10.6.13

വാക്കുകളിലൊതുങ്ങില്ല, ചില നന്ദികള്‍...!

അന്ന്‌ ഒരു പ്രിന്റിംഗ് പ്രസ്സിലായിരുന്നു ജോലി.
പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് അല്‍ഹിലാല്‍ പ്രസ്സ്. വീട്ടില്‍ നിന്ന് ഒരു ഇരുപത് കിലോമീറ്റര്‍.
രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഹാര്‍ഡ് വര്‍ക്ക്. ടൈപ്പിംഗ്, ഡിസൈനിംഗ്, പ്രിന്റ് ചെയ്യുന്ന സ്റ്റാഫ് എത്തിയില്ലെങ്കില്‍ അവിടെയും വേണം ശ്രദ്ധ.
അല്‍പം ഒഴിവു കിട്ടുന്നത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്താണ്.
അന്നും പതിവുപോലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോഴാണ് പ്രസ്സ് മുതലാളി ഹോട്ടലിലേക്കോടിവന്ന് റിയാസിനൊരു ഫോണ്‍ എന്നു വിളിച്ചു പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ഇത്ര വ്യാപകമാവാത്തതിനാല്‍ എന്റെ കൈയിലും അതുണ്ടായിരുന്നില്ല. ഓടിപ്പോയി ഓഫീസിലെ ലാന്റ് ഫോണ്‍ ചെവിയോടടുപ്പിച്ചു.
"ഹലോ.."
"ഹലോ, വാപ്പുട്ട്യാണ്- പ്പാക്ക് ലേസം വയറുവേദന കൂടീട്ട്ണ്ട്....
ജ്ജ്ങ്ങ്ട് ബാ- " അളിയന്റെ ശബ്ദം.
പിന്നെയൊന്നും നോക്കിയില്ല. മുതലാളിയോട് പറഞ്ഞ് ബസ്സ് കയറി.മനസ്സില്‍ വല്ലാത്ത ആധി..! വീട്ടിലേക്ക് പെട്ടെന്ന് എത്തണമെന്നാണ് മനസ്സിലുള്ളത്. കണ്ടക്ടര്‍ വന്നതും ചാര്‍ജ്ജ് കൊടുത്തതുമൊന്നും ഓര്‍മയില്ല. എല്ലാം യാന്ത്രികമായാണ് ചെയ്യുന്നത്. അളിയന്റെ സ്വരത്തിലെന്തോ പേടി കലര്‍ന്ന പോലെ...! നിസ്സാരമാണെങ്കില്‍ എന്നെ വിളിച്ചുവരുത്താനൊന്നും അളിയന്‍ നില്‍ക്കില്ല. ഇതിപ്പോ.. ഒന്നും ഇല്ലാതിരിക്കട്ടെ...! ആ പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
ആരോ തോണ്ടിയപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ഒരാള്‍ സീറ്റിലേക്കു ചൂണ്ടുന്നു. ഞാനിറങ്ങുകയാണ് ഇവിടെയിരുന്നോ മോനേ...! ഉപ്പയോളം പ്രായമുള്ള ഒരു മനുഷ്യന്‍.പല്ലില്ലാത്ത മോണകാട്ടി  നിഷ്‌കളങ്കമായി പുഞ്ചിരിച്ചു കൊണ്ടാണ് സീറ്റിലേക്ക് ക്ഷണിക്കുന്നത്. ബഹുമാനാദരവുകളോടെ ഞാന്‍ നന്ദിയോടെ അദ്ദേഹത്തെ നോക്കി സീറ്റിലിരുന്നു. അദ്ദേഹം എഴുന്നേറ്റ് ഡോറിനടുത്തേക്കു നീങ്ങി. വെട്ടത്തൂര്‍ എന്ന സ്‌റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അദ്ദേഹം സാവധാനം