അങ്ങ് പ്രകാശത്തിനുമേല്‍ പ്രകാശം ....
അങ്ങയുടെ തിരുവചനങ്ങള്‍
ഞങ്ങള്‍ക്ക് കരുത്തേകുന്നു ....
അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍
ഞങ്ങള്‍ക്കു വെളിച്ചമേകുന്നു ..
ഇരുള്‍ മുറ്റിയ ജീവിതത്തില്‍
നിന്ന് വെളിച്ചത്തിന്റെ
മാസ്മരികതയിലേക്ക്
കൈപിടിച്ചാനയിക്കുന്നു ...
അങ്ങില്ലെങ്കിലീ സത്യപന്ഥാവില്ല ...
അങ്ങില്ലെങ്കില്‍ പിന്നെ ഇരുള്‍ മാത്രം...!
അങ്ങയുടെ ഓരോ ഓര്‍മകളും
ഞങ്ങള്‍ക്കു രോമാഞ്ചമാണ്.
ദുര്‍ഘടമായ പാതയല്ലേ
അങ്ങ് മനോഹരമാക്കിയത്
എത്രയെത്ര ത്യാഗങ്ങളാണ്
അവിടന്ന് സഹിച്ചത്...!
മരണസമയത്ത് പോലും
ഞങ്ങളെ വിളിച്ച സ്‌നേഹസിറാജേ ...
വിശന്നവന്റെ വായിലേക്ക്
അങ്ങയുടെ തിരുകരങ്ങളാണല്ലോ
ഭക്ഷണം വെച്ചുകൊടുത്തത്...
അനാഥരുടെ നാഥനായി,
അങ്ങയോളം തിളങ്ങിയ
മറ്റാരുണ്ടീയുലകില്‍ ..!
സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി
സന്ധിയില്ലാ സമരം പ്രഖ്യാപിച്ച
സ്‌നേഹസൂനമേ ...!
സൗഹൃദത്തിന്റെ താരാട്ടുപാടി
സമൂഹത്തെയുറക്കിയ പാല്‍നിലാവേ..!
അയല്‍വീട്ടിലെ പട്ടിണി കാണാത്തവരെ
അനിഷ്ടത്തോടെ കണ്ട തിരുദൂതരേ ...
സഹോദര മതങ്ങളെയും മതചിഹ്നങ്ങളേയും
ആദരിക്കാന്‍ പഠിപ്പിച്ച മഹ് മൂദരേ..!
തീവ്രവാദി എന്നില്‍പ്പെട്ടവനല്ലെ-
ന്നുച്ചൈസ്തരം ഉദ്‌ഘോഷിച്ച
ഹൃദയപുഷ്പമേ...!
ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന നാരികള്‍ക്ക്
രക്ഷാകവചം തീര്‍ത്ത മഅ്ശൂഖരേ...
സ്വര്‍ഗസ്ഥനെന്നറിഞ്ഞിട്ടും കാലില്‍
നീരുവരുവോളം നിന്നു പ്രാര്‍ത്ഥിച്ച മഹ്ബൂബരേ...
അങ്ങയുടെ ധൈര്യത്തെ വെല്ലാന്‍
അന്നറേബ്യയിലാരുമില്ലായിരുന്നു ..
അങ്ങയുടെ സ്ഥൈര്യവും മനോധൈര്യവും
കണ്ടെത്ര പേരാണത്ഭുതം കൂറിയത് ..!
അന്നൊരു ജൂതനു ലഭിക്കേണ്ട
അവകാശത്തിലങ്ങിടപെട്ടതോര്‍ക്കുന്നു ...
കഠിനഹൃദയനും വീരശൂരപരാക്രമിയുമായ
അബൂജഹ്‌ലിന്റെയരികിലങ്ങും ആ ജൂതനും ...
കിട്ടാനുള്ള അവകാശം ചോദിച്ചപ്പോള്‍
ഞൊടിയിട കൊണ്ടത് ലഭ്യമാകുന്നു ...
അബൂജഹ്‌ലിന്റെയനുയായികള്‍ക്കത്
സഹിക്കുമോ, അവര്‍ക്കേറെ മുറുമുറുപ്പ്...
മുഹമ്മദിന് മുന്നില്‍ നേതാവ് തോല്‍ക്കുകയോ!
ജഹ്‌ലപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഹോ!
അങ്ങയുടെയിരു ചുമലുകളിലുമിരു
സിംഹങ്ങളായിരുന്നുവത്രേ ഗര്‍ജ്ജിച്ചിരുന്നത്...!
