30.6.14

സോ, ഇത് റമദാന്‍ പാചകം!

എല്ലാ പ്രേക്ഷകര്‍ക്കും റമദാന്‍
പാചകത്തിലേക്ക് സ്വാഗതം..!
സോ, നമുക്കാരംഭിക്കാം
സോ, നമ്മുടെ കൂടെ ഇന്ന് കദീസത്ത.
സോ, കദീസത്താ.. സ്വാഗതം...
സോ, നമ്മളിന്നെന്താണുണ്ടാക്കാന്‍ പോകുന്നത്...?
(കദീസത്ത ഉണ്ടാക്കുന്ന സാധനത്തിന്റെ പേര് പറയുന്നു)
സോ, കദീസത്ത ഇതിലെ ചേരുവകളൊക്കെ
ഒന്നു പറയൂ, നമ്മുടെ പ്രേക്ഷകര്‍ ഒന്നറിയട്ടെ... :)
(ചേര്‍ക്കേണ്ട സാധനങ്ങളൊക്കെ
കദീസത്ത പറഞ്ഞുകഴിഞ്ഞു)
സോ, കദീസത്താ, ഇന്നെങ്ങനെയാണ്
ഈ ദില്‍ബഡ്രി നമ്മളിന്നുണ്ടാക്കുന്നത്...?
സോ, സോ, സോ..... പിന്നെയും കുറേ സോ...!
അങ്ങനെ 'സാധനം' റെഡി..!
(രുചിച്ചുനോക്കുന്നു..!)
വൗ...! ബഹുരുചി...! 'ഭയങ്കര' ടേസ്റ്റ്...!
ഠിം...! നോമ്പ് കുശാല്‍! :P
സോ, മറ്റൊരു വിഭവവുമായി
നമുക്കു നാളെക്കാണാം.
സോ നമസ്‌കാരം...!
*******************************************
സോ.. ഞാന്‍ ലോഗൗട്ട്...  :D
<<<<<<<< FACEBOOK >>>>>>>>>

നമോ നമോ


രാമനാമം പറഞ്ഞ് വോട്ടുതേടി,
രാവണനാണെന്നുമറന്ന് ജനം
അധികാരച്ചെങ്കോല്‍ നല്‍കി,
ഹോ! 'അസുര ഭരണം' നമോ നമോ!
<<<<< Facebook >>>>>>>>>>>>>>

28.6.14

ആന്റി


'ഹായ്'

' :)  '

'ഡാ ചക്കരേ, അയാളുടെ കളി ഞാന്‍ കണ്ടുപിടിച്ചു.
അമ്പതു വയസ്സായ കിളവന്‍ കോളേജ് കുമാരിയെയാ
പ്രണയിക്കുന്നതും ചാറ്റുന്നതും! നാണമില്ലാത്ത മനുഷ്യന്‍! '

'ആന്റി ഇതാരെക്കുറിച്ചാ പറയുന്നത് '

'ഡാ, എന്റെ ഹസ്സിനെക്കുറിച്ച്!
ഞാന്‍ പറഞ്ഞിരുന്നില്ലേ, കിഴങ്ങന്‍ !
പിടിക്കപ്പെട്ടപ്പോള്‍ എന്റെ മുമ്പില്‍ ആകെ ചൂളിപ്പോയി '

'അപ്പോ കോളേജ് കുമാരനും ഇരുപതുകാരനുമായ
എന്നെ ആന്റി പ്രണയിക്കുന്നതോ! എന്നോട് ചാറ്റുന്നതോ?  :P '

'അതു പിന്നെ .... അതിപ്പോ ... '

' അതിപ്പോ? '

'................. :(  '

<<<<<<<<<<< FACEBOOK >>>>>>>>>>>>>>

27.6.14

താദാത്മ്യം

ശബ്ദമുണ്ടാക്കി ഓടിവരുന്ന കുട്ടികളെക്കണ്ട് പേടിച്ചോടി പെരുച്ചാഴി ഒളിച്ചത് പത്തായത്തിന്റെ ചുവട്ടിലായിരുന്നു. കൂട്ടത്തിലൊരു കുട്ടി പത്തായത്തിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോഴുണ്ട്
പതുങ്ങിയൊളിച്ച് മൂപ്പിലാന്‍ പേടിച്ചരണ്ട് നില്‍ക്കുന്നു. എപ്പോഴും തളര്‍ന്ന പരുവത്തില്‍ പെരുച്ചാഴിയെ കാണുന്ന കുട്ടി പുച്ഛത്തോടെ അഭിപ്രായപ്പെട്ടു:
'ഹും! തന്നാലെ നടക്കാന്‍ വയ്യാത്ത പെരുച്ചാഴിക്കൊരു മഞ്ചയും!'
മോഡി പെരുച്ചാഴിയല്ല,
ഭരണം പത്തായവുമല്ല. എന്നിട്ടും...! :/
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ...!!
((((((((((((((( facebook ))))))))))))))))))))

അനുരാഗിണീ...