ഇറങ്ങി. പെട്ടെന്നാണ് വലിയൊരു ശബ്ദം കേട്ടത്. യാത്രക്കാരെല്ലാം സീറ്റില്‍ നിന്നെഴുന്നേറ്റ് അങ്ങോട്ടു നോക്കി. പാഞ്ഞുവന്ന ഒരു ബൈക്ക് ആ ഉപ്പയെ ഇടിച്ചുതെറിപ്പിച്ചു. അദ്ദേഹം റോഡരികില്‍ വീണുകിടക്കുന്നു. വെള്ള വസ്ത്രത്തില്‍ രക്തം പുരണ്ട് ചുവന്നു തുടങ്ങിയിരിക്കുന്നു. ആളുകള്‍ ഓടിക്കൂടുന്നു. ബസ്സില്‍ നിന്ന് കുറച്ചാളുകള്‍ ഇറങ്ങി;ഞാനും.
അദ്ദേഹത്തെ ആരൊക്കെയോ പൊക്കിയെടുത്തു. ഒരു ജീപ്പിലേക്ക് കയറ്റി.
"ആരെങ്കിലും കൂടെയുണ്ടോ...?"
ആരോ ചോദിക്കുന്നു.
"ഉണ്ട്, ഞാനുണ്ട്".
ഉപ്പയുടെ അസുഖം മറന്ന് ഞാനും കയറി.
ഞാനുണ്ടെന്നറിഞ്ഞതു കൊണ്ടോ ഉത്തരവാദിത്തമേല്‍ക്കാന്‍ പ്രയാസമുള്ളതുകൊണ്ടോ എന്നൊന്നുമറിയില്ല. മറ്റാരും ജീപ്പില്‍ കയറിയില്ല. ഡ്രൈവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. മനസ്സില്‍ രണ്ടു പ്രയാസങ്ങള്‍ ....! പ്രയാസങ്ങള്‍ പ്രാര്‍ത്ഥനകളായി മാറുന്നു. സര്‍വശക്തനോട് മനമുരുകി പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍ ...!
ജീപ്പ് പെരിന്തല്‍മണ്ണ അല്‍ ശിഫാ ഹോസ്പിറ്റലിലെത്തി. വാഹനം നിര്‍ത്തിയ ഉടനെ രണ്ടു ചെറുപ്പക്കാര്‍ ധൃതിയില്‍ വാഹനത്തിനടുത്തേക്കോടിയെത്തി. വേറെയും ആരൊക്കെയോ അവര്‍ക്കൊപ്പമുണ്ട്. ഡ്രൈവറോട് സംസാരിക്കുന്നതിനിടയില്‍ എനിക്കു മനസ്സിലായി, അദ്ദേഹത്തിന്റെ മക്കളാണെന്ന്. അത്യാഹിത വിഭാഗത്തിലേക്ക് അദ്ദേഹവുമായി എല്ലാവരും ഓടി, ഞാനും...!
അപ്പോഴാണ്  ഉപ്പയുടെ കാര്യം വീണ്ടും മനസ്സിലേക്കോടിയെത്തിയത്. ഏതായാലും ഉത്തരവാദപ്പെട്ടവര്‍ എത്തിയല്ലോ. ഇനി വീട്ടിലേക്കു പോകാമെന്നു കരുതി ബസ് സ്റ്റോപ്പിലേക്കോടി. ആദ്യം വന്ന ബസ്സ് തന്നെ കോട്ടോപ്പാടത്തേക്ക്. അവിടെ നിന്ന് വീട്ടിലേക്ക് വെറും മൂന്നു കിലോമീറ്റര്‍.
കോട്ടോപ്പാടത്തിറങ്ങി ഒരു ഓട്ടോയില്‍ കയറി. പിന്നെ കച്ചേരിപ്പറമ്പിലേക്ക്...
വീടിനു മുമ്പിലിറങ്ങി ഓട്ടോ ചാര്‍ജ്ജ് കൊടുത്ത് തിരിഞ്ഞപ്പോള്‍ കുറേ ആളുകള്‍ വീട്ടിലേക്കുള്ള വഴിയില്‍. ചിലര്‍ അങ്ങോട്ടു പോകുന്നു, മറ്റു ചിലര്‍ മടങ്ങിവരുന്നു. ചിലരാകട്ടെ അങ്ങിങ്ങ് കൂടി നിന്ന് സംസാരിക്കുന്നു...!
എന്തൊക്കെയോ സംഭവിച്ച മട്ടുണ്ട്, മനസ്സില്‍ വീണ്ടും സംഘര്‍ഷഭരിതമായ ഇരമ്പലുകള്‍ ....!
