10.12.12

തേട്ടം

മഴയേ,
രജനിയെ തണുപ്പിക്കുന്ന  മഴയേ ...!
നീയെന്റെ സ്വപ്‌നങ്ങളില്‍
വശ്യമായ്  ചിരിക്കുന്നൂ...
ക്രൂരമായ് ഇരമ്പിവരുന്ന
കറുത്ത മേഘങ്ങളെ
വസന്തമാക്കി പൊഴിക്കുന്നൂ...
നനഞ്ഞ കരിയിലകള്‍
വീണുകിടക്കുന്ന ഈ
വിജനമാം വഴിത്താരയിലൂടെ
മെല്ലെ നടന്നു  ഞാന്‍  
വിഹായസ്സിലേക്ക് കണ്ണുനട്ട്
നിന്നെത്തേടുകയാണ്‌
നിന്നെത്തന്നെ....!


7 comments:

  1. മഴക്കവിത കൊള്ളാം. ഇവിടെ മഴ കവിതയായെങ്കിലും പെയ്തിറങ്ങി. അത് സ്വപ്നമഴയാണെങ്കിലും. ഇവിടെ ഞങ്ങൾ ഈ വർഷം വേണ്ടവിധം മഴകിട്ടാത്തതിനാൽ വേഴാമ്പലുകളെ പോലെ കാത്തിരിക്കുകയാണ്. കീണറ്റിലൊന്നിലും വെള്ളമില്ല.

    ReplyDelete
    Replies
    1. സ്‌നേഹം സജീംജീ.....
      ഇഷ്ടം സജീംജീ....

      Delete
  2. പെയ്തോളൂ...നറഞ്ഞ് പെയ്തോളൂ

    ReplyDelete
    Replies
    1. തിമര്‍ത്തുപെയ്യണം...
      അതില്‍ നനഞ്ഞുകുതിരണം...

      Delete
  3. കൊള്ളാം വരികൾ...

    ReplyDelete
  4. ആഹാ കൊള്ളാമല്ലോ വരികള്‍ ..മഴ ആരും തേടുന്ന നനുത്ത ഒരനുഭൂതി...ആശന്സകള്‍..

    ReplyDelete
  5. നല്ല വരികള്‍, മഴയെക്കാള്‍ സുന്ദരമായ ഒരു കാഴ്ച എന്തുണ്ട്. എത്ര വര്‍ണ്ണിച്ചാലും അധികമാവില്ല

    ഓര്‍മ്മകളിലെ പെരുമഴക്കാലം

    ReplyDelete