26.2.13

സംഘടിക്കുവിന്‍ വിജയിപ്പിക്കുവിന്‍ ...


സസ്യലതാദികളെല്ലാം വെട്ടിവെടിപ്പാക്കുവിന്‍ ...
പക്ഷിമൃഗാദികളെയെല്ലാം വേട്ടയാടിപ്പിടിക്കുവിന്‍ ...
കുന്നും പാടങ്ങളും മലകളുമിടിച്ചുനിരത്തുവിന്‍ ...
പുഴകളും കുളങ്ങളും തോടുകളും മണ്ണിട്ടുമൂടുവിന്‍ ...
സോളാര്‍ പാനല്‍ കൊണ്ട് നമുക്ക് വൈദ്യുതിയുണ്ടാക്കാം...
കടല്‍വെള്ളം ശുദ്ധീകരിച്ച് നമ്മുടെ ദാഹം തീര്‍ക്കാം ..
ഫെയ്‌സ്ബുക്കിലുണ്ടുറങ്ങി ആശ തീര്‍ക്കാം ...
ചാനല്‍ നീല ചര്‍ച്ചകള്‍ കേട്ട് മോഹവും തീര്‍ക്കാം ..
നമുക്ക് മതങ്ങളുടെ പേരില്‍ തലതല്ലിച്ചാകാം ...
രാഷ്ട്രീയത്തിന്റെ പേരില്‍ അച്ഛനെ കൊല്ലാം ..
ഫാഷന്‍ കുറഞ്ഞതിന് ഭാര്യയെ മൊഴിചൊല്ലാം ..
പത്രാസ് കൂടിയതിന് ഭാര്യയെ സംശയിക്കാം ...
പെര്‍ഫ്യൂമിന്റെ മണമടിച്ചാല്‍ ഭര്‍ത്താവിനെതിരെ
സ്ത്രീ പീഡനത്തിന് കേസ് കൊടുക്കാം ...
അമ്മയെയന്യര്‍ക്കു കൂട്ടിക്കൊടുക്കാം ...
പെങ്ങളെ കാലിപോല്‍ കച്ചവടമാക്കാം ...
ന്യൂ ജെനറേഷനാണ് നമ്മള്‍, നമ്മളാണുന്നതര്‍ ...
നമുക്കു കിട്ടും നല്ല നാടിനുള്ള അവാര്‍ഡ്
നമുക്കു കിട്ടും നല്ല ജനതക്കുള്ള റിവാര്‍ഡ്
അഖിലലോക മാനവകുലമേ സംഘടിക്കുവിന്‍ .....
കലഹ കോലാഹലങ്ങളുണ്ടാക്കി വിജയിപ്പിക്കുവിന്‍ ...



11 comments:

  1. വര്‍ത്തമാനകാലത്തിന്റെ തനിനിറം.മനുഷ്യസ്നേഹിയുടെ രോഷം.

    ReplyDelete
    Replies
    1. നന്ദി ശ്രീ. മുഹമ്മദ് സര്‍

      Delete
  2. ഞാന്‍ ഇന്ന് വായിച്ച ഒന്ന് രണ്ടു പോസ്റ്റുകള്‍ ഇത്തരം സ്വയം തിരിച്ചരിവുകളിലേക്ക് പോകുന്നതിന്റെയോ അല്ലെങ്കില്‍ ഇനി നമ്മള്‍ നോക്കിയിരുന്നിട്ടു കാര്യമില്ല എന്നതിലെക്കോ എല്ലാവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന കാണളിലേക്കാണു എന്ന് തോന്നുന്നു. നമ്മള്‍ പ്രതികരിക്കുന്നതും പറയുന്നതും ശരിയായ വഴിക്കല്ല എന്ന ആശങ്ക.
    ശരിയാണ് എല്ലാം മാറുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ ഭൂമിയാണ്‌, ജീവനാണ്.
    നന്നായി ഈ വരികള്‍ .

    ReplyDelete
    Replies
    1. ഹൃദ്യമായ നന്ദി റാംജി സര്‍, ഇവിടെ വന്നതിനും നല്ലൊരു അഭിപ്രായം പറഞ്ഞതിനും...

      Delete
  3. ഈ ധാർമ്മിക രോഷം എനിക്കിഷ്ടമായി. പുതുതലമുറ മറ്റേതോ ലോകത്താണെന്ന് പറയാതെ വയ്യ. അവരവരുടെ കാലത്തെ തിരുത്തേണ്ട ബാദ്ധ്യതയുള്ള യുവത ഇതെന്തു ഭാവിച്ചാണ്? ഇതുപോലെ പ്രതികരിക്കണ്ടേ? ധാർമ്മിക രോഷം കൊള്ളണ്ടേ? വേണ്ട. തലതിരിഞ്ഞവർ അങ്ങനെ പോട്ടെ. നമുക്ക് ഒഴുക്കിനെതിരെ നീന്താം. അത് വരും തലമുറയോടുള്ള നമ്മുടെ കടപ്പാടാണ്. നമുക്കിടയിൽ നമുക്ക് മനുഷ്യരെ തിരയാം.. മനുഷ്യരെ കാട്ടി നമുക്ക് മനുഷ്യരോട് പറയാം. ഇതാ മനുഷ്യർ! മനുഷ്യനു വേണം മാനവികത. തിരിയാത്ത ഭൂമിയെ നമുക്ക് ചവിട്ടി തിരിക്കണം. ചരിത്രം സൃഷ്ടിച്ചവർ എക്കാലത്തും ചുരുക്കം ചിലരാണ്. നമുക്കും ആ ചുരുക്കം ചിലരാകാം. കാലത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ നമുക്ക് അണ്ണാ‍റക്കണ്ണനും തന്നാലായത് എന്ന നിലയിൽ ചെയ്യാം.

    ReplyDelete
  4. ധാര്‍മ്മിക രോഷം ...ആവശ്യമാണ്‌ ..പക്ഷെ ജനം കല്ലെറിയും ..പിടിച്ചു നില്‍ക്കുക ...ആശംസകള്‍

    ReplyDelete
  5. ഹ....ആദർശവാനായ മഹാത്മാവേ....ധീരതയോടെ നയിച്ചോളൂ....ആരും ഇല്ല പിന്നാലെ...

    ReplyDelete
  6. ഒരു ന്യൂജനറേഷന്‍ ആനുകാലിക സംഭവം :)

    ReplyDelete
  7. ഹ....ആദർശവാനായ മഹാത്മാവേ....ധീരതയോടെ നയിച്ചോളൂ....ആരും ഇല്ല പിന്നാലെ...


    ഹഹ്ഹ, അതും കൊള്ളാം

    ReplyDelete
  8. ന്യൂജനറേഷന്‍ ആണ് നമ്മള്‍.

    ReplyDelete
  9. കൊള്ളാം... ഭാവുകങ്ങള്‍..

    ReplyDelete