വീട്ടിലേക്കെത്തുമ്പോള്‍ കണ്ട കാഴ്ച എന്നെത്തളര്‍ത്തിക്കളഞ്ഞു...
എന്റെ പ്രിയപ്പെട്ട ഉപ്പ...!
വെള്ള പുതച്ചുകിടക്കുന്നു...!
സുഖമായൊരു നിദ്രപോലെ....!
ആരൊക്കെയോ ചുറ്റിനുമുണ്ട്. നിറഞ്ഞ കണ്ണുനീര്‍ കാഴ്ചകളെ മറച്ചു...
കോടമഞ്ഞിലൂടെയെന്ന പോലെ ചുറ്റുമുള്ളതും കാണുന്നു...
വീടിനുള്ളില്‍ നിന്ന് പതിഞ്ഞ തേങ്ങലുകള്‍ കേള്‍ക്കാം.
ഉപ്പ വിടപറഞ്ഞിട്ട് ഒരു മണിക്കൂറേ ആയിട്ടുള്ളൂ.
മരിക്കും മുമ്പ് ഒരുനോക്കു കാണാന്‍ കഴിയാത്തതിലുള്ള വിഷമം വല്ലാതെയുണ്ടെങ്കിലും മറ്റൊരാള്‍ക്ക് അല്‍പം സാന്ത്വനം നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും മനസ്സിലുണ്ട്. ആ രാത്രി അങ്ങനെ കൊഴിഞ്ഞു വീണു. ഉറക്കമില്ലാത്ത രാത്രി...! ഇനിയെന്തെന്ന ആലോചനയോടെ തള്ളിനീക്കിയ രാത്രി....
രാവിലെയാണ് ഉപ്പയുടെ ജനാസ കുളിപ്പിക്കാനെടുത്തത്. ജനാസ സന്ദര്‍ശിക്കാന്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.
കൂട്ടത്തില്‍ ഇന്നലത്തെ സംഭവത്തിലെ ആ ഉപ്പയുടെ മോനും വന്നിട്ടുണ്ട്. ഹോസ്പിറ്റലില്‍ വെച്ചു കണ്ട മകന്‍. റഷീദ്. (അതാണദ്ദേഹത്തിന്റെ പേരെന്ന് പിന്നീട് മനസ്സിലായി.) അദ്ദേഹം അടുത്തു വന്ന് എന്റെ കൈയില്‍ പിടിച്ചു.ഒരു സാന്ത്വന സ്പര്‍ശം; അതൊരു നന്ദി സൂചകത്തോടെയും...! ഞാന്‍ ജോലി ചെയ്യുന്ന പ്രസ്സിനടുത്താത്രേ അവരുടെ വീട്. എങ്ങനെയൊക്കെയോ എന്നെ ചോദിച്ച് മനസ്സിലാക്കി അദ്ദേഹം വീട്ടിലെത്തിയതാണ്. ജനാസ നിസ്‌കാരവും മറവു ചെയ്യലും മറ്റും കഴിയുന്നതു വരെ അദ്ദേഹവും കൂടെയുണ്ടായിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ വീണ്ടും റഷീദ് അടുത്തെത്തി. അദ്ദേഹത്തിന്റെ ഉപ്പയുടെ വിശേഷങ്ങളാരാഞ്ഞു. പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു, പിന്നെ വാര്‍ധക്യസഹജമായ അവശതകളുണ്ട്. ഒരാഴ്ച ഹോസ്പിറ്റലില്‍ കഴിയേണ്ടി വരും. ഇപ്പോള്‍ അല്ലാഹു രക്ഷിച്ചു. നിങ്ങളുടെ സഹായം മറക്കൂലട്ടോ...! നന്ദി പറഞ്ഞ് ഈ വലിയ ഉപകാരത്തിന്റെ വില ഞാന്‍ കുറക്കുന്നില്ല.
എന്നാലും ഔപചാരികതയ്ക്കു വേണ്ടി പറയുകയാ...
"താങ്ക് യൂ...."
അദ്ദേഹത്തിന്റെ കണ്ണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു; എന്റെയും.
__________________________________________________________


ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന
ബ്ലോഗിംഗ് മത്സരത്തിനു വേണ്ടി എഴുതിയ അനുഭവക്കുറിപ്പ്.

Malayalam bloggers:
(https://www.facebook.com/groups/malayalamblogwriters/

Jayasurya Online media:
(https://www.facebook.com/ThankYouMMovie

80 comments:

 1. എന്‍റെ കണ്ണുകളിലും നനവ്‌ പടര്‍ന്നു :(

  കൂടുതല്‍ ഒന്ന് എഴുതാന്‍ പറ്റുന്നില്ല ...

  ഇത് എഴുതിയപ്പോള്‍ റിയാസിക്കയുടെ മാനസികാവസ്ഥ എങ്ങനെ ആയിരുന്നിരിക്കും എന്നാണു ഞാനിപ്പോള്‍ ഓര്‍ക്കുന്നത്!!!


  ReplyDelete
  Replies
  1. ലിബീ, <3. പോസ്റ്റിലെ ആദ്യ 'കമെന്റര്‍..' നന്ദി..!

   Delete
 2. അന്ന് ചെയ്തത് ശരിയായിരുന്നെന്നോ ഇല്ലെന്നോ ഉള്ള തോന്നല്‍ റിയാസിന് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ...........ഇതിലിപ്പൊ എന്താ പറയുക എന്നറിയില്ല........ഒരു നിമിത്തം അത്രതന്നെ ..........

  ReplyDelete
  Replies
  1. ചെയ്യുന്നത് ശരിയാണോ അല്ലേ എന്നൊന്നും അപ്പോള്‍ ചിന്തിച്ചില്ലെന്നതാണ് വാസ്തവം. നമ്മെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിക്കുന്ന ഒരു ശക്തി നമ്മെയപ്പോള്‍ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതാവും. എന്തായാലും അനുഭവക്കുറിപ്പില്‍ ചെര്‍ത്തുവെക്കാന്‍ മറക്കാനാവാത്ത ഒരക്ഷരക്കൂട്ട്....നന്ദി സബീന..

   Delete
 3. ദൈവസന്നിധിയോളമെത്തുന്ന ചില പ്രവൃത്തികള്‍

  ReplyDelete
  Replies
  1. ദൈവാനുഗ്രഹത്തിനായ് കാത്ത് ഒരു ഭിക്ഷുവും...
   നന്ദി അജിത്തേട്ടാ...

   Delete
 4. വാക്കുകളിൽ ഒതുക്കാൻ കഴിയുന്നില്ല ഈ നന്മയും.

  ReplyDelete
  Replies
  1. ജന്മസുകൃതമാവാം കാരണം...
   നന്ദി..

   Delete
 5. വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും ഫീല്‍ ചെയ്തു ,ചില ചിന്തകളും മനസ്സില്‍ കടന്നു പോയി ,നന്നായി ബായ്‌ .

  ReplyDelete
  Replies
  1. എഴുതിത്തീര്‍ന്നപ്പോഴേക്കും ഞാനും വല്ലാതായി സോണിജീ... നന്ദി, ഇവിടെയെത്തി അഭിപ്രായം പറഞ്ഞതിന്‌

   Delete
 6. parayaan vaakkukal illa riyaskka ,kannuneer kondu kannukal marupadi paranju ....:'(

  ReplyDelete
 7. ചില നിമിത്തങ്ങളില്‍ നമ്മള്‍ നിയുക്തര്‍ ..!

  ReplyDelete
  Replies
  1. അതേ അംജത്ക്ക ...
   നന്ദി...