അനുരാഗിണീ,
കാലദംശനമേറ്റ്
എന്റെ സ്വപ്നങ്ങള്‍
നീലിച്ച് വികൃതമായിരിക്കുന്നു
മരവിച്ച മോഹങ്ങള്‍ക്ക്
കൂട്ടിരിക്കുവാന്‍
ഇനിയുമെന്തിനാണീ ആശ ?
എന്തിനാണിപ്പോഴും
നിന്റെ കണ്ണിലീ പ്രണയജ്വാല?
മാലാഖയുടെ ചിറകുപോലെ
മനോജ്ഞമാം നിന്‍ കരങ്ങള്‍
ഇപ്പോഴുമെന്നെ പുല്‍കാന്‍ വരുന്നു!
വെളുത്ത നീണ്ടുമെലിഞ്ഞ വിരലുകള്‍
വരയ്ക്കുന്നു ജീവുള്ള ചിത്രങ്ങള്‍!
ഈ സാഗരത്തിലിനിയുമെന്‍
പേടകമിറക്കി
അക്കരെപ്പറ്റാനാവുമോ…!?
മൗനം കുടിച്ചുനില്‍ക്കുന്ന
ഈ ഇരുട്ടുമുറിയില്‍
ഇനിയും വികാരക്കടലലയുടെ
സീല്‍ക്കാരമുയരുമോ..!?

(((((((((((((( facebook )))))))))))))))))

തോഴീ....

ആര്‍ത്തിരമ്പിടും
അലകളിലെന്‍ ശ്വാസം
മുറിഞ്ഞുലഞ്ഞമരുന്നുവെങ്കിലും
തോഴീ,
നിന്‍ സ്‌നേഹസമുദ്രത്തിലാണല്ലോ
എന്റെ ജീവൊടുങ്ങുന്നത്!
കാണ്മൂ, ദൂരെയൊരമൃതകുംഭം!

((((((((((((( facebook )))))))))))))

റമദാന്‍ പരസ്യം


അതേ, ഈ 'മുണ്ടും സെറ്റ് മുണ്ടും കേരള സാരിയും ലുങ്കി'യുമൊക്കെ അണിഞ്ഞാല്‍
റമളാന്‍ ആഹ്ലാദപൂര്‍ണ്ണമാകും! :/
ഇനി നോമ്പും നിസ്‌കാരോം തറാവീഹും ഒന്നും വേണമെന്നില്ല...!
വിശ്വാസി സമൂഹം കൃതാര്‍ത്ഥരായി
പരസ്യങ്ങളുടെയൊരു കാര്യം!
((((((((((((((((((( Facebook ))))))))))))))))))))

25.6.14

ന്യൂ ജനറേഷന്‍ ഫാമിലി

"ഹലോ... ഉണ്ണിക്കുട്ടാ"

"അടുക്കളേന്ന് അമ്മയാ!
നീ റൂമിലില്ലേ?"

"ഹലോ, ഉണ്ടമ്മേ"

"ഡാ, അച്ഛന്‍ വന്നു,
നീ പറഞ്ഞ നിക്കര്‍
കൊണ്ടുവന്നിട്ടുണ്ട്"

"അമ്മേ, അതിന്റെ ഫോട്ടോ
എടുത്തൊന്നു വാട്‌സാപ്പിലിടൂ!"
((((((((((((( Facebook ))))))))))))

23.6.14

അനൗണ്‍സ്‌മെന്റ്

കോഴിക്കോട്
മാനാഞ്ചിറക്കടുത്ത്
ഒരു പാര്‍ട്ടിയുടെ യോഗം
തുടങ്ങുന്നതിന്റെ മുമ്പുള്ള
അനൗണ്‍സ്‌മെന്റ്:
"നമ്മുടെ
പൊതുസമ്മേളനത്തിന്റെ
വേദിയാണ്
ഏതാനും നിമിഷങ്ങള്‍ക്കകം
ഇവിടെ
അരങ്ങേറാന്‍ പോകുന്നത്!"
:) പറ്റിത്തം വിഡ്ഢിപ്പോയതാവാം അല്ലേ? :P

((((((((((((( facebook )))))))))))))))))))

ചാറ്റ്


'സ്വരം' മോശമാകുന്നതിനു മുമ്പ്
'ചാറ്റ്' നിര്‍ത്തണം!
(((((((( FB )))))))))))

22.6.14

നിനക്കുമില്ലേടാ അമ്മേം പെങ്ങന്മാരും!!??


