എരിഞ്ഞടങ്ങാനുള്ള
ആവേശത്തില്‍ ജീവിതം ആളിക്കത്താന്‍
തുടങ്ങിയിരിക്കുന്നു
ഒരു നേര്‍ത്ത കാറ്റു മതി
ആവേശത്തില്‍ ജീവിതം ആളിക്കത്താന്‍
തുടങ്ങിയിരിക്കുന്നു
ഒരു നേര്‍ത്ത കാറ്റു മതി
മാലോകര്‍ പേരു മാറ്റി
മയ്യിത്തെന്നു വിളിക്കാന്‍ ..
വാതില്‍പ്പാളിക്ക് പുറകില്‍
അല്പം വെള്ളവുമായി
അന്ത്യ വസിയ്യത്തിനായി
കാക്കുന്ന ബന്ധുക്കള്‍..
ഒരു വശത്തു മറ്റൊരാള്‍ക്കൂട്ടം ...
അവര്‍ക്കു വേണ്ടത്
മൃതപ്രായന്റെ ആധാരവും
താക്കോല്‍ക്കൂട്ടവും....
എമ്പാടുമുണ്ടായിരുന്നു
എടുത്തുപറയാന്‍ ...
പേരായും പ്രശസ്തിയായും
ഇട്ടുമൂടാനുള്ള ധനമായും..
ഒടുവില്‍....
ഒരു കാല് മറുകാലിനെയിട്ടുരച്ചു
കൈകള്‍ വശങ്ങളെയാക്രമിച്ചു
കണ്ണുകള്‍ മലക്കം മറിഞ്ഞു
ശ്വാസോച്ഛാസം ഉച്ചസ്ഥ പ്രാപിച്ചു
പിന്നെയൊരു ഞരക്കം
അതാ ജീവന്റെയൊടുക്കം
അന്യര്‍ക്കന്നേരം തിടുക്കം
മണ്ണിലേക്കിനിയൊരു മടക്കം...
വാപ്പാ ... മകന് വിളിക്കില്ല
മോനേ .. ഉമ്മ വിളിക്കില്ല
നേതാവേ .. ജനം വിളിക്കില്ല
എല്ലാവര്ക്കും ഒരൊറ്റ പേര്
വിളിച്ചു സായൂജ്യമടയാം
മയ്യിത്ത്.... !
മയ്യിത്തെന്നു വിളിക്കാന്‍ ..
വാതില്‍പ്പാളിക്ക് പുറകില്‍
അല്പം വെള്ളവുമായി
അന്ത്യ വസിയ്യത്തിനായി
കാക്കുന്ന ബന്ധുക്കള്‍..
ഒരു വശത്തു മറ്റൊരാള്‍ക്കൂട്ടം ...
അവര്‍ക്കു വേണ്ടത്
മൃതപ്രായന്റെ ആധാരവും
താക്കോല്‍ക്കൂട്ടവും....
എമ്പാടുമുണ്ടായിരുന്നു
എടുത്തുപറയാന്‍ ...
പേരായും പ്രശസ്തിയായും
ഇട്ടുമൂടാനുള്ള ധനമായും..
ഒടുവില്‍....
ഒരു കാല് മറുകാലിനെയിട്ടുരച്ചു
കൈകള്‍ വശങ്ങളെയാക്രമിച്ചു
കണ്ണുകള്‍ മലക്കം മറിഞ്ഞു
ശ്വാസോച്ഛാസം ഉച്ചസ്ഥ പ്രാപിച്ചു
പിന്നെയൊരു ഞരക്കം
അതാ ജീവന്റെയൊടുക്കം
അന്യര്‍ക്കന്നേരം തിടുക്കം
മണ്ണിലേക്കിനിയൊരു മടക്കം...
വാപ്പാ ... മകന് വിളിക്കില്ല
മോനേ .. ഉമ്മ വിളിക്കില്ല
നേതാവേ .. ജനം വിളിക്കില്ല
എല്ലാവര്ക്കും ഒരൊറ്റ പേര്
വിളിച്ചു സായൂജ്യമടയാം
മയ്യിത്ത്.... !
വലിയ യാഥാര്‍ത്ഥ്യത്തെ ചെറിയ വരികളില്‍ സമര്‍ഥമായി അടയാളപ്പെടുത്തിയിരിക്കുന്നു
ReplyDeleteനന്ദി അന്‍വര്‍ജീ...
Deleteഅതാ ജീവന്റെയൊടുക്കം
ReplyDelete............
............
എല്ലാവര്ക്കും ഒരൊറ്റ പേര്
വിളിച്ചു സായൂജ്യമടയാം
മയ്യിത്ത്.... !
ishtam.......
നന്ദി സബ്ന...
Deleteനല്ല പോലെ ലളിത ഭാഷയിലവതരിപ്പിച്ചു....
ReplyDeleteനന്നായിട്ടുണ്ട്
ഈ അനിയന്റെ എല്ലാ ഭാവുകങ്ങളും
നന്ദി അനിയാ...
Deleteഒരു നേര്‍ത്ത കാറ്റു മതി
ReplyDeleteമാലോകര്‍ പേരു
മാറ്റിമയ്യിത്തെന്നു വിളിക്കാന്‍ ..
വല്ലാത്തൊരർത്ഥം ഒളിപ്പിച്ചുള്ള വരികൾ.
ആശംസകൾ.
മനൂ.. നന്ദി..
Deleteഎല്ലാവര്ക്കും ഒരൊറ്റ പേര്
ReplyDeleteവിളിച്ചു സായൂജ്യമടയാം
മയ്യിത്ത്.... !
ഉം.. അതെ... :(
Deleteനല്ലൊരു കവിത...
ReplyDeleteനന്ദി സര്
Deleteഎല്ലാവര്ക്കും ഒരേ പേര്
ReplyDeleteഎന്തൊരു സോഷ്യലിസം
അജിത്ജീ നന്ദി...
Delete"എല്ലാവര്ക്കും ഒരൊറ്റ പേര്...."
ReplyDeleteമരണത്തിലെ "ഒരുമ"
ക്ഷണിക്കപ്പെടാത്ത അതിഥി...
Deleteഎല്ലാവര്ക്കും ഒരൊറ്റ പേര്
ReplyDeleteമയ്യിത്ത്.... !
ഉം.. മയ്യിത്തെന്ന പേരും പല പേരുകളില്‍ ഒന്നത്രേ...!
Deleteപാവം മയ്യിത്ത് .....
ReplyDeleteവരികളെ നിസാരവല്കരിച്ചുവോ !?
എങ്കിലും നന്നായിരിക്കുന്നു
ആശംസകളോടെ
അസ്രുസ്
എഴുതിയപ്പോഴും എഴുതിക്കഴിഞ്ഞപ്പോഴും എനിക്കങ്ങനെ തോന്നിയില്ല. പക്ഷേ, എന്റെ തോന്നലുകളല്ല, വായനക്കാരുടെ തോന്നലുകളാണ് പ്രധാനം...! നന്ദി അസ്രൂ, നല്ല അഭിപ്രായത്തിന്...
Deleteഎല്ലാരും എത്തുന്നിടം...പരിഭവങ്ങളില്ല..
ReplyDelete