മണ്ണും പെണ്ണും പൊന്നും അധികാരവും
അങ്ങേക്ക് വാഗ്ദാനം ചെയ്യപ്പെട്ടു...
പക്ഷേ,
അങ്ങയുടെ ലളിതജീവിതത്തിന്റെ ശേഷിപ്പ്
തിരുമേനിയില്‍ ഈത്തപ്പനയോലപ്പാടുകളായി..!
വിശപ്പേറിയപ്പോള്‍ വീഴാതിരിക്കാന്‍ വയറ്റത്ത്
കല്ലുവെച്ചുകെട്ടിയ നബിയേ,
സ്‌നേഹിക്കുന്നു അങ്ങയെ, ജീവനേക്കാള്‍ ...
കാണാനാശിക്കുന്നു സ്വപ്‌നത്തിലെങ്കിലും ...!
വാക്കുകൾക്കെന്നും ക്ഷാമമാണ് തിരു നബിയെ പാടിപ്പുകഴ്ത്താൻ... നിശ്ചയം അവിടുത്തെ സ്വപ്നം കാണാൻ മാത്രം നാം അനുഗ്രഹിക്കപ്പെടുക എന്നാണു എന്റെ തമ്പുരാനേ...!!
ReplyDeleteറിയാസ്ക്ക, ഏകൻ നമുക്കു അതിനുള്ള തൗഫീക്ക് നൽകട്ടെ...
അതേ, ഇവരായിരുന്നു നേതാവ്...! പാടിപ്പുകഴ്ത്താന്‍ വരികള്‍ തികയുന്നില്ല
Deleteആ മഹാത്മാവിനെക്കുറിച്ച്...
യാ രസൂലല്ലാഹ് --- യാ ഹബീബല്ലാഹ് ...
ReplyDeleteയാ നബിയ്യല്ലാഹ് --- യാ നൂരുല്ലാഹ്
സലാം അലൈക്കും
അസ്സലാം.. വസ്സലാം.. യാ ഹബീബരേ സലാം
Deleteജീവല്‍പ്രകാശം
ReplyDeleteപ്രകാശത്തിനും മേല്‍ പ്രകാശം..!
Deleteവാക്കുകൾക്കതീതമായ സ്നേഹത്തോടെ.... എന്റെ പ്രവാചകൻ. റിയാസിനു ആശംസകൾ.........
ReplyDeleteഉലകമാകെ ആ വിശ്വവെളിച്ചം പ്രഭ പരത്തുന്നൊരജബായ്...!
Deleteനന്ദി സിദ്ദിക്ക.. :)
ആരാധനയ്ക്ക് അർഹൻ "നീ" മാത്രം എന്ന് പഠിപ്പിച്ച തിരു വചനം നബി തിരുമേനി പ്രകാശത്തിനു പ്രകാശം
ReplyDeleteതീവ്രവാദി എന്നില്‍പ്പെട്ടവനല്ലെ-
ന്നുച്ചൈസ്തരം ഉദ്‌ഘോഷിച്ച
ഹൃദയപുഷ്പമേ...
ഈ വായന ദിനത്തിൽ വായിക്കാൻ കഴിഞ്ഞ ചരിതാർത്ത്യത്തോടെ
ഹൃദ്യം പ്രകാശ പൂരിതം മനോഹരമായി
സ്‌നേഹത്തിന്റെ വെട്ടം കെടാതെ സൂക്ഷിക്കാന്‍ വിനയപൂര്‍വം കൈകോര്‍ക്കുന്നു...
Deleteനന്ദി ബൈജൂജീ..
യാനെബീ ...സലാം
ReplyDeleteയാ റസൂല്‍ ...സലാം
.
.
.
.
.
.
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
യാ ഹബീബ് സലാം
Deleteയാ മഹ്ബൂബരേ സലാം..
യാ നബിയേ സലാം. കാരുണ്യത്തിന്റെ പ്രതീകമായ ലോകനായകന്റെ കീർത്തനങ്ങൾ എക്കാലവും ഉയരട്ടെ ആശംസകൾ
ReplyDeleteഉയരട്ടെയുയുരട്ടെയുലകിലഖിലവുമാ കീര്‍ത്തനങ്ങള്‍ ..
Deleteനന്ദി..!
വായിക്കാനും പകര്‍ത്താനും ഒരു ജീവിതശൈലി..
ReplyDeleteആശംസകള്‍
അതിനുമപ്പുറം പ്രഭാമയം....!
Deleteനന്ദി....!
manoharamaayirukkunnu
ReplyDelete