ത്താ പ്രക്ഷേപണമില്ലാത്തതിനാല്‍ എനിക്കത് കിട്ടിയാല്‍ കുരങ്ങന്‍ ആമയെ പിടിച്ച പോലാകും. ഏതായാലും ആ അപൂര്‍വ ദൃശ്യങ്ങള്‍ താങ്കള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് എത്തിക്കുമല്ലോ. അവര്‍ക്ക് ആ മുഴുനീള വീഡിയോ ഉപകാരപ്പെട്ടേക്കാം.

      എന്റെ പോസ്റ്റില്‍ പറയുന്നത് ഇവ്വിഷയകമായുള്ള കേസും കൊലപാതകവും അന്വേഷണവും ഒന്നുമല്ലെന്നു വീണ്ടും താങ്കളോടു ഞാന്‍ പറയുന്നു. എന്റെ ഉദ്ദേശ്യശുദ്ധി വായനക്കാര്‍ക്കു മനസ്സിലാവുന്ന തരത്തിലാണ് എഴുത്തിലും ജ്ഞാനത്തിലും തികച്ചും അല്‍പനായ ഞാനെഴുതാന്‍ ശ്രമിച്ചത്. വായനക്കാരില്‍ നിന്ന് ആ നിലക്കുള്ള പോസിറ്റീവായ അഭിപ്രായങ്ങള്‍ വരുന്നതില്‍ സന്തോഷവുമുണ്ട്. വിഷയത്തിന്റെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങള്‍ ഇവിടെ ബ്ലോഗില്‍ ഒരു ചര്‍ച്ചയാക്കാന്‍ താല്‍പര്യവുമില്ല. താങ്കളുടെ നമ്പര്‍ എന്റെ കൈവശമുണ്ടല്ലോ.. :) ഞമ്മക്ക് സംസാരിക്കാം.

      Delete
  24. റിയാസ് ഭായി ,,വായിക്കാന്‍ വൈകിയ ഒരു നല്ല പോസ്റ്റ് ,,,വളരെ വേദനയോടെയായിരുന്നു അന്നീവാര്‍ത്ത കേട്ടത് ,,അതിനു ശേഷം ആ കുരുന്നുകളെ അനാഥാലയത്തില്‍ കൊണ്ട് പോയതും അറിഞ്ഞിരുന്നു ,എന്നാല്‍ ഇത് ആദ്യമായാണ്‌ കേള്‍ക്കുന്നത് ,, ഈ വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി :
    ------------------------------
    അക്ഷരതെറ്റുകള്‍ തിരുത്തുന്ന രിയാസിനും ഈ പോസ്റ്റില്‍ കുറച്ചു പിഴവുകള്‍ പറ്റിയിട്ടുണ്ട് കേട്ടോ :)
    ഉദാഹരണം :പ്രതി വെടിവെട്ടുകൊന്നു.
    സദ്‌സ്സില്‍ നിന്നെഴുന്നേറ്റു ,,,

    ലേബല്‍ : ചുമ്മാ ഒരു കുറ്റം പറയല്‍ ,, ഞാനോടി


    ReplyDelete
    Replies
    1. ഹഹഹ... നന്ദി ഫൈസല്‍ ജീ.. തിരുത്തപ്പെട്ടു..

      Delete
  25. ഇന്ന് വീണ്ടും വിഷമിപ്പിച്ചു... :(

    ReplyDelete
  26. നന്ദി റിയാസ് ഭായ് നന്ദി. നെന്ജിൽ എവിടെയോ ഒരു സുഖമുള്ള നീറ്റൽ. ഈ വാര്ത്ത മുന്പ് വായിച്ചിരുന്നു. അന്ന് വായിച്ചപ്പോഴത്തെ അവസ്ഥയിലേയ്ക്കെത്തിച്ചതിന് ഒരായിരം നന്ദി . മനുഷ്യത്വം മരിക്കാത്തതിന് ഒരു തെളിവ്..:)

    ReplyDelete
  27. നമുക്ക് ചുറ്റും നടക്കുന്ന തിന്മകള്‍ക്ക് ഏറെ നിറം കൊടുക്കുമ്പോള്‍ ഇത്തരം നന്മകളുടെ വെണ്മ കണ്ണില്‍പ്പെടാതെ പോകുന്നു. ഇത്തരം നല്ല കാര്യങ്ങളും സമൂഹത്തില്‍ നടക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെ!

