തോരാതെ പെയ്യുന്ന മഴ...!
ഉച്ചക്കഞ്ഞി ബെല്ലിന്റെ മുഴക്കം
നീണ്ട വരാന്തയിലൂടെ ഓട്ടം
പാത്രം കാലില്‍ വീണ് വേദന
കാല് കൊക്കി തുടരുന്ന ഓട്ടം
സൈക്കിളില്‍ നിന്ന് വീണ ഇളി
റഷീദയുടെ മുഖത്ത് പരിഹാസം
പേന കൊണ്ടവള്‍ക്കൊരു കുത്ത്
കരഞ്ഞോടുന്ന പാവാടക്കാരി
തിരിച്ചു വരുന്ന ഹെഡ്മാസ്റ്റര്
ചൂരല്‍പ്രയോഗത്തെ വെല്ലുന്ന നോട്ടം
തിരിഞ്ഞു നോക്കി വീണ്ടുമൊരോട്ടം
പുകയുയരുന്ന സ്കൂള്‍ അടുക്കള
കഞ്ഞിത്താത്തയും കുഞ്ഞിച്ചേച്ചിയും
ആവിപാറുന്ന ഉച്ചക്കഞ്ഞി
ചൂടേറിയ ചെറുപയര്‍ കൂട്ടാന്‍
ചുവന്ന മുളക് കടിച്ച കണ്ണീര്
എരിവും ചൂടും കൊണ്ടൊരെരിപെരി
കിണറിനരികെ കുപ്പിവളക്കിലുക്കം
ചോറ്റുപാത്രങ്ങള്‍ കഥപറയുന്നു...
പുള്ളിക്കുടകള്‍ പ്രണയിക്കുന്നു...
അപ്രതീക്ഷിതമായൊരാക്രമണം
അകാരണമായൊരു തട്ടിവീഴ്ത്തല്‍
പത്താംക്ലാസിലെ രാജനാണവന്‍
ചെളിയില്‍ ആറാം ക്ലാസുകാരന്
ആശ്വസിപ്പിക്കാന്‍ ജയശ്രീ ടീച്ചര്‍
വിങ്ങലൊതുക്കാനാവാതെയവന്‍
കഞ്ഞിത്താത്തയുടെ സാന്ത്വനം
യൂണിഫോം കഴുകാന്‍ സഹായം
ക്ലാസ്മുറിയിലവന്‍ നനഞ്ഞൊട്ടി
റഷീദയപ്പോഴും ചിരിക്കുകയാണ്
അസീസ് മാസ്റ്റര്‍ വരാന്തയില്‍
പിന്നില്‍ കൈകെട്ടിയാണ് നടത്തം
കൈയിലെ ചൂരല്‍ നോക്കുന്നതാരെ?
റോസി,ജോസി ടീച്ചര്മാര് വന്നുപോയി
സസ്യങ്ങളും ജന്തുക്കളും കണക്കായി
പ്യൂണ്‍ റഫീഖിന്റെ വക നീളന്‍ ബെല്‍
അയ്യപ്പന്റെ മധുരമുള്ള ജനഗണമന..
വീട്ടിലേക്കുള്ള നടത്തമാണിനി...
അവന് കുടയെടുത്തിട്ടില്ല...
മഴ പെയ്തുകൊണ്ടേയിരിക്കുന്നു...!
(y)
ReplyDeletewhy? ഏയ്... ! അങ്ങനെയൊന്നുമില്ല,... :P
Deleteഎത്താ പറയാ .... ഇങ്ങളിപ്പോ ഇങ്ങനൊക്കെ എയുതിയാ ഞമ്മക്ക് സ്കൂളീ പോവാനൊക്കെ തോന്നും... പച്ചേങ്കില്, ഇപ്പയും പയേ മടി ഉള്ളതോണ്ട് പോവാനും പറ്റൂലാ..........
ReplyDeleteഇക്കാ ഇത് കലക്കി.. വരിയും വരയില്‍ എനിക്കേറ്റവും ഇഷ്ടമായത്...
നന്ദി നന്ദി നന്ദികള് :)
Deleteഉച്ചക്കഞ്ഞി വിശേഷം!
ReplyDeleteആശംസകള്‍
നന്ദി സര്
Deleteനന്ദി...
എന്റെമ്മോ ...പിരാന്ത് !
ReplyDeleteഞാന്‍ എന്റെ അഞ്ചാം ക്ലാസ്സില്‍ പോയി വന്നു !!
മൂത്രിക്കാന്‍ മുട്ടി !
ഉള്ളില്‍ ഒന്നുമില്ല !
ക്ലാസ്സില്‍ നനവ് പടരുന്നിതിനു മുമ്പ് ..
പുറത്തേക്കോടി !
തിരിഞ്ഞു നോക്കിയില്ല !! :)
ഹെന്റസ്രൂ...
Deleteജ്ജെന്താ സ്രൂ കാട്ട്യേ...?
അനക്കെന്തെര്ക്കാ...
പിരാന്താ...?
സൗസര്ക്കുടെ പാത്ത്യോ...? :p
സ്കൂള്‍ വിട്ട് പുറത്തുവരൂ
ReplyDeleteഹഹഹ.. അതു കലക്കി..
Deleteഇതാ വീട്ടിലെത്താറായി... :)
ഒരുപാട് എന്തിനു പറയണം ..എല്ലാം പറഞ്ഞു തീര്‍ത്തു ..ഒത്തിരി ഒത്തിരി ആശംസകള്‍
ReplyDeleteഎനിച്ചു ഉക്കൂളില്‍ പോണ്ട....:)
ReplyDeleteThis comment has been removed by the author.
ReplyDeleteറോസി,ജോസി ടീച്ചര്മാര് വന്നുപോയി
ReplyDeleteസസ്യങ്ങളും ജന്തുക്കളും കണക്കായി ... :-)
ഒരു ചെറു ചിരിയോടെ വായിച്ചു. സ്കൂള്‍ കാലം ഓര്മ വന്നപ്പോ ...