21.6.13

നെഞ്ചുടുക്കിന്റെ വ്യഥ!

 അന്ന്...
സ്വപ്‌നങ്ങള്‍ ഒപ്പനപ്പാട്ടുമായ്
നിന്‍ കുപ്പിവളകള്‍ കിലുക്കി..!
പ്രണയാര്‍ദ്രമായ് താളമിട്ടു,
നിന്‍ വെള്ളിക്കൊലുസ്സുകള്‍..!
നീലമിഴികളില്‍ തത്തിക്കളിച്ചു,
മധുരക്കിനാവിന്റെ തിളക്കം..!
നിനക്കുമെനിക്കുമിടയില്‍
നീലക്കടലോളം മുഹബ്ബത്ത്
എന്നിട്ടും ....
ചുണ്ടോടടുത്ത മധുരക്കനി
തട്ടിത്തെറിപ്പിച്ചതോ, വിധി..!
ഇന്ന്,
നെഞ്ചുടുക്ക് കൊട്ടി ഞാനെന്‍
വ്യഥകളാലപിക്കുമ്പോള്‍
നിന്റെ തംബുരുവിനും
കരച്ചിലിന്റെ ഈണം മാത്രം!
സഖീ, നിന്‍ പദനിസ്വനങ്ങള്‍
ഇപ്പോഴെന്റെ കാതില്‍ കേള്‍ക്കാം
നിന്റെ കിലുകില്‍ച്ചിരിയിപ്പോള്‍
കാതുകള്‍ക്കു വസന്തമാണ് ..
മൂടല്‍ മഞ്ഞിനുള്ളിലൂടെ നീ...
കാറ്റിലും മഴയിലും നീ..
നിലാവിലും നിഴലിലും നീ..
എന്റെ കാലിലുരയുന്ന വിലങ്ങ്,
പുതു വ്രണങ്ങളുണ്ടാക്കുമ്പോഴും
നീയെന്ന വസന്തത്തിന്റെ
സുഗന്ധമാസ്വദിച്ച് ഞാനീ
കരിങ്കല്‍ തടവറയിലേകനായ്
ഏകനായ്... ഏകനായ്...!!!

<<<<<<<<<<<<<<<<<< FB>>>>>>>>>>>>>>>>>>>


18 comments:

  1. വിധിയുടെ വ്യഥ!!

    ReplyDelete
  2. പ്രണയം..
    നഷ്ടം..
    വിധി..
    വിരഹം..

    വിരഹാര്‍ദ്ര വരികള്‍.....,..!!!

    ReplyDelete
  3. നൊമ്പരപ്പെടുത്തുന്ന വരികള്‍..
    ആശംസകള്‍

    ReplyDelete
  4. Between the cup and lips............

    ReplyDelete
  5. ഒന്നും പറയാനില്ല,
    ഒരു മൗനത്തിലൂടെ എല്ലാം അറിയിക്കുന്നു.!

    ReplyDelete
  6. സങ്കടമാകുന്നുവല്ലോ ...

    ReplyDelete
  7. ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ .....

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൗഗന്ധികമേ... :)

      Delete
  8. ഓർമകൾക്ക് കുപ്പിവള കിലുക്കയും സുറുമമിഴി തിളക്കവും

    ReplyDelete
  9. വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്ത് ഞാന്‍... ..................

    ReplyDelete
    Replies
    1. പദനിസ്വനം കാതോര്‍ത്തങ്ങനെയങ്ങനെ... അല്ലേ...? :)

      Delete