    ReplyDelete
  28. മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...

    ReplyDelete
  29. വളരെ കാലം കൂടി എന്തെങ്കിലും വായിച്ച് കണ്ണ് നിറഞ്ഞത്‌ ഇന്നാണ്. മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ... നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....

    നന്മകള്‍ക്ക് കൂടുതല്‍ പ്രചാരണം കൊടുക്കുകയും തിന്മകള്‍ക്കു പ്രചാരണം കൊടുക്കാതിരിക്കുകയും ചെയ്യുന്ന സംസ്ക്കാരം നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കെണ്ടതുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മകള്‍ക്ക് പ്രചാരണം കൊടുത്തെങ്കില്‍ തന്നെയേ നന്മ വളരൂ.

    നന്ദി രിയാസ്ക്ക.

    ReplyDelete
  30. വായിച്ച വാർത്തയെങ്കിലും പുനർവായനയിൽ ആനന്ദക്കണ്ണീരുണ്ട്

    ReplyDelete
  31. Good news to read
    thanks

    ReplyDelete
  32. മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
    നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....
    Grt Riyas bhai grt

    ReplyDelete
  33. sanojkumar6:42:00 PM

    Great Really Heart Touching....

    ReplyDelete
  34. ഹൃദയം വിശുദ്ധിയുടെ കണ്ണീരുകൊണ്ട് കഴുകിയെടുത്തപോലെ .......

    ReplyDelete
  35. Kannu niranju poyi bhai... Sharing this on fb and twitter..

    ReplyDelete
  36. "മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
    നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു....."

    നന്മയുടെ പോസ്റ്റ്.ഒരു ബ്ലോഗ്‌ വായിച്ചു ആദ്യമായാണ്‌ കണ്ണ് നിറഞ്ഞത് .നന്ദി റിയാസ്‌

    ReplyDelete
  37. ഒരു ചെറുതുള്ളി കണ്ണുനീര്‍ പൊടിക്കാതെ ഈ പോസ്റ്റ്‌ വായിച്ചു തീര്‍ക്കുവാന്‍ മനുഷ്യജന്മമെടുത്ത ആരാലും സാദ്ധ്യമല്ല റിയാസ് ഭായ്...! നന്മയുടെ നാനൂറ് ഗുണമുള്ള ഇത്തരം പോസ്റ്റുകളിലൂടെ ഇനിയും വറ്റാത്ത മനുഷ്യസ്നേഹം പ്രചരിക്കപ്പെടട്ടെ... അപൂര്‍വ്വജനുസ്സായൊരു പോസ്റ്റ്‌ വായിക്കുവാന്‍ താമസിച്ചതില്‍ സങ്കടം ....!

    ReplyDelete
  38. വായിക്കുന്നവരുടെ ഹൃദയവും ഒന്നിടറും ....

    ReplyDelete
  39. നോട്ടം says:
    വാട്സ് ആപ്പിലൂടെ പേര് വെയ്ക്കാതെ പ്രചരിച്ച് സുഹൃത്തു വഴി ലഭിച്ച ഈ പോസ്റ്റിന്‍റെ വേരുകള്‍ ചികഞ്ഞപ്പോഴാണ് റിയാസിന്‍റെ വരയും വരിയുമാണെന്ന് മനസ്സിലായത്. ഹൃദയാവര്‍ജകമായി എഴുതി , ആശംസകള്‍ സൂഹൃത്തെ..

    ReplyDelete
  40. മനുഷ്യനന്മ ഒരിക്കലും അവസാനിക്കുന്നില്ല... കുഴിച്ചുമൂടിയാലും ഒരുനാള്‍ അത് മുളപൊട്ടി പുറത്തുവരും...!

    ReplyDelete