'എല്ലാ മദ്യപാനികളേയും കുറ്റം പറയല്ലേ ഇക്കാ,
മാന്യമായി കുടിച്ച് സുഖമായി ഉറങ്ങുന്നവരും ഉണ്ട്'

കോട്ടയം പാലായില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചതിനു
കാരണം മദ്യമാണെന്ന് സ്റ്റാറ്റസ് ഇട്ടപ്പോള്‍
ഒരു ഫേസ്ബുക് ഫ്രണ്ട് ഇന്‍ ബോക്‌സില്‍ വന്ന് പറഞ്ഞതാണിത്.

അദ്ദേഹം വീണ്ടും പറഞ്ഞു:
'മദ്യം മാത്രമല്ല വില്ലന്‍! ഇന്റെര്‍നെറ്റും വില്ലനാണ് !
കാരണം നിങ്ങക്കറിയോന്ന് എനിക്കറിയില്ല.
പോണ്‍ വീഡിയോ സൈറ്റുകളില്‍ 'വിത് മോം'
എന്ന ഒരു കാറ്റഗറി തന്നെയുണ്ട്.'

'എന്നു വച്ചാല്‍…?'

'എന്നു വച്ചാലെന്താ, സ്വന്തം അമ്മയുമായുള്ള ലൈംഗിക കേളികള്‍,
അല്ലെങ്കില്‍ അങ്ങനെയാണെന്ന് കാണികളില്‍ ധാരണയുണ്ടാക്കി
അഭിനയിപ്പിച്ച് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ചൂടന്‍ രംഗങ്ങള്‍!!!!
ഇതൊക്കെ കേരളത്തിലും ഇന്റര്‍നെറ്റിലൂടെ യഥേഷ്ടം ലഭ്യമാവുന്ന ഒന്നാണ്!
പുതുതലമുറ കാണുന്നത് ഇതൊക്കെയാണ് !'

അമ്മയും മകനും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ കണ്ടിട്ട്
ലൈംഗികോദ്ധാരണം ഉണ്ടാകുന്നവരും ഉണ്ടെന്ന്!!!

'നിനക്കുമില്ലേടാ അമ്മേം പെങ്ങന്മാരും'
എന്ന ചോദ്യത്തിനൊക്കെ ഇനി എന്തു പ്രസക്തി!!?  :(

                          (((((((((((((((( Facebook ))))))))))))))))))))))))))

ഹും! തലക്കെട്ട്‌ ! :/

എന്താണുദ്ദേശിച്ചതെന്നു മനസ്സിലാവാൻ
ഇത്തിരി സമയമെടുത്തുവെന്റെ പത്രമുത്തശ്ശീ..!
  -മലയാള മനോരമ  - കണ്ണൂർ (22.06.2014)
(((((((((((((((Facebook)))))))))))))))

20.6.14

എന്തിന്..?

'ഒന്നു തിരിഞ്ഞുപോലും
നോക്കുകയില്ലെന്നറിഞ്ഞിട്ടും
എന്തിനാണു പൂവാലാ
നീ എന്നെയിങ്ങനെ
തുറിച്ചുനോക്കുന്നത് !?'

(((((((((((((((( FACEBOOK ))))))))))))))

പെണ്ണേ, നീ...!

19.6.14

'വരമൊഴി'യിലെ ടെക്‌നിക്‌

"ന്റെ ചെങ്ങായീ, ഇച്ച് കിട്ട്ണില്യാ.. ഞാന്‍ കൊറേ ഞെക്കിക്കുത്തീട്ടും
മാഫീ ഫാഇദാ...! 'ആണ്' എന്ന് കിട്ട്ണില്ല, 'ആണ്‍' എന്നേ വരൂ.
'സൗഹൃദം' എന്നതിലെ 'ഹാ'ക്ക് പിന്നിലെ ആ കുന്ത്രാണ്ടോം വര്ണില്യാ.
അന്റൊരു മലയാളം. ഞമ്മള് സായിപ്പിന്റെ ഭാഷെന്നെ പഠിക്കേണ്ട്യേരും.
ഹല്ല പിന്നെ...!"