   Delete
 8. :::::::::::::::::::::::
  :::::::::::::::::::::::
  :::::::::::::::::::::
  എനിക്കെന്റെ വചസ്സുകള്‍
  നഷടമായിരിക്കുന്നു...മനോരഥം
  തിരിച്ചു വരുന്നത് വരെ !!
  അസ്രൂസാശംസകള്‍
  പ്രിയ കൂട്ടുകാരാ !

  ReplyDelete
 9. ഒന്നും പറയുന്നില്ല..

  ReplyDelete
 10. സന്മനസ്സുള്ളവര്‍ക്ക് നന്മയുണ്ടാവും.
  മനസ്സില്‍ നന്മയുള്ളവര്‍ക്കേ ഇത്തരം ഘട്ടങ്ങളില്‍ കാരുണ്യപ്രവര്‍ത്തി ചെയ്യാനാകൂ!
  ആശംസകള്‍

  ReplyDelete
  Replies
  1. എവിടെയോ ശേഷിച്ച നന്മയുടെ ഇത്തിരിവെട്ടമായിരിക്കാം ഈ ദുഷിച്ച ചുറ്റുപാടുകളിലും നമ്മെ നയിക്കുന്നതും സംരക്ഷിക്കുന്നതും അല്ലേ...?
   നന്ദി സര്‍ ...

   Delete
 11. റിയാസ് ഭായ് ... മനസ്സലിയിക്കുന്ന എഴുത്ത് . ദൈവം കാവലുണ്ടാകട്ടെ എപ്പോഴും ..

  ReplyDelete
  Replies
  1. നന്ദി പ്രവീ..
   പ്രാര്‍ത്ഥനയാണ് നമ്മുടെ കരുത്ത്....

   Delete
 12. ഇക്കാ.. ആ നീല നിറങ്ങളില്‍ കുറിച്ചിട്ട വരികള്‍ക്കിപ്പുറം വായിച്ചപ്പോള്‍ കരഞ്ഞുപോയി.. പിന്നങ്ങോട്ട് എന്തെന്ന് വായിക്കാന്‍ പോലും തോന്നാത്ത വിധം. ഇതെഴുതുമ്പോള്‍ എന്‍റെ പെങ്ങളാണ് സത്യം, കവിള്‍തടങ്ങളില്‍ കണ്ണീരുണ്ട്.... :(
  ഒരുപക്ഷെ ഇത്രയും വേദനിപ്പിക്കാന്‍ കാരണം നമ്മള്‍ തമ്മിലുള്ള മാനസിക അടുപ്പം തന്നെയായിരിക്കണം..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനിയാ... സ്‌നേഹമേ, നന്ദി...!

   Delete
 13. ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് തിരിച്ചെടുക്കുമ്പോള്‍ ആണ് ഏറ്റവും കൂടുതല്‍ വിഷമം അനുഭവപ്പെടുക... നമ്മില്‍ നിന്ന് കൂടുതല്‍ അധികം എടുക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാനെ കഴിയുകയുള്ളൂ...

  ReplyDelete
  Replies
  1. അതേ ജാസീ, പ്രാര്‍ത്ഥനകളാണല്ലോ കരുത്ത്. നഷ്ടപ്പെടലുകള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും വിഷമവൃത്തത്തിലകപ്പെടുന്നതിനുമപ്പുറം, ഒരു മഹാശക്തിയുടെ കാവലുണ്ടെന്ന തോന്നലും അവനോടുള്ള പ്രാര്‍ത്ഥനയുമാണ് നമ്മെ നയിക്കുന്നതെങ്കില്‍ കൃതാര്‍ത്ഥരാകാന്‍ മറ്റെന്തു വേണം! അല്ലേ....?
   നന്ദി...

   Delete
 14. മനസ്സില്‍ എവിടെയൊക്കെയോ ചെന്ന് മുറിവേല്‍പ്പിക്കുന്ന വരികള്‍ .

  ReplyDelete
  Replies
  1. അതേ ഷൈജു, ചില നിമിത്തങ്ങള്‍... അങ്ങനെയും സംഭവിക്കണമല്ലോ.. അല്ലേ...?

   Delete
 15. കണ്ണുനീരോടെ ഞാനും വായിച്ചു .

  ReplyDelete
  Replies
  1. വായനയ്ക്ക് നന്ദി, ഉമ...

