23.2.13

വ്യതിയാനം


മുഖപുസ്തകത്തിന്റെ നീലജനാലയില്‍
കടുകോളമുള്ള പച്ചവെളിച്ചം കത്തിച്ച്
നിന്നാഗമനവും കാത്ത് രാത്രി മുഴുവന്‍
സ്‌ക്രീനിലേക്കു കണ്ണും നട്ടു ഞാന്‍ ...
രാത്രിയോടു ശുഭദിനം പറഞ്ഞ്
സൂര്യന്‍ പുഞ്ചിരിച്ചപ്പോള്‍ നീയെത്തി..
ചോദിക്കാനെനിക്കേറെയുണ്ടായിരുന്നു..
പക്ഷേ, ഒരു ഹായ്‌ക്കൊപ്പം വന്നത്
ബിസി എന്ന രണ്ടക്ഷരം മാത്രം ...!
നീ അടുത്ത പച്ചപ്പൊട്ടില്‍ കുത്തി.
അവിടെ മറ്റൊരു ജനാല തുറന്നു...
പതിവുപോലെ ഒരു ഹായ്‌ക്കൊപ്പം
രണ്ടു കുത്തും ഒരു നക്ഷത്രവുമിട്ട്
അവിടെ തപസ്സിരുന്നൂ നീ ...
മുഖപുസ്തമടച്ചുവെച്ച് ഞാന്‍
നിദ്രയായെന്ന് വൃഥാ നിനച്ചു...
ഒളികണ്ണിട്ടു നീ നോക്കുമീ ജനാലക്കിപ്പുറം
തട്ടത്തിന്‍ മറയത്ത് ഈ ഞാനാണ്...
ദാ പിടിച്ചോ സ്‌നേഹപൂര്‍വം
രണ്ടും കുത്തും ഒരു നക്ഷത്രവും ...

6 comments:

  1. ഫെയ്ക്ക് മുഖങ്ങളുടെ പുഞ്ചിരികള്‍..

    ReplyDelete
  2. ദാ പിടിച്ചോ സ്‌നേഹപൂര്‍വം
    രണ്ടും കുത്തും ഒരു നക്ഷത്രവും ...


    അത്രയൊക്കെ മതി

    ReplyDelete
  3. ഇതൊരു കുത്ത്
    മുഖപുസ്തക്കത്തില്‍ കുത്തിര്‍ക്കുന്നവര്‍ക്ക് ഉള്ള കുത്ത്
    അവസാനം ഇതൊക്കെ ഒരു മനസാക്ഷി കുത്ത്
    അല്ലപിന്നെ

    ReplyDelete
  4. കവിത ഇഷ്ടമായി. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..പോസ്റ്റ് ചെയ്യൂ...


    ദാ പിടിച്ചോ സ്‌നേഹപൂര്‍വം


    ശുഭാശംസകൾ....

    ReplyDelete
  5. ഒരുപാട് അര്‍ഥങ്ങളുള്ള ജീവിതപുസ്തകത്തിലെ കുത്തും കോമകളും മനോഹരം

    ReplyDelete
  6. ഒടുക്കത്തെ കുത്ത് ...വല്ലാത്ത ചതി ആയി പോയി ..ഹ ഹ

    ReplyDelete