17.11.13

പരിവര്‍ത്തനം

               മകന് ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാല്‍ കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടക്കും. ചവിട്ടിപ്പൊട്ടിക്കും. പാറ ചേറാക്കും. കണ്ടം കുണ്ടാക്കും. മകന്റെ ഈ പ്രവൃത്തിയില്‍ വിഷമിച്ച പിതാവ് ഒരിക്കല്‍ മകനെ അടുത്തുവിളിച്ചു. ഒരു ഇരുമ്പുപെട്ടിയില്‍ നിറയെ ആണികളും ഒരു ചുറ്റികയും നീട്ടിക്കൊണ്ട് പറഞ്ഞു: മകനേ, നിനക്ക് ദേഷ്യം കഠിനമാകുമ്പോഴൊക്കെ നീ ഇതില്‍ നിന്ന് ഒരാണിയെടുത്ത് ഈ ഭിത്തിയില്‍ തറക്കുക. മകന്‍ തലയാട്ടി.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മകന്‍ പിതാവിനടുത്തെത്തി.
"അച്ഛാ, ആണികള്‍ മുഴുവനും ഭിത്തിയിലടിച്ചു തീര്‍ന്നിരിക്കുന്നു."
"മകനേ, നീയിനി ദേഷ്യം വരുമ്പോള്‍ ഭിത്തിയില്‍ തറച്ച ഓരോ ആണിയും പറിച്ചെടുക്കുക."
മകന്‍ സമ്മതിച്ചു.
ദിവസങ്ങള്‍ ആരെയും കാത്തു നില്‍ക്കില്ലല്ലോ.
ഇതിനകം എല്ലാ ആണികളും പറിക്കപ്പെട്ടു. മകന്‍ വീണ്ടും പിതാവിനടുത്തെത്തി.
"അച്ഛാ, ആണികളെല്ലാം പറിച്ചുകഴിഞ്ഞിരിക്കുന്നു."
സ്‌നേഹപുരസ്സരം മകന്റെ തോളില്‍ കൈവെച്ച് ആ പിതാവ്  ഭിത്തിക്കരികിലേക്കു നടന്നു. അല്‍പം മാറി നിന്നുകൊണ്ട് പിതാവ്  ചുമരിലേക്ക് ചൂണ്ടി പറഞ്ഞു:
"മകനേ, വെളുത്തു സുന്ദരമായിരുന്ന ആ ഭിത്തിയുടെ അവസ്ഥ നോക്കൂ....! തുള വീണും പൊളിഞ്ഞടര്‍ന്നും വികൃതമായിരിക്കുന്നു. അല്ലേ... "
മകന്‍ സമ്മതിച്ചു തലയാട്ടി.
പിതാവ് തുടര്‍ന്നു:
"ഇപ്രകാരമാണ് നാം ദേഷ്ടപ്പെടുന്ന സമയത്തും സംഭവിക്കുന്നത്. മറ്റുള്ളവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ അത് അവരുടെ ഹൃദയങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. ഭിത്തിയില്‍ നിന്നും ആണികള്‍ ഊരിയെടുത്തുവെങ്കിലും അതിന്റെ പാടുകളും കലകളും മായാതെ ശേഷിക്കുന്നു. അതു പോലെയാണ് ദേഷ്യം പ്രകടിപ്പിച്ച ശേഷം മാപ്പു പറഞ്ഞാലും ഖേദിച്ചാലും സംഭവിക്കുക. അതുകൊണ്ട് മകനേ, നീ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കുക."
ആണിയടിക്കാനും അവ പറിച്ചെടുക്കാനുമെടുത്ത ബുദ്ധിമുട്ടുകൊണ്ടുതന്നെ മകന്റെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ മഴത്തുള്ളികളിറ്റിവീണിരുന്നു. പിതാവിന്റെ വിശദീകരണം കൂടിയായപ്പോള്‍ അവന്റെ മനസ്സിലൊരു നന്മയുടെ കുളിര്‍മാരി പെയ്തു.


12 comments:

 1. ഗുണപാഠകഥ.
  നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 2. ഒരു രാവിലെയാണ് ഇത് വായിച്ചത്. ഉള്ളില്‍ നന്മയുദിച്ചിച്ച ധന്യദിവസം തുടങ്ങുന്നു.

  ReplyDelete
 3. ശോ എന്‍റെ അച്ഛന്‍ ഇങ്ങനെ പറഞ്ഞിരുന്നേല്‍ വീട്ടില്‍ ഭിത്തി ഉണ്ടാവില്ലാരുന്നു ....

  ReplyDelete
 4. KOLLATTO RIYAS BHAI AASHAMSKAL

  ReplyDelete
 5. നല്ല ചെറിയ കഥ,,

  ReplyDelete
 6. Saropadesham kollaam nanaayirikkunnu
  aashamsakal

  ReplyDelete
 7. ദേഷ്യപ്പെടാതിരിയ്ക്കാം!

  ReplyDelete
 8. അന്ന് ദേഷ്യപ്പെട്ടതിനോക്കേയും ചേര്‍ത്ത് ഇപ്പൊ ക്ഷമ പഠിക്കുന്നു (പഠിപ്പിക്കുന്നു മകന്‍ ) :)

  ReplyDelete
 9. Anonymous10:05:00 AM

  അനുഭവമാണ് പാഠം

  ReplyDelete
 10. Anonymous10:06:00 AM

  പ്രിയതമാ മാപ്പ്

  ReplyDelete