   Delete
 16. Anonymous3:10:00 PM

  പ്രിയ സുഹൃത്തേ, എന്റെ മനസ്സിന്റെ ഉള്ളറകളിൽ കയറി ഇത്ര മാത്രം മുറിവേൽപ്പിക്കാൻ ആരാണു അനുവാദം നൽകിയത്‌!!??

  (ഒരു ഒഫ്താൽമോളോജി ക്ലാസ്‌ ബോറടിച്ചപ്പോൾ ഈ വരിയിലൂടെ കടന്നു പോയതായിരുന്നു.. ഇരു നേത്രങ്ങളിലും നനവു പടർത്തുമെന്നു വിചാരിച്ചില്ല.)

  ReplyDelete
  Replies
  1. നന്ദി ഫലാഹ്, ബോറടി മാറ്റാന്‍ ഇവിടെ കയറിവന്നതില്‍...!
   പഠനം പുരോഗമിക്കട്ടെ. ആശംസകള്‍...

   Delete
 17. നൊമ്പരമായി ഈ കുറിപ്പ്... :(

  ReplyDelete
 18. ഈ ഒരു അവസ്ഥയിലൂടെ 13 വര്ഷം മുന്പ് കടന്നുപോകെണ്ടി വന്നിട്ടുണ്ട് എനിക്ക്. ആ ഒരു മിടിപ്പ്... അതിപ്പോഴും ഉണ്ട്

  ReplyDelete
  Replies
  1. കൂടുതല്‍ വ്യക്തമാവാത്തതിനാല്‍ എന്തു പ്രതികരിക്കണമെന്നറിയുന്നില്ല. നന്ദി സുഹൃത്തേ, വായനയ്ക്കും അഭിപ്രായത്തിനും..

   Delete
 19. ഒന്നും എഴുതാനാവുന്നില്ല... റിയാസിനു എപ്പൊഴും നന്മ മാത്രം ഉണ്ടാവട്ടെ.

  ReplyDelete
  Replies
  1. ഉം. എഴുതിയില്ലെങ്കിലും ആ മനസ്സ് ഞാനറിയുന്നു. നന്ദി കലേച്ചീ...

   Delete
 20. എന്താണു എഴുതേണ്ടത് എന്ന് അറിയില്ല....
  എന്റെ കണ്ണൂ നിറഞ്ഞു എന്നത് സത്യം..
  ആർക്കും ഈ അവസ്ഥ ഉണ്ടകാതിരിക്കട്ടെ...

  ReplyDelete
  Replies
  1. എഴുതിയില്ലേലും എഴുതാനിരിക്കുന്നത് എഴുതാതെത്തന്നെ അറിയുന്നു റിനൂ...
   നന്ദി..

   Delete
 21. ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഓര്‍മ്മ പൂവുകള്‍ക്ക് ചിലപ്പോള്‍ നാമറിയാതെ നമ്മുടെ കണ്‍കോണുകളെ ഈറനാക്കാന്‍ ആകും ...... നല്ല എഴുത്ത് റിയാസ് ഭാവുകങ്ങള്‍ .......... :)

  ReplyDelete
  Replies
  1. ഉം. അതേ, ശരിയാണത്... ഓര്‍മകള്‍ക്ക് ചിതലു പിടിച്ചുതുടങ്ങും മുമ്പ് എല്ലാം ഇങ്ങനെ എവിടെയെങ്കിലും കോറിയിടണമെന്നുണ്ട്. നടക്കുമോ എന്നൊന്നും അറിയില്ല.
   നന്ദി കണ്ണാ...

   Delete
 22. ഈ വേദനയുടെ വില എനിക്കറിയാം..പ്രാർത്ഥനകൾ...!

  ReplyDelete
  Replies
  1. വേദനക്കുമപ്പുറം ദൈവം തോന്നിച്ച ചില യാഥാര്‍ത്ഥ്യങ്ങള്‍...
   നന്ദി ടീച്ചറേ..

