7.2.13

ദേശാഭിമാനീ, ഇതു വല്ലാത്ത ദഹനക്കേടു തന്നെ..!2013 ഫെബ്രുവരി 5 ന്റെ ദേശാഭിമാനി 'സ്ത്രീ'യിലെ പച്ചക്കറി എന്ന പംക്തിയില്‍ ദഹനക്കേട് വഴിമാറ്റാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പാണിത്. ഇത്‌ എഴുതിക്കൊടുത്ത സീതാലക്ഷ്മിക്കാണോ അതോ എഡിറ്റര്‍ക്കാണോ ദഹനക്കേട്...  ?  ആ..! :)
പപ്പായയെപ്പറ്റിയാണ് പറഞ്ഞുവന്നത്. ഒടുവിലെത്തിയപ്പോഴേക്കും പപ്പായ തക്കാളിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു..! ഒന്നു വായിച്ചു നോക്കിയിട്ട് എന്താണു പറയാനുള്ളതെങ്കില്‍ വെച്ചലക്കിക്കോ...! ഞാനായിട്ടൊന്നും പറയുന്നില്ല ..!

                                                                                                                   


39 comments:

 1. കോയിക്ക് മുലവരെ വന്ന കാലമാണ് പിന്നയല്ലേ പപ്പായ തക്കാളിയായത് :)

  ReplyDelete
 2. ഇതിപ്പോൾ അപ്പറഞ്ഞ കാര്യങ്ങൾക്ക് നമ്മൾ പപ്പായ കഴിക്കണോ അതോ തക്കാളി കഴിക്കണോ അതോ രണ്ടും കൂടി കൂട്ടിക്കുഴച്ചു കഴിക്കണോ? അല്ല, അതെഴുതിയ ആൾ ഉദ്ദേശിച്ചത് പപ്പായയാനോ അതോ തക്കാളിയാണോ? ഇതാണോന്തോ ഈ കൺഫ്യൂഷ്യണിസം!

  ReplyDelete
  Replies
  1. കൺഫ്യൂഷ്യണിസം വാഴുന്നു .. :)

   Delete
 3. ചില നാട്ടില്‍ പപ്പായയ്ക്ക് തക്കാളീന്നും പറയും കേട്ടോ
  (ഉട്ടോപ്യയില്‍)

  ReplyDelete
  Replies
  1. ഹഹഹഹ.. അജിത്തേട്ടാ :)

   Delete
 4. തമിഴില്‍ രണ്ടും നല്ല സാമ്യം ആണ്.. പപ്പാളി, തക്കാളി... അതാകും...

  പപ്പാളി പരിണമിച്ചു പപ്പാളി ആയി എന്നാണല്ലോ പരിണാമസിദ്ധാന്തത്തില്‍ പറയുന്നത്.. ദേശാഭിമാനിക്ക് അങ്ങനെയൊന്നും തെറ്റ് പറ്റൂല.

  ReplyDelete
 5. ത്യാഗത്തിന്റെ വഴിയിലൂടെയാണ് വി എസ വന്നത്. വി എസ ഇപ്പോഴും പോരാടുന്നു. വി എസ ഇനെ
  അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. അതിനാല്‍ പിണറായി ആണ് ശരി. മികച്ച സംഘാടകന്‍ അല്ലെ പിണറായി.
  N.B:- ഈ വരയന്മാര്‍ക്ക് ഒരു വിവരവുമില്ല.ഒരു ചുക്കും അറിയില്ല..

  ReplyDelete
  Replies
  1. എടോ ഗോപാലകൃഷ്ണാ, തനിയ്ക്ക് ഈ തക്കാളിയെപ്പറ്റി ഒരു ചുക്കുമറിയില്ല

   Delete
 6. രണ്ടിന്റെയും ഗുണം ഒറ്റയടിക്ക് മനസ്സിലായില്ലേ! അപ്പോള്‍ പിന്നെ സന്തോഷിക്കുകയല്ലേ വേണ്ടത്??? :-)

  ReplyDelete
  Replies
  1. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ....
   ഹാപ്പി...! :)

   Delete
 7. വളരെ പ്രയോജനമുള്ള ഈ ലേഖനം പോസ്റ്റ് ചെയ്തതിനു നന്ദി .

  ReplyDelete
  Replies
  1. തക്കാളിയുടെ ഒരു പടം കൂടെ കൊടുക്കാമായിരുന്നു

   Delete
 8. ഇതിലിപ്പൊ ആരാ കരയുന്നുണ്ടാവാ..പപ്പായയോ തക്കാളിയോ..ശ്ശൊ..!

  ReplyDelete
 9. ഇതാണ് ഫ്യൂഷന്‍ ഫുഡ്‌....

  ReplyDelete
  Replies
  1. ഉം. ആധുനികോത്തരാധുനിക ഫുഡ് ... :)

   Delete
 10. ദേശാഭിമാനിയല്ലേ ..പപ്പായ യുടെ നിറം പച്ച ,തക്കാളിയുടെ നിറം ചുകപ്പ് .അപ്പോള്‍ പിന്നെ പച്ചയെ പറ്റി പറഞ്ഞാല്‍................:)

  ReplyDelete
  Replies
  1. പ്രശ്‌നം പി.ബിക്കു വിടാം ഫൈസല്‍ജീ... :P

   Delete
 11. ദേശാഭിമാനി ആരാ മോന്‍ :)

  ReplyDelete
  Replies
  1. ഒരു വിവാദത്തിന്റെ ക്ഷീണം തീർന്നിട്ടില്ല. അതിനാൽതന്നെ ഞാനൊന്നും മിണ്ടുന്നില്ല....

   Delete
 12. പപ്പായയും തക്കാളിയും.... വായനക്കാര്‍ക്ക് തീരുമാനിക്കാം എന്നാവും..

  ReplyDelete
  Replies
  1. ന്നാ പിന്നെ അതാവും... :P

   Delete
 13. ചുവന്ന തക്കാളി എന്നാണെങ്കില്‍ ഒന്ന് കൂടി നന്നായേനെ ...പൊട്ടത്തരത്തിലും ഒരു ചുവപ്പ് ടച്ച് നല്ലതാണ് ...

  ReplyDelete
  Replies
  1. ന്താടാ നെല്ലിക്കേ... അനക്കൊരു ലീഗ് ടച്ച്... :P

   Delete
 14. '' അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും '' എന്ന ചൊല്ല് ഓര്‍മ്മ വരുന്നു. ഫോട്ടോ ഇടാഞ്ഞത് നന്നായി. ചിലപ്പോള്‍ കുമ്പളങ്ങയുടേതോ മറ്റോ ആയാലോ.

  ReplyDelete
  Replies
  1. ഹഹ.. ഏട്ടാ.. അതു കലക്കി

   Delete
 15. ആടിനെ പട്ടി ആക്കുന്ന കാലമാ ..ക്ഷമി അണ്ണാ ഈ തക്കാളി

  ReplyDelete
  Replies
  1. ക്ഷമിച്ചിരിക്കുന്നു അണ്ണീ... (നാവു പുറത്തേക്കിട്ട ഐക്കണ്‍) :P

   Delete
 16. കുമ്പളങ്ങക്ക് ഇത്രയും ഗുണങ്ങള്‍ ഉണ്ടല്ലേ ?

  ReplyDelete
 17. കണ്ഫ്യൂഷന്‍ തീര്‍ക്കണമേ......... എന്റെ കണ്ഫ്യൂഷന്‍ തീര്‍ക്കണമേ.......... പരമ _________നേ....

  ReplyDelete