8.1.14

വാടിയ പൂവിനെയോര്‍ത്ത്‌...


ഗതകാലസ്മരണയുറങ്ങുന്ന
ഇലഞ്ഞിമരച്ചോട്ടില്‍ നിന്നും
ശ്രുതി ചേര്‍ത്തു വിപഞ്ചിക മീട്ടി,
ഒരുപിടി കൊഴിഞ്ഞ പൂക്കള്‍,
നിന്നെയോര്‍ത്തിന്നലെ ....!!!
വാടിയിതെന്തിത്ര പൊടുന്നനെ
നീ കരിഞ്ഞുണങ്ങിയതെന്തിന് ...?
സ്വരരാഗ സദസ്സിലെ രാഗമയീ,
ഒരുരാഗമെനിക്കായ് മൂളുക നീ..
അനുരാഗ നഭസ്സിലെ സ്വര്‍ണമുഖീ,
ഒരു നോക്കു നോക്കുകയെന്നെ നീ..
നടനമണ്ഡപത്തിലെ രൂപവതീ,
നൂപുര ധ്വനിയുണര്‍ത്തുക നീ...
പ്രണയമിഴിമുദ്രകളാല്‍ ഞാന്‍
നിന്‍മിഴികളിലിറങ്ങിപ്പാര്‍ക്കാം..!
4 comments:

 1. ഇലഞ്ഞിപ്പൂകവിത, പൂവ് വാടിയതാണേലും കവിത മനോഹരം.
  അഭിനന്ദനങ്ങള്‍..!

  ReplyDelete
  Replies
  1. നന്ദി, അക്കാകുക്ക <3 :)

   Delete
 2. ഗതകാലസ്മരണയുണര്‍ത്തുന്ന ഇലഞ്ഞിമരച്ചോട്...!
  ആശംസകള്‍

  ReplyDelete
 3. ഗാനം നന്നായി
  ഇലഞ്ഞിപ്പൂ വാടിയാലും സുഗന്ധം ഏറെ നാള്‍ നില്‍ക്കും

  ReplyDelete