   Delete
 23. നന്മയുണ്ടാവട്ടെ ,താങ്ക്യൂ ..:)

  ReplyDelete
  Replies
  1. നന്ദി സിയാഫ് ജീ...

   Delete
 24. നല്ല ഒരു ഗദ്യം വായിച്ച സുഖം .തെളിഞ്ഞ അക്ഷരങ്ങള്‍. ആശംസകള്‍ ഇക്കാ ..:)

  ReplyDelete
  Replies
  1. നന്ദി ലിഷ... വീണ്ടും വരിക...! :)

   Delete
 25. അന്ന് ചെയ്തത് ശരിയായിരുന്നു...........
  നന്മ മാത്രം ഉണ്ടാവട്ടെ....

  ReplyDelete
  Replies
  1. അന്‍വര്‍ക്കാ... സ്‌നേഹം... നന്ദി..

   Delete
 26. ചില അനുഭവങ്ങള്‍ ജീവിച്ചു കഴിഞ്ഞു ഓര്‍ക്കുമ്പോള്‍ തോന്നും നമ്മള്‍ തന്നെയാണോ അതിലൂടെ കടന്നു പോയത് എന്ന്..... അത്തരത്തില്‍ ഒന്ന്.... ആ അപരിചിതനായ ഉപ്പയ്ക്ക് വേണ്ടി നന്ദി - താങ്കളുടെ ഉപ്പയോടും ഉമ്മയോടും ആദരവ്, ഇങ്ങനെ ഉള്ള ഒരു പുത്രന്‍ ഉണ്ടായല്ലോ... iM SURE UR FATHER IS IN HEAVEN NOW AND VERY PROUD OF U :)

  ReplyDelete
  Replies
  1. ആ നിമിഷങ്ങളിലൂടെ എങ്ങനെ കടന്നുവന്നുവെന്നറിയുന്നില്ലിപ്പോഴും. എല്ലാം ഒരു നിയോഗം അല്ലേ..? അല്ലാതെന്തു പറയാനാ....
   നന്ദി ആര്‍ഷാ... :)

   Delete
 27. Vallathe vedanippichu... :-( Nalla ezhuth.ishtayi :-|

  ReplyDelete
  Replies
  1. മറഞ്ഞിരുന്ന് മൂകനായി അഭിപ്രായം പറഞ്ഞ നല്ല സുഹൃത്തേ,നന്ദി...! :)

   Delete
 28. വായിക്കേണ്ടത് തന്നെ - വായിച്ചു .. എന്താണ് പറയുക ?

  ReplyDelete
  Replies
  1. ഒന്നും പറയേണ്ടതില്ല. അറിയുന്നു ഹൃത്തിനുള്ളിലുള്ളത്...! നന്ദി ശിഹാബ്...

   Delete
 29. ചില കാര്യങ്ങള്‍ വല്ലാത്തൊരു നിമിത്തങ്ങളായി കടന്നു വരുന്നതാണ്..മനസില്‍ സ്നേഹം സൂക്ഷിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ വേദനകള്‍ മനസിലാക്കാന്‍ പറ്റും.
  അപകടങ്ങള്‍ കാണുമ്പോഴേക്കും മൊബൈല്‍ ചിത്രം ആക്കാന്‍ പാട് പെടുന്ന പുതു തലമുറയില്‍ നിന്നും വ്യത്യസ്തനായ ഒരാള്‍...i salute you....

  ReplyDelete
  Replies
  1. ശരിയാണ്. എല്ലാം ഓരോ നിമിത്തങ്ങളാണ്. നമ്മെ നിയോഗിക്കപ്പെടുന്നു ദൈവം ചില കാര്യങ്ങളിലേക്ക്. നാം ആ വഴിയിലൂടെ നടന്നു പോകുന്നുവെന്നു മാത്രം...
   നന്ദി ...!

   Delete
 30. ശരിയായ തീരുമാനങ്ങള്‍ ചില നിമിഷങ്ങളില്‍ എടുക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹം തന്നെയാണ്. നന്നായെഴുതി

  ReplyDelete
  Replies
  1. നമ്മെക്കൊണ്ട് ചെയ്യിക്കുകയാണ് ദൈവം, നമ്മുടെ നന്മയ്ക്കായിത്തന്നെയാവാം അവ..!
   നന്ദി ഇലഞ്ഞി..

