5.1.13

മാന്യന്‍ ! (?)യാചകരായ രണ്ടു അന്ധന്മാര്‍ക്കിടയിലൂടെ ഒരു "മാന്യന്‍ " കടന്നു പോയി...
"ഇത് നിങ്ങള്‍ രണ്ടു പേരും ഫിഫ്റ്റി ഫിഫ്റ്റി ആയി എടുത്തോളൂ " എന്നൊരു ഡയലോഗും അടിച്ചു. അധര വ്യായാമം നടത്തിയെന്നല്ലാതെ അയാള്‍ ഒന്നും കൊടുത്തില്ല.
മാന്യന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു അന്ധന്‍ മറ്റേ അന്ധനോട്‌ :
"എടാ... എന്നാ പകുതിയിങ്ങ്ട് താ...."
മറ്റെയാള്‍ : "ആഹാ ..! ഇത് നല്ല കഥ..! നിന്റെ കയ്യില്‍ കിട്ടീട്ടു എന്നോട് ചോദിക്ക്യെ ... എടുക്കെടാ പാതി ...."
രണ്ടു പേരും വഴക്കായി ....
"ദുഷ്ടാ...."
"കള്ളാ...."
"പെരുംകള്ളാ ..."

"&@$$#%$$%|"
"@#*(%#$&^&^*&*&"
വാഗ്വാദമായി .....
അടിപിടിയായി ....
ആ സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞു....
അപ്പോഴും "മാന്യന്‍ " ഇതൊക്കെ കണ്ടു ചിരിച്ചു....

17 comments:

 1. ഹ ഹ...
  മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്മാര്‍

  ReplyDelete
 2. ങാഹാ....!!
  കോഴീടെ പടം കൊടുത്തിട്ട് ആടാണെന്ന് പറഞ്ഞാല്‍ ഞാം വിശ്വസിക്കൂലാ.

  മാന്യന്‍ ഒന്നും കൊടുത്തില്ലാന്ന് പറഞ്ഞാലും വിശ്വസിക്കൂലാ.

  ReplyDelete
 3. Replies
  1. ആ മാന്യന് ഇപ്പൊ "കോഴി"ക്കോട്ടാ പണി, ല്ലേ...?

   Delete
 4. പകല്‌ മാന്യന്‌ ! (?)

  ReplyDelete
 5. ചന്ദ്രിക പത്രം മാതൃഭൂമി പത്രം ഇടയ്ക്കു റിയാസ് അലി.

  ReplyDelete
 6. അങ്ങനെയാണ് നല്ല മാന്യന്മാര്‍

  ReplyDelete
 7. എന്തോ ഒരു പന്തികേട്...!

  ReplyDelete
 8. മാന്യന്മാര്‍ മാത്രേ ഉള്ളല്ലോ നമ്മുടെ ചുറ്റിനും ;)

  ReplyDelete
 9. അത് കിടിലം...... നല്ല ചിന്ത....

  എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു...
  കൃത്യമായ അഭിപ്രായവും പറയണേ....

  ReplyDelete
 10. കഥയ്ക്ക് പറ്റിയ ചിത്രംതന്നെ! നന്നായി

  ReplyDelete
 11. ബ്ലോഗ്ഗർ ഞാൻ പുണ്യവാളൻ (ഷിനു) അന്തരിച്ചു. വിശ്വമാനവികം ബ്ലോഗിൽ വായിക്കാം

  ReplyDelete
 12. അത് മാന്യന്‍ അല്ല, മറിച്ച് മാന്യന്‍ എന്ന് തെറ്റി ധരിക്കണ ആള്‍.......

  ReplyDelete