ചില യാഥാര്‍ത്ഥ്യങ്ങളെ നാം
ഓര്‍മയില്‍ നിന്നകറ്റിനിര്‍ത്തുമ്പോള്‍
നമ്മിലെ നന്മയുടെ അസ്തമയമാണത്..
പച്ചപ്പാടവും പുല്‍ത്തകിടിയും
ഓവുപാലവും മൈതാനവും
വെറും കാഴ്ചകളല്ല;
മലയാണ്മയ്ക്കു മനോഹാരിതയേകിയ
തിലകക്കുറികളാണ്...
അവയ്ക്കുമേല്‍ മറവിയുടെ
കരിമ്പടം ചാര്‍ത്തുന്നതെത്ര കഷ്ടം!
വേപ്പും ചെമ്പരത്തിയും
തുളസിയും മുക്കുറ്റിയും
വെറും കാഴ്ചകളല്ല;
പൂര്‍വീകരുടെ ആര്‍ജ്ജവത്തിന്
ഊര്‍ജ്ജം പകര്‍ന്ന അടയാളങ്ങളാണ്...
അവയ്ക്കുമേല്‍ അവഗണനയുടെ
കൊടുവാള്‍ വെയ്ക്കുന്നതെത്ര കഷ്ടം!
മറവിയും അവഗണനയും
പുതുമയുടെ അടയാളങ്ങളത്രേ...!
സ്മരണകളെ ചുരുട്ടി മടക്കി
കുപ്പത്തൊട്ടിയിലേക്കിട്ട്
കാലിന്മേല്‍ കാലെറിഞ്ഞ്
ആര്‍ക്കോ വേണ്ടി ചിരിക്കുന്ന
കാഞ്ഞിരക്കുരുവിനു മേല്‍
തേന്‍പുരട്ടിയ സംസ്‌കാരം...!
<<<<<<<< FB >>>>>>>>>>
ഒന്നും മനസിലായില്ല ..എങ്കിലും കവിതയല്ലേ ...കലക്കി
ReplyDeletenge..!! :)
Deleteഇപ്പ ഇത്രേം
ReplyDeleteഅപ്പോ ഇനീം അല്‍പ്പം കൂടെ പുതുമയാവുമ്പോഴോ...??
കവിതയെഴുതാന്‍ വീണ്ടും വിഷയങ്ങളാവും-അല്ലേ അജിത്തേട്ടാ... :)
Deleteഅന്യമായിക്കൊണ്ടിരിക്കുന്നു നാടിന്‍റെ നന്മകളെയും പ്രകൃതിയുടെ വരദാനമായ സംസ്കാരത്തെയും കുറിച്ച് കവി ഓര്‍മ്മപ്പെടുത്തുന്നു ഈ വരികളില്‍ ,.,.,.ആശംസകള്‍
ReplyDeleteഒക്കെയും ഓര്‍മ്മകള്‍... ഇനിയൊരിക്കല്‍ കൂടി ഒരിക്കല്‍ കൂടി എന്ന് മനസ്സ് വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍.
ReplyDeleteമാഞ്ഞുപോകുന്ന നല്ല കാലത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കുന്ന വരികള്‍
ReplyDeleteകാര്യസാധ്യത്തിനായി പുറമെ തേനും,പാലുമൊഴുകുന്ന ചിരിനീട്ടി ഉള്ളില്‍ കയ്പുസൂക്ഷിക്കുന്ന പുതുസംസ്കാരം!
ReplyDeleteആശംസകള്‍
പോയി പോയി ഇപ്പോള്‍ അസ്തമയമാണ് കൂടുതല്‍ ഉദയം ഇല്ല.
ReplyDeleteമാറിക്കൊണ്ടിരിക്കുക എന്നത് മാറ്റമില്ലാതെ തുടരുന്ന ഒരു സാമൂഹ്യപ്രക്രിയയാണ്....
ReplyDeleteഓർമ്മകൾ മരിക്കാതിരിക്കട്ടെ.. ഭാവുകങ്ങൾ ഇക്ക.. :)
ReplyDeleteകുത്തിയിരിപ്പിന്റെ തത്വശാസ്ത്രം.....
ഇതൊക്കെ ഒരു ചാക്രിക പ്രവര്‍ത്തനം അല്ലെ.
ReplyDeleteഇന്ന് അന്യമാകും എന്ന് നാം കരുതുന്ന പലതും കരുത്താര്‍ന്നു വരുന്നത് കണ്ടിട്ടില്ലേ.
ആയുര്‍വേദം പോലെ.
സംഭവാമി യുഗേ യുഗേ എന്നല്ലേ.
സംസ്കാരം ..അതിങ്ങനെ മാറി മറിയട്ടെ ...നമുക്ക് മാറിയിരുന്നു കാണാം ..
ReplyDeleteഓവു പാലം ..എന്താന്നു അറിയില്ല ..മനസ്സിലായില്ല
എനിക്ക് മലയാലം ഒറ്റും അരിയില്ല... സംസ്ഗാരമോ അത് എന്ത് തിംഗ് ആന് ? സോറി മൈ ബാഡ് മല്യാലം ...!
ReplyDelete"കേരളത്തില്‍ സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ഇനി മലയാളം അറിയണമെന്നില്ല" - വാര്‍ത്ത.
മറവിയും അവഗണനയും
ReplyDeleteപുതുമയുടെ അടയാളങ്ങൽ തന്നെ...