5.12.12

"ച്ച്‌ജ്ജും...!"

അയാള്‍ അച്ചടി ഭാഷയേ സംസാരിക്കൂ....
നല്ല ശുദ്ധമലയാളം... മലപ്പുറത്തെ സൈദാലിയോട്‌
ഒരിക്കല്‍ ദേഷ്യപ്പെടേണ്ടി വന്നു..... അയാള്‍ തുടങ്ങി.
"എട മരക്കഴുതേ.... തെണ്ടീ.... പരട്ടേ.....
നീയെനിക്ക്‌ പുല്ലാണെടാ... നീയെനിക്കു വെറും കീടമാണ്‌....
നീയെനിക്ക്‌ അണുവാണ്‌.. അണു..! "
 സൈദാലി അതിനു മറുപടി പറഞ്ഞു നിര്‍ത്തി...
"ച്ച്‌ജ്ജും...!"

(അതായത്‌ എനിക്ക്‌ നീയും അപ്പറഞ്ഞതൊക്കെത്തന്നെയാണെന്ന്‌ സാരം.....)
*ച്ച്‌, ഇച്ച്‌ = എനിക്ക്‌
*ജ്ജും, ഇജ്ജും = നീ
****************************************************
നാലു മലബാറുകാരും ഒരു കൊല്ലം
ജില്ലക്കാരനും ചായക്കടയില്‍ കയറി.
കൊല്ലക്കാരന്‍ പറഞ്ഞു:
എനിക്കൊരു ചായ...!
അപ്പോള്‍ മലബാറുകാര്‍ വരിവരിയായി പറഞ്ഞു:
" ച്ചും .....!"
" ച്ചും .....!"
" ച്ചും .....!"
" ച്ചും .....!"

*ച്ചും = എനിക്കും...
________________________________

16 comments:

 1. കോഴിക്കോട്ടുകാരായിരുന്നേൽ, ങ്ക്യും. ങ്ക്യും.ങ്ക്യും.ങ്ക്യും. എന്നു പറഞ്ഞേനെ.....

  ങ്ക്യും = ഇങ്ക്യും = ഇനിക്കും = എനിക്കും!!!!

  ReplyDelete
 2. ഹഹഹ.. കോയിക്കോടന്‍ ബര്‍ത്താനം..

  ReplyDelete
 3. ന്‍ച്ച് ബജ്ജ

  ReplyDelete
 4. ഒരു ജാതി സംഭവട്ടാ..

  ReplyDelete
 5. ന്റെ പടച്ചോനെ ഇതുപ്പോ അലാക്കിന്റെ അവുലുംകഞ്ഞി ആയല്ലാ !

  ReplyDelete
 6. ഹോ....എന്നാ വലിയ കോമഡി ആണേ....ഈ മലപ്പുറത്ത്‌ കാരുടെ വര്‍ത്തമാനം...

  ചിരിച്ചു ചിരിച്ചു

  ചിരിച്ചു ചിരിച്ചു

  ചിരിച്ചു ചിരിച്ചു

  ചിരിച്ചു ചിരിച്ചു ...... :P

  ReplyDelete
 7. എല്ലാരും കീഞ്ഞു പാഞ്ഞോളീ..., മലയാളം നന്നായി സംസാരിക്കാനും അവനവന്റെ പ്രാദേശിക ഭാഷ മറക്കാതിരിക്കാനും വരും തലമുറ മുതിരട്ടെ ...

  ReplyDelete
 8. പജ്ജിന്റെ നെജ്ജ് കജ്ജിമ്മേലായാൽ കജ്യാലും..കജ്യാലും പോഗുല്ലാ

  ReplyDelete
 9. ഇച്ച് ബെജ്ജാ ഇതൊന്നും ബായിച്ചന്റെ റബ്ബേ.......

  ReplyDelete
 10. ഈ മലബാര്കാര് വലിയ സംഭവം തന്നെ.
  എറണാകുളംകാരാണെങ്കില്‍ 'നിങ്ങേം' എന്ന് പറഞ്ഞേനെ

  ReplyDelete
 11. ദെത്താ ഇങ്ങള് പറീണത്

  ReplyDelete
 12. നിയ്ക്ക്‌ ഇഷ്ടായി ട്ടൊ..!.. :)

  ReplyDelete
 13. നമ്മൾ തെക്കന്മാരെ കണ്ടു പഠിയ്ക്ക്. അച്ചടി ബാശയിൽ അച്ചരസുത്തിയോടെ സോറി അച്ചടി ഭാഷയിൽ അക്ഷര ശുദ്ധിയോടെയേ സംസാരിക്കൂ. പിന്നെ നമ്മൾ തമ്മിൽ തമ്മിൽ സംസാരിക്കുമ്പോൾ എന്തരപ്പീ സുഖങ്ങളൊക്കെത്തന്നേന്നക്ക ചോദിക്കും. അത് പിന്ന...........

  ReplyDelete