പുതിയ സാംസഗ് ഗാലക്‌സി ഫോണ്‍ വാങ്ങിയ നാട്ടിലെ ഒരു കൂട്ടുകാരന്
ആവശ്യമുള്ള എല്ലാ സോഫ്റ്റ് വെയറും ഇന്‍സ്റ്റോള്‍ ചെയ്തുകൊടുത്തിട്ടാണ് തിങ്കളാഴ്ച കോഴിക്കോട്ടെത്തിയത്. കൂട്ടത്തില്‍ മലയാളം ടൈപ്പാന്‍ വരമൊഴിയും ഡീഫോള്‍ട്ട് കീബോര്‍ഡാക്കി നല്‍കിയിരുന്നു. കുറച്ചേറെ ടൈപ്പ്‌ചെയ്ത് കാണിക്കുകയും ചെയ്തു. അപ്പോള്‍ 'എല്ലാം ഓക്കേ..! ' എന്ന് പറഞ്ഞുപിരിഞ്ഞതാണ്. എന്നാല്‍, ഇപ്പോള്‍ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതാകട്ടെ ഇങ്ങനെയും! :D

ന്നാ അതിനുള്ള മറുപടി ഇവിടെ പറയാമെന്നു കരുതി. അറിയാത്തവര്‍
ആരെങ്കിലുമുണ്ടെങ്കില്‍ അവരും, പിന്നെ അവനും കാണുമല്ലോ. :)

വരമൊഴിയിലും മറ്റും (മൊബൈലിലാണെങ്കിലും) മലയാളത്തിനായി
മംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോള്‍ ണ്, ന്, ല് തുടങ്ങിയവ
കിട്ടണമെങ്കില്‍ ~ എന്ന സിംബല്‍ ഇടുക.
ഉദാഹരണം:
അവന് avan~
ആണ് aaN~
ഓള് OL~
' ൃ' കിട്ടാന്‍ 'R' ടൈപ്പുക. ('r' അല്ല)
ഉദാ:
സൗഹൃദം souhRdam
ഹൃദയം hRdayam

ന്നാ പിന്നെ അങ്ങ്ട് തൊടങ്ങിക്കോ... :D

((((((((((((((((((((( Facebook )))))))))))))))))))

18.6.14

പ്രണയം

ജീവിതത്തിന്റെ ഉലയൂതി
കാച്ചിമിനുക്കിയെടുത്തു
ഞാനെന്റെ പ്രണയം!
മഴയെത്തുന്നേരവും
പുലരിയുദിക്കുമ്പോഴും
മൂടൽ മഞ്ഞിനിടയിലും
പ്രണയം തുടികൊട്ടുന്നു!
സഖീ,
വിരഹ മരുഭൂവിലെ
കഠിനതാപം പോലും
എന്റെ പ്രണയമാണ്‌ ! <3 


((((((((( FB ))))))))))

17.6.14

സാമ്പത്തിക ഇടപാട്

എത്ര സുശക്തമായ
സ്‌നേഹക്കോട്ടയ്ക്കും
വിള്ളലുണ്ടാക്കും,
സാമ്പത്തിക ഇടപാട് !


(((((((( FB ))))))))))

റാബിഅതുല്‍ അദവിയ്യഃ

മഹതി, മഹിളാരത്‌നം
റാബിഅതുല്‍ അദവിയ്യഃ
ഭക്തിയുടെ ആഴങ്ങളില്‍ നിന്ന്
മുത്തുകള്‍ മുങ്ങിയെടുത്ത്
അല്ലാഹുവെ പ്രണയിച്ച്
സ്വൂഫീ കൊടുമുടിയിലവര്‍
അതുല്യയായനശ്വരയായ്!
ബസ്വറായിലെ
മണല്‍ത്തരികള്‍ക്കും
ഒലീവിലകള്‍ക്കും വരെ
പരിചിതയാണവര്‍..!
റാബിഅഃ രണ്ടു വരികൊണ്ടാണ്
പ്രാര്‍ത്ഥനയെ നിര്‍വചിച്ചത്,
അതുമതി അവരെയറിയാന്‍..!
"തുറക്കൂ, തുറക്കൂയെന്നു
യാചിച്ചു കൊണ്ടെത്രകാലം
ഇടിയ്ക്കും നിങ്ങളീ
തുറന്നുകിടക്കുന്ന വാതിലില്‍"
റാബിഅഃ വാഴ്ത്തപ്പെടട്ടെ...!!
((((((((((((( FB )))))))))))))

15.6.14

വിരഹമേ...

