15.2.13

കറിവേപ്പില


കാര്‍ന്നുതിന്നുന്ന
രോഗങ്ങളോടും
കടങ്ങളോടും
കടമകളോടും
പൊരുതുന്നവന്‍ പ്രവാസി...
മെഴുകിതിരി പോല്‍
ഉരുകിത്തീരുമ്പോഴും
സ്വന്തബന്ധങ്ങളുടെ
സന്തോഷങ്ങള്‍ക്ക്
വെളിച്ചമേകുന്നവന്‍  പ്രവാസി...
ആശകളെയും
മോഹങ്ങളെയും
ഇഷ്ടങ്ങളെയും
ത്യാഗത്തിന്റെ
ഖബ്‌റിലിട്ടു മൂടുന്നവന്‍ പ്രവാസി...
എങ്കിലും,
വിയര്‍പ്പില്‍ നിന്നുണ്ടായി
വീട്ടിലേറെ സൗകര്യങ്ങള്‍
നാട്ടിലേറെ സ്ഥാപനങ്ങള്‍
അയല്‍പക്കക്കാരന്റെ
മകളുടെ മംഗല്യമായി
പള്ളിപ്പണി വേഗമായി
ദേശവേല ഗംഭീരമായി
പാര്‍ട്ടിയാപ്പീസ് മോടികൂടി
ഒടുവിലൊരുനാള്‍,
കണ്‍കുളിര്‍ക്കെയെല്ലാം
കണ്ടാസ്വദിക്കാന്‍
വണ്ടികയറിയ പ്രവാസി
നാട്ടിലണഞ്ഞപ്പോള്‍
ഒരു പുഞ്ചിരിപോലും
പകരം നല്‍കാത്തവര്‍
നന്മ നിറഞ്ഞ നാട്ടാര്‍...!
അല്ലെങ്കിലും പ്രവാസീ
നീ പ്രയാസി തന്നെ...!

8 comments:

  1. നല്ല വരികള്‍ ഭായ് ..

    ReplyDelete
  2. കറിവേപ്പിലയെന്നൊന്നും പറയല്ലേട്ടോ...
    ഇപ്പോ വേറെ അര്‍ത്ഥമാ...!!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അല്ലെങ്കിലും ബ്ലോഗിലും മറ്റുമായി പ്രവാസികളുടെ ശരിക്കുമുള്ള അവസ്ഥ മനസ്സിലാകിയ നാട്ടുകാര്‍ ഇപ്പോള്‍ നാടും വീടും വിട്ടു നില്‍ക്കുന്ന പ്രവാസിയെ വെറുമൊരു മണ്ടന്മാര്‍ ആയാണ് കാണുന്നത്. ( അങ്ങിനെ നോക്കുകയാണേല്‍ ഞാനും ഒരു മണ്ടനാനെ..)

    ReplyDelete
  5. അതാണ് ഭായി പ്രവാസി

    ReplyDelete
  6. അല്ലെങ്കിലും പ്രവാസീ
    നീ പ്രയാസി തന്നെ.

    ReplyDelete
  7. ഓരോ വരികളിലും സത്യം.

    ReplyDelete
  8. പ്രവാസിയുടെ പ്രയാസങ്ങള്‍ എന്ന് തീരും?അത് നീണ്ടു പരന്നങ്ങു കിടക്കല്ലേ മരുഭൂമി പോലെ...

    ReplyDelete