20.7.13

ഉണരുക..!

കത്തിയാളുന്നൊരു അഗ്നിയുണ്ടുള്ളില്‍
കലിതുള്ളും അലമാല ചീറുന്നു നെഞ്ചില്‍
വീശിയടിക്കും കൊടുങ്കാറ്റിനോളം
ഈര്‍ഷ്യയ്ക്കു മൂര്‍ച്ചയുണ്ടീര്‍ച്ചവാളോളം

ധൈര്യവും സ്ഥൈര്യവും വേണ്ടതിലേറെ
ഉണ്ടുണ്ട് ശൗര്യവും വീര്യവും തോനെ..
എങ്കിലും പവലര്‍ണ കൊടികള്‍ക്കു കീഴില്‍
ശുനകരെപ്പോലെ വാലാട്ടുന്നു കഷ്ടം!

സ്വാസ്ഥ്യം കെടുത്തുന്ന നായകര്‍ മുന്നില്‍
സ്വാര്‍ത്ഥരാം വന്‍ ലോബിയുണ്ടവര്‍ പിന്നില്‍
മുഷ്‌കരന്മാര്‍ക്കായി മുഷ്ടിയുയര്‍ത്തി...
മൂഢഭക്തര്‍ വിയര്‍ക്കുന്നു കഷ്ടം...!

നിദ്രവിട്ടുണരാം ഉണര്‍ത്താം പടര്‍ത്താം
തിന്മ കരിക്കുവാന്‍ ദീപശിഖയേന്താം...!
നന്മയൊരിത്തിരിയുണ്ടെങ്കിലൊത്തിരി
നയനമനോഹര കാഴ്ചകളേകാം....!

<<<<<<<FB>>>>>>>>


9 comments:

 1. "നിദ്രവിട്ടുണരാം ഉണര്‍ത്താം പടര്‍ത്താം
  തിന്മ കരിക്കുവാന്‍ ദീപശിഖയേന്താം...!
  നന്മയൊരിത്തിരിയുണ്ടെങ്കിലൊത്തിരി
  നയനമനോഹര കാഴ്ചകളേകാം....!"
  എങ്കില്‍ നമ്മുടെ നാട് സുന്ദരമാകും...
  നന്മയുടെ പ്രതീക്ഷയുണര്‍ത്തുന്ന വരികള്‍
  ആശംസകള്‍

  ReplyDelete
 2. എങ്കിലും പലവര്‍ണ്ണക്കൊടികള്‍ക്കടിമകള്‍!!

  ReplyDelete
  Replies
  1. ഉം. അതാണ് അജിത്തേട്ടാ വലിയ പ്രശ്‌നം...

   Delete
 3. സ്വന്തം ബുദ്ധിയും,ചിന്തയും ആര്‍ക്കോ പണയം വെച്ച അടിമകള്‍.

  ReplyDelete
 4. കവിത നന്നായിട്ടുണ്ട്. പക്ഷെ “പവലര്‍ണ“ അതെന്തെരാന്തോ!

  ReplyDelete
  Replies
  1. ചെറിയൊരു മിസ്റ്റെക്കാണ്.. പലവർണ എന്നാണ്

   Delete
 5. നന്മയൊരിത്തിരിയുണ്ടെങ്കിലൊത്തിരി
  നയനമനോഹര കാഴ്ചകളേകാം....!

  സുഖദമായ വരികൾ.നന്മ നിറഞ്ഞതും.നന്നായി എഴുതി.

  ശുഭാശംസകൾ...

  ReplyDelete