   Delete
 31. അവയവദാനം നല്കുന്ന പാഠങ്ങൾ നമ്മൾ സ്വീകരിച്ചു വരുന്നു.
  മരണം ഒരാളെയും കൊല്ലുന്നില്ലെന്നും അത് മനസിലാക്കുവാൻ ഒരു മനസുണ്ടാവുന്നതാണ് മഹത്തരം
  ഇവിടെ അത് ഒരു ഉപ്പയുടെ ആയുസ്സിന്റെ രൂപത്തിൽ മറ്റൊരു ഉപ്പാക്ക് ദാനം ചെയ്യാൻ കഴിഞ്ഞ പുണ്യം കുറച്ചു നല്ല വരികളില പകർത്തുമ്പോൾ സന്തോഷിക്കാം കനിവിന്റെ ഉറവ പോലെ വാക്കുകളും അവ പകരുന്നുണ്ടെന്നു

  ReplyDelete
  Replies
  1. കനിവിന്റെയും അലിവിന്റെയും ഉറവകള്‍ വറ്റാതിരിക്കട്ടെ....
   നന്ദി ബൈജുജീ..

   Delete
 32. ഒന്നും പറയാനാവുന്നില്ല... എത്താൻ വൈകിയതിൽ സോറി.. രണ്ടാം പകുതി വായിച്ചു തീർക്കാൻ കണ്ണുകൾ പലതവണ തുടക്കേണ്ടി വന്നു! :(

  ReplyDelete
  Replies
  1. നന്ദി ശിവകാമി...!
   ഒന്നും പറഞ്ഞില്ലെങ്കിലും പറയാനുള്ളത് പറയാതെത്തന്നെ പറയുന്നു...! നന്ദി, നന്ദി..!

   Delete
 33. Heart touching experience.
  May allah shower his blessings on u and u r family....

  ReplyDelete
 34. നൊമ്പരപ്പെടുത്തിയ കുറിപ്പ്.

  ReplyDelete
  Replies
  1. നൊമ്പരവീഥിയിലൊരു വിളക്കുമാടം പ്രകാശമേകട്ടെ..!

   Delete
 35. നന്മകൾ നേരുന്നു, ഇന്ന് മുഴുവൻ എന്നെ കരയിപ്പിക്കുന്ന എഴുത്തുകളാണല്ലൊ വായിക്കുനതെല്ലാം

  ReplyDelete
  Replies
  1. :( ചിലത് പറയുമ്പോഴും പങ്കുവെയ്ക്കുമ്പോഴും വല്ലാത്തൊരാശ്വാസമാണ് ഷാജുജി

   Delete
 36. എല്ലാ വിധ ആശംസകളും

  ReplyDelete
 37. റിയാസ്ക്ക ...മറ്റുള്ള ബ്ലോഗുക്കല്ക്കുള്ള കമന്റുകൾ പോലെ ഒരു ഭംഗി വാക്ക് പറയാൻ എന്തോ കഴിയുന്നില്ല....
  നിങ്ങളുടെ ബാപ്പാടെ പരലോക ജീവിതം അള്ളാഹു സുഖപെടുത്തി കൊടുക്കട്ടെ...അദ്ധെഹതെയും നമ്മെയും നാളെ നാഥാൻ അവന്റെ ജന്നത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടട്ടെ ....അമീൻ !!!!

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ,
   പ്രാര്‍ത്ഥന നാഥന്‍ കേള്‍ക്കട്ടെ
   താങ്കള്‍ക്കും നന്മയുണ്ടാകട്ടെ, ഇഹത്തിലും പരത്തിലും.....ആമീന്‍

   Delete
 38. വായിച്ചപ്പോ എവിടെയോ ഒരു നൊമ്പരം....ഒരു സുഖവും ........
  ഈ കൂട്ടുകാരന് നന്മകൾ മാത്രമേ നെരാനുള്ളു.........

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ, നന്മകള്‍ നേരുന്നു..

   Delete