വിരഹമേ, നീയും
എന്നെപ്പോലെ
തനിച്ചാണെന്നു
ഞാനറിഞ്ഞില്ല !
നിന്റെ ഗദ്ഗദങ്ങളും
ദീർഘനിശ്വാസങ്ങളും
പിറക്കുന്നതും
ഒടുങ്ങുന്നതും
ഒരേ വൃത്തത്തിലെന്നും
ഞാനറിഞ്ഞില്ല !
നിനക്കു ചുറ്റും
ബന്ധങ്ങളും
ബന്ധനങ്ങളും
ഇല്ലെന്നു മാത്രം
ഞാനറിഞ്ഞു !!! 

<<<< FB >>>>>>

13.6.14

വികസനവിശേഷം

'മാന്യ മഹാജനങ്ങളേ! പൊതുജനത്തിന്, എന്തിനേറെ അന്യ സംസ്ഥാനത്തു നിന്നു ചോര നീരാക്കി അദ്ധ്വാനിക്കാന്‍ ഇങ്ങു കേരളായിലെത്തുന്ന തൊഴിലാളിക്കു വരെ കുളിക്കാന്‍ റോഡില്‍ സൗകര്യമൊരുക്കിയവരാണു ഞങ്ങളെ'ന്നു പ്രസംഗിച്ച് 'വികസനവിശേഷം' പറയാന്‍ അധികൃതര്‍ക്ക് സുവര്‍ണ്ണാവസരം! കോഴിക്കോട് മാവൂര്‍ റോഡില്‍ രൂപപ്പെട്ട 'കുള'ത്തില്‍ ഇന്നു രാവിലെ നാലഞ്ചുപേര്‍ കുളിക്കാനെത്തി. രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണത്രേ. :)
'ജലം.അമൂല്യമാണ്, അതു പാഴാക്കരുതല്ലോ' എന്നു വിചാരിച്ചുകാണും പാവങ്ങള്‍!  :P
ഹോ!!! നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്! :/

(((((((((((((((((((((((((( Facebook ))))))))))))))))))))))))

12.6.14

ചുംബനം!


                                                        വാത്സല്യം, സ്‌നേഹം
                                                        പ്രണയം, കാമം
                                                        എന്നീ വര്‍ണ്ണങ്ങളാല്‍
                                                        അധരം വരയ്ക്കുന്ന
                                                        മനോഹര ചിത്രമത്രേ
                                                        ചുംബനം!
                                                          (((((((((((( FB )))))))))))))))))

11.6.14

ആത്മകഥ

ആയുർ മഷിയിൽ മുക്കി
ശ്വാസോച്ഛാസത്തൂലികയാൽ
കറുപ്പും വെളുപ്പും
എന്റെ 'ആത്മകഥ'യെഴുതുന്നു!

((((((((((((( faceboo ))))))))))))

10.6.14

യാത്ര

ബസ് യാത്രയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍ വിശാലമായി ഇരിക്കുമ്പോള്‍ വലിയൊരു ബാഗും താങ്ങി മൂന്നാമനവിടെ വന്നിരിക്കാനെത്തുന്നേരം മറ്റു രണ്ടുപേര്‍ കൂട്ടുകാരാണെങ്കില്‍ അയാളെ 'പാര്‍ശ്വ'വത്കരിക്കും. കൂട്ടുകാരല്ലെങ്കില്‍ അവര്‍ക്കിടയിലിരുന്നയാള്‍ ക്രൂശിതനാകും. ഇടക്കിടെ അയാളുടെ മടിയിലിരിക്കുന്ന ബാഗിലേക്കു നോക്കുന്ന അവരുടെ മുഖത്ത് :/ സ്‌മൈലിയാണ് പ്രകടമാകുക..!
((((((((((((((((((((((((((((((( facebokk ))))))))))))))))))))))))))

1.6.14

സർട്ടിഫിക്കറ്റ്‌

നാട്ടിലെ ഫെയ്മസ്‌ പടക്കം വയറ്റാട്ടി കാർത്തുവിന്റെ വീട്ടിലെ തവി തിരിച്ചേൽപ്പിക്കാൻ പോയ അയൽപക്കക്കാരൻ നാണുവിന്‌ തന്നെ കെട്ടിയിട്ട സദാചാര പോലീസിൽ നിന്ന് രക്ഷപ്പെടാൻ താൻ 'ലൈംഗിക ശേഷിയില്ലാത്തവനാ'ണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടിവന്നു!
പിന്മൊഴി : പിന്നീടവിടെ പോയവരുടെയൊക്കെ കയ്യിൽ ഒരു സർട്ടിഫിക്കറ്റ്‌ ഉണ്ടായിരുന്നു! :p‌

(((((((((((((((((((((((((((((( FACEBOOK ))))))))))))))))))))))))