8.8.13

ഡീസന്റ്‌

"അമ്മുക്കുട്ട്യാമേ......"

"........................"

"ദേ, 'അമ്മൂട്ട്യാ....മേ......യ്!"

"ഇബടാരും ല്യേ ദൈവേ... അമ്മുക്കുട്ട്യമ്മേ... ആം....കുട്ട്യമ്മ്യേ...."

"ങേ...  ന്താ ലക്ഷ്‌മ്യേ...ന്താ യ്യ് കെടന്ന് കാറ്ണ്...."

"ഹൊ.. ങ്ങളെബ്‌ടേന്റെ അമ്മൂട്ട്യമ്മേ....!"

"ഞാബടെണ്ട് ലക്ഷ്‌മ്യേ...അപ്പറത്ത് കോഴിക്കുട്ട്യോള്‍ക്ക് തീറ്റ കൊടുക്ക്വാര്ന്നു..."

"ഹല്ലാ, ഇങ്ങളിതൊന്നും അറീണില്യാന്നുണ്ടോ...?"

"ന്താട്യേ..."

"ഇങ്ങടെ മോന് വിനൂനെ ഒര് പെണ്ണിന്റൊപ്പം കോയിക്കോട് ബീച്ചീന്ന്  ന്റെ മിനീടച്ഛന്‍ കണ്ടൂത്രേ...!

"ഇന്നലെ രാവിലെ 11 മണിക്കാണെങ്കി അത് വടക്കേലെ രാധ്യാവും.. അതോ ഉച്ചയ്ക്കായിരുന്നോ...?"

"അതെന്ത്യേ..?"

"ഹല്ല, ഉച്ചയ്ക്ക് രാമേട്ടന്റെ ഭാര്യ ജാനക്യാവും. അന്തിക്ക് പിന്നെ അന്തോണ്യേട്ടന്റെ മൂത്ത മോള്‍ ജിന്‍സ്യോ അല്ലേല്‍ മില്ല് നടത്ത്ണ പപ്പേട്ടന്റെ  പുഷ്‌പേ  ണ്ടായ്ക്കൂടാണ്ടല്ല..! എപ്പളാണാവോ ല്യേ....? ന്റെ കുട്ടിക്ക് അങ്ങനെ പക്ഷഭേദ്വൊന്നൂല്യാ.....! ഡീസന്റാ ഡീസന്റ്....!"

" ഒരിച്ചിരി പഞ്ചാര ങ്ങ്ട് തരീം അമ്മ്വേടത്തീ... മിനീടച്ഛന്‍ പണിമാറ്റി വരുമ്പം കൊണ്ട്വരും. അപ്പങ്ങ്ട് തിരിച്ച്ട്ക്കാം..."

" ഏയ് ..! അതൊന്നും സാരല്യാന്നേ... ഇച്ചിരി പഞ്ചാരല്യേ...! അത് വിനൂന്റച്ഛന്‍ വരുമ്പളും കൊണ്ട്വരും... ! മിനീടച്ഛനും വിനൂന്റച്ഛനൂന്നൊന്നും പക്ഷഭേദം ന്റെ മോനെപ്പോലെത്തന്നെ നിക്കൂല്യാ...! ഡീസന്റാ ഡീസന്റ്...!!"

" അമ്മേ...."

" ട്യേ ലക്ഷ്‌മ്യേ.. നെന്റെ കുട്ട്യതാ വിള്‍ക്ക്ണ്..."

" ദൈവേ, ഓള് അംഗനവാടീന്ന് വന്നോ...? ന്താ മിന്യേ..."

" മ്മടെ കട്ടിലിന്റടീല് വിന്വേട്ടന്റെ അച്ഛന്‍ കെടക്ക്ണ്....!"

" മൂപ്പര്‌ക്കൊരു കട്ടന്‍ ചായക്ക് വേണ്ട്യാ ഞാനിത്തിരി പഞ്ചാരീം എരന്നോണ്ട് ങ്ങ്ട് വന്നെ..! എന്‍കങ്ങനെ മിനീടച്ഛനും വിനൂന്റച്ഛനൂന്നൊന്നും പക്ഷഭേദല്യാ....!  ഡീസന്റാ ഡീസന്റ്...!! "
9 comments:

 1. എന്താ ഡീസന്റ്!!
  ഇങ്ങനല്ലേ വേണ്ടത്!!!

  ReplyDelete
 2. Descent alle descent... Descent aayi ezhuthi

  ReplyDelete
 3. ഇത് ഒന്നൊന്നര ട്വിസ്റ്റായിപ്പോയി!!!

  ഒരു ലോഡ് പ്ലിംഗാഞ്ജലികള്‍ !!! :D

  ReplyDelete
 4. വളരെ ഡീസന്റായി

  ReplyDelete
 5. ഡീസന്റ് ആണത്രേ.... ഇമ്മാതിരി ഡീസന്റ് മന്‍സമ്മാരെ എബടാ കിട്ട്വാ... ??

  ReplyDelete
 6. ഹഹഹ ...ദീസന്‍സെ ........ ;)

  ReplyDelete
 7. ചില്ലറ ഡീസന്റൊന്നുമല്ല, എക്സ്ട്രാ ഡീസന്റാ.... :)

  ReplyDelete
 8. പക്ഷഭേദമില്ലാതെ പെരുമാറുന്ന ഡീസന്‍റ് പക്ഷം!
  ആശംസകള്‍

  ReplyDelete