30.1.13

നാട(ഓട്ട)ന്‍തുള്ളല്‍

ഭരണീയരിലും ഉണ്ടല്ലോ ചോര്‍
ഉദ്യോഗസ്ഥരിലും ഏറെ ചോര്‍
കാണും രംഗത്തെല്ലാമുള്ളത്
ചോര്‍മാരുടെ പല ഫോട്ടോസ്റ്റാറ്റ് ..!
ചോരന്മാരീ നാട്ടില്‍ പെരുകി
ചോരപ്പുഴയീ നാട്ടില്‍ ഒഴുകി
കള്ളന്മാരും കൊള്ളക്കാരും
കൂട്ടംകൂടിയൊരാട്ടം ആടി...!!
നീതിയും ന്യായവും പുലരാനായി
വേഴാമ്പല്‍ പോല്‍ കേഴും പ്രജയോ
ഭാരത നാട്ടില്‍ അന്നും കഞ്ഞി
നവഭാരതമില്‍ ഇന്നും കഞ്ഞി
ഇങ്ങനെ പോയാലെന്നും കഞ്ഞി...!!!

8 comments:

 1. നാടാന്ന് കണ്ടപ്പൊ ഞാൻ കരുതി റിബ്ബൺ ആണെന്ന്..ശ്ശൊ..ന്റെയൊരു കാര്യം..

  ഭേഷ്‌..ഭേഷ്‌..കൊള്ളാമേ..!

  ReplyDelete
 2. ചോരന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
  പിടിച്ചു കെട്ടുവതിനേതും കഴിവില്ല പോലീസില്ല!!
  കോടികള്‍ കട്ടോരു ചോരന്മാരുമിപ്പോള്‍
  നിര്‍മ്മുക്തം വിലസുന്നു സ്വാധീനമവര്‍ക്കുണ്ട്!!

  ReplyDelete
 3. സമകാലിക പ്രസക്തിയുള്ള കവിത. ഇതില്‍ കൂടുതല്‍ വിലയിരുത്താനുള്ള കഴിവൊന്നും എനിക്കില്ല മാഷെ..

  ReplyDelete
 4. ഇന്നും കഞ്ഞി തന്നെ ഇനി എന്നും :)..

  ReplyDelete
 5. ഒരു കള്ളനായാലോ എന്ന് ചിന്തിക്കുന്നു

  ReplyDelete
 6. ചോറും ..ചോരന്മാരും ....കൊള്ളാം നല്ല കഥ തന്നെ ..യ്യോ കവിതയാര്‍ന്നു അല്ലെ ..നല്ല കവിത തന്നെ ..ഈ ആനുകാലിക കഥ പറച്ചിലിലൂടെ